ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴി, ഒന്ന് കരതൊടും; അതിശക്തമായ മഴ പെയ്യുന്നത് എവിടെ?
ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായാണ് ഒരു ചക്രവാതച്ചുഴി. മറ്റൊന്ന് മ്യാൻമറിനു മുകളിലാണ്. ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴിയാണ് ഏറെ പ്രധാനപ്പെട്ടത്.

ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായാണ് ഒരു ചക്രവാതച്ചുഴി. മറ്റൊന്ന് മ്യാൻമറിനു മുകളിലാണ്. ബംഗാൾ ഉൾക്കടലിനു മുകളിലുള്ള ചക്രവാതച്ചുഴിയാണ് ഏറെ പ്രധാനപ്പെട്ടത്. രണ്ട് ദിവസത്തിനുള്ളിൽ ഇത് ഒഡിഷയ്ക്കും ആന്ധ്രപ്രദേശിനടുത്തായി കരതൊടുമെന്ന് കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് പറഞ്ഞു.
ചക്രവാതച്ചുഴി കാരണം കേരളത്തിൽ അതിശക്തമായ മഴയുണ്ടാകില്ല. പക്ഷേ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഗോവയ്ക്കും മംഗലാപുരത്തിനും ഇടയിലാണ് വലിയ മഴ പ്രതീക്ഷിക്കുന്നത്. പിന്നീട് രണ്ട് ദിവസത്തിനുള്ളിൽ മുംബൈയിൽ അതിശക്തമായ മഴയുണ്ടായേക്കും.
ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.