രക്തരക്ഷസുകളെ ഉണർത്തുന്ന കാലാവസ്ഥാ വ്യതിയാനം; മനുഷ്യരാശിക്കൊരു മോശം വാർത്ത !
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്‍പ്പടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്.
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്‍പ്പടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്.
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്‍പ്പടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്.
മനുഷ്യനേത്രത്തിന് അദൃശ്യമായ സൂക്ഷ്മജീവികളുടെ ആവാസകേന്ദ്രമാണ് സമുദ്രങ്ങൾ പ്രകൃതി അതിന്റേതായ ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടി അടക്കി നിർത്തിയിരിക്കുന്ന ചില രക്തരക്ഷസുകളുള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുജീവികൾ ഈ ആവാസ വ്യവസ്ഥയിലുണ്ട്. സമുദ്രങ്ങളുടെ ആഴങ്ങളിൽ തഴച്ചുവളരുകയും പ്ലവകങ്ങളെ ബാധിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള വൈറസുകളും ബാക്ടീരിയകളും മറ്റ് ഏകകോശ ജീവികളുമെല്ലാം ആവാസ വ്യവസ്ഥയിലെ പാരിസ്ഥിതിക മാറ്റങ്ങൾക്കൊപ്പം നിരന്തരം പരിണാമങ്ങൾക്കും വിധേയമാകുന്നുണ്ട്.
അടുത്തിടെ സമുദ്രത്തിലെ വൈറസുകളെ നിരീക്ഷിച്ച ഒരു കൂട്ടം ഗവേഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത വൈറസുകളെ കണ്ടെത്തി. അവർ പുതുതായി കണ്ടെത്തിയ സൂക്ഷ്മാണുക്കളെ ‘mirusviruses’ എന്ന് വിളിച്ചു - ലാറ്റിൻ ഭാഷയിൽ ‘വിചിത്രം’ എന്നർഥം വരുന്ന ‘mirus’ എന്ന അർഥവും ചേരുന്ന രീതിയിൽ. മൃഗങ്ങളെയും മനുഷ്യരെയും ബാധിക്കുന്ന ഹെർപ്പസ് വൈറസുകൾ ഉൾപ്പെടുന്ന ഡൂപ്ലോഡ്‌നാവിരിയ എന്ന വലിയൊരു കൂട്ടം വൈറസുകളെയാണ് ഗവേഷകർ കണ്ടെത്തിയത്.
അതേസമയം, പുതുതായി കണ്ടെത്തിയതുമായ വൈറസുകൾ വാരിഡ്‌നവിരിയ എന്ന ഒരു കൂട്ടം ഭീമൻ വൈറസുകളുമായി അമ്പരപ്പിക്കുന്ന തരത്തിൽ ജീനുകളുടെ എണ്ണം പങ്കിടുന്നതായും കണ്ടെത്തി. വിദൂര ബന്ധമുള്ള രണ്ട് വൈറൽ വംശങ്ങൾക്കിടയിലുണ്ടായ വിചിത്രമായ സങ്കരയിനം വൈറസ്, മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം കാരണം, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിയിലെ സമുദ്രങ്ങൾ 1 ഡിഗ്രി സെൽഷ്യസിനും 3 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ചൂടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉയരുന്ന സമുദ്രോഷ്മാവ് ചില രോഗാണുക്കൾക്ക് തഴച്ചുവളരാൻ അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ്. അതോടൊപ്പം സമുദ്രങ്ങൾ വർദ്ധിച്ചുവരുന്ന കാർബൺഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നത് അസിഡിഫിക്കേഷന് കാരണമാകും, ഇത് ചെറു സമുദ്രജീവികളെ ബാധിക്കുകയും രോഗകാരികളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുകയും ചെയ്യും. വിബ്രിയോ വൾനിഫിക്കസ് പോലെയുള്ള ചില സ്പീഷീസുകൾ ഗുരുതരമായതും ജീവൻ അപകടപ്പെടുത്തുന്നതുമായ അണുബാധകൾക്ക് കാരണമാകും.
മലിനമായ സമുദ്രവിഭവങ്ങളിലൂടെയോ കടൽവെള്ളവുമായി സമ്പർക്കം പുലർത്തുന്ന മുറിവുകളിലൂടെയോ ഈ ബാക്ടീരിയ ആളുകളെ ബാധിക്കും.
വിബ്രിയോ വൾനിഫിക്കസിനെ ‘മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ’ എന്ന് വിളിക്കാറുണ്ട്. ഇത്തരത്തിലുള്ള രക്തരക്ഷസുകൾ മനുഷ്യ കുലത്തിനു തന്നെ ഭീഷണിയാവാൻ കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാം.ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനവും സമുദ്ര പരിതസ്ഥിതികളിലെ വർദ്ധിച്ചുവരുന്ന പ്രവർത്തനവും അജ്ഞാതമായ പ്രത്യാഘാതങ്ങളുള്ള പുതിയ വൈറസുകളുടെ ആവിർഭാവത്തെ സഹായിച്ചേക്കാമെന്നു ഗവേഷകർ കരുതുന്നു.
യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും എട്ട് ഹിമാനികളിൽ നിന്നും ഗ്രീൻലാൻഡ് ഐസ് ക്യാപ്പിലെ രണ്ട് സ്ഥലങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ ഹിമാനികളുടെ ഉപരിതലത്തെ ഉരുകിയ ജലം ശേഖരിച്ചു. ഓരോ മില്ലിലിറ്റർ വെള്ളത്തിലും പതിനായിരക്കണക്കിന് സൂക്ഷ്മാണുക്കളെ അവർ കണ്ടെത്തി. ഇത്തരത്തില്‍ പുറത്തെത്തുന്ന ചില സൂക്ഷ്മാണുക്കൾ പുതിയ ആന്റിബയോട്ടിക്കുകൾ പോലെയുള്ള ഉപയോഗപ്രദമായ ജൈവ തന്മാത്രകളുടെ ഭാവി സ്രോതസ്സായിരിക്കാം. പക്ഷേ ചിലപ്പോള്‍ ഹിമാനികളിൽ നിന്ന് ഒരു ലോകാവസാന ദിന രോഗകാരി പുറത്തെത്തിയേക്കാമെന്നും കരുതുന്നവരുണ്ട്.