‘സമാധാനമായി കിടക്കാനും ഇവറ്റകൾ സമ്മതിക്കില്ല’; തലയിണയിൽ ഒളിച്ചിരുന്ന് മൂർഖൻ
സോഫയിലിരുന്ന് ടിവി കാണുമ്പോൾ പലരുടെയും മടിയിൽ ഒരു ചെറിയ തലയിണയും കാണും. പിന്നീട് അത് തലയിൽ വച്ച് കിടക്കും. ഇനി വീട്ടിലേക്ക് വന്നയുടൻ സോഫയിലെ തലയിണ ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കണം. ചിലപ്പോൾ അതിനകത്ത് മറ്റൊരാൾ കൂടി ഉണ്ടാകും. പാമ്പ് !

സോഫയിലിരുന്ന് ടിവി കാണുമ്പോൾ പലരുടെയും മടിയിൽ ഒരു ചെറിയ തലയിണയും കാണും. പിന്നീട് അത് തലയിൽ വച്ച് കിടക്കും. ഇനി വീട്ടിലേക്ക് വന്നയുടൻ സോഫയിലെ തലയിണ ഉപയോഗിക്കുന്നവർ ഒന്ന് സൂക്ഷിക്കണം. ചിലപ്പോൾ അതിനകത്ത് മറ്റൊരാൾ കൂടി ഉണ്ടാകും. പാമ്പ് !. സമൂഹമാധ്യമങ്ങളിൽ അത്തരത്തിലുള്ള വിഡിയോ ഇപ്പോൾ വൈറലാവുകയാണ്.
കുഞ്ഞുതലയിണയുടെ കവർ മാറ്റി നോക്കിയപ്പോൾ ഒരു പാമ്പ് ചുരുണ്ടുകിടക്കുന്നത് കണ്ടു. അതിനെ പുറത്തെടുക്കാനായി പാമ്പുപിടിത്തക്കാരൻ ആഗ്രഭാഗം വളഞ്ഞ ഒരു കമ്പികൊണ്ട് കുത്തിയതോടെ മൂർഖന്‍ പെട്ടെന്ന് പുറത്തേക്ക് പത്തിവിടർത്തി. പിന്നീട് പതുക്കെയാണ് പാമ്പിനെ പുറത്തേക്ക് എടുത്തത്. വിഡിയോ പ്രചരിച്ചതോടെ നിരവധിപ്പേർ തമാശകളുമായി രംഗത്തെത്തി.
മാളത്തിൽ കിടന്ന ഇവറ്റകൾ ഇപ്പോൾ വീട്ടിലെ സോഫയിലായി കിടപ്പെന്ന് ചിലർ കുറിച്ചു. സമാധാനത്തോടെ ആ പാമ്പിനെ ഉറങ്ങാൻ അനുവദിക്കാത്തതുകൊണ്ടാണ് ദേഷ്യത്തിൽ പത്തിവിടർത്തിയത്. ഇനി നാം എന്തൊക്കെ കാണണമെന്നും മറ്റുചിലർ കുറിച്ചു. ഇനി സോഫയിൽ കിടക്കാൻ പോകുമ്പോൾ ഇതൊക്കെ പരിശോധിക്കണമെന്നും ചിലർ മുന്നറിയിപ്പ് നൽകി.