അതിതീവ്ര ന്യൂനമർദം 'അസ്ന' ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു
ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ 'അസ്ന' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്.

ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ 'അസ്ന' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ രഞ്ജിത്ത് സാഗർ ഡാം കവിഞ്ഞു ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നദികളും പുഴകളും കരകവിഞ്ഞൊഴുകിയതിനാൽ പലയിടങ്ങളും വെള്ളത്തിലായിരിക്കുകയാണ്. 17,800 പേരെ പ്രളയബാധിത പ്രദേശത്തിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും അറബിക്കടലിലെ ന്യൂനമർദപാത്തിയുടെ സ്വാധീനവും കാരണം കേരള തീരത്ത് കാലവർഷക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നു. മണിക്കൂറിൽ 35- 50 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. കോട്ടയത്ത് ഇന്ന് പുലർച്ചെ ഇടിമിന്നലോടു കൂടിയ മഴയായിരുന്നു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണകമ്മറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.