തീവ്ര ന്യൂനമർദത്തിന് ചെന്നൈയിൽ ‘സേഫ് ലാൻഡിങ്’; അറബിക്കടലിൽ ചക്രവാതചുഴി രൂപപ്പെട്ടു, കേരളത്തിന് മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം വ്യാഴാഴ്ച രാവിലെ 4.30 ഓടെ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിച്ച് ശക്തി കൂടിയ ന്യൂനമർദമായി. വരും മണിക്കൂറുകളിൽ വീണ്ടും ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

ബംഗാൾ ഉൾക്കടൽ തീവ്ര ന്യൂനമർദം വ്യാഴാഴ്ച രാവിലെ 4.30 ഓടെ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിച്ച് ശക്തി കൂടിയ ന്യൂനമർദമായി. വരും മണിക്കൂറുകളിൽ വീണ്ടും ന്യൂനമർദമായി ശക്തി കുറയാൻ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തുടക്കത്തിൽ പ്രതീക്ഷിച്ച പോലെ കാര്യമായ മഴയോ ( ആദ്യ രണ്ട് ദിവസങ്ങളിൽ ലഭിച്ച മഴ ഒഴികെ ) പ്രശ്നങ്ങളോടെ ഇല്ലാതെയാണ് കരതൊട്ടത്. കരയിൽ എത്തുന്നതിനു മുൻപ് തന്നെ അതിതീവ്ര ന്യൂനമർദത്തിനൊപ്പം ഉണ്ടായിരുന്ന മേഘങ്ങളെല്ലാം ദുർബലമായിരുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചെന്നൈ, വെല്ലൂർ, റാണിപേട്ട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ മറ്റ് ജില്ലകളിൽ യെലോ അലർട്ടാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ ചെന്നൈയിലെ ഒട്ടുമിക്ക ഭാഗങ്ങളും വെള്ളത്തിലായിരുന്നു. ചിലയിടങ്ങളിൽ ചെളിവെള്ളം കയറി. നഗരത്തിലെ പലയിടങ്ങളും ഇപ്പോൾ വൃത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. ബാക്കി ഭാഗങ്ങളിൽ നടപടികൾ സ്വീകരിച്ചുവരികയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
കർണാടകയിൽ ആന്ധ്രാപ്രദേശിലെ ചിലയിടങ്ങളും വെള്ളത്തിലായിരുന്നു. ബെംഗളൂരുവിലെ മാന്യത ടെക് പാർക്ക് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. ഇവിടങ്ങളിൽ ഗതാഗതം പൂർണമായും സ്തംഭിച്ച നിലയിലായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
അതേസമയം, അറബിക്കടലിൽ കർണാട തീരത്ത് ചക്രവാതചുഴി രൂപപ്പെട്ടു. ഇതിനെ തുടർന്ന് വടക്കൻ കേരളത്തിൽ കൂടുതൽ സാധ്യതയുണ്ട്. ബാക്കിയുള്ള ജില്ലകളിൽ സാധാരണ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതിനിടെ, കണ്ണൂർ-മാടായി ചൂട്ടാട് ബീച്ചിൽ വീണ്ടും വെള്ളം കയറുകയാണ്. 15 കുടുംബങ്ങളെ കൂടി GMUPS പുതിയങ്ങാടിയിലേക്ക് മാറ്റി പാർപ്പിച്ചു .മലപ്പുറം തിരുരങ്ങാടി താലൂക്കിലെ അരിയല്ലൂർ ബീച്ചിൽ കടൽ ഉൾവലിഞ്ഞ അവസ്ഥയാണ്.