ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; ഈ വർഷത്തെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായി ‘യാഗി’, ഇനിയെങ്ങോട്ട്?
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ പൊതുവെ ഇടവേളകളോടു കൂടിയ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലായിരിക്കും കൂടുതൽ സാധ്യത.

ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ-ഒഡിഷ തീരത്തിനു സമീപം പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ പൊതുവെ ഇടവേളകളോടു കൂടിയ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിലായിരിക്കും കൂടുതൽ സാധ്യത. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട യാഗി ചുഴലിക്കാറ്റ് ഫിലിപ്പീൻസ് കടന്ന് ചൈനയിലേക്ക് എത്തിയിരിക്കുകയാണ്. തെക്കൻ ചൈനയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ചുഴലിക്കാറ്റാണ് യാഗി. മണിക്കൂറിൽ 245 കി.മീ വേഗതയിലാണ് ചൈനയിൽ കാറ്റ് വീശുന്നത്. ചൈനാക്കടലിൽ കണ്ടതിനേക്കാൾ രണ്ടിരട്ടി ശക്തിയിലാണ് യാഗി ഫിലിപ്പീൻസിലേക്ക് കടന്നത്. 14 പേരുടെ ജീവൻ കവർന്ന ശേഷമാണ് ഇപ്പോൾ ചൈനയിലേക്ക് കടന്നിരിക്കുന്നത്.
ഹൈനാൻ ദ്വീപിലുള്ള വെഞ്ചാങ്ങിലെയും ഗ്വാങ്ഡോങ് പ്രവിശ്യയിലെ ലീഷൗവിനും ഇടയിൽ ‘യാഗി’ തീരംതൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ചൈനയിൽ വീശിയടിക്കുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി ഇത് മാറാൻ സാധ്യതയുണ്ട്.
അടുത്ത ദിവസങ്ങളിൽ യാഗി ശക്തി കുറഞ്ഞ് വിയറ്റ്നാം, ലാവോസ് എന്നിവിടങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഹനോയിയിലെ നോയി ബായി രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ വടക്കൻ വിയറ്റ്‌നാമിലെ നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടി. കടല്‍ ചൂടുപിടിക്കുന്നതും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവുമെല്ലാം ചുഴലിക്കാറ്റിന്റെ ശക്തി വർധിപ്പിക്കുന്നതായി വിദഗ്ധർ വ്യക്തമാക്കുന്നു.