അതിക്രൂരം! പെരുമ്പാമ്പിനെ കയറിൽ കെട്ടി ബൈക്കിന് പിന്നിൽ വലിച്ചിഴച്ചു; ദൃശ്യം വഴിത്തിരിവായി
മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണങ്ങളും മൃഗങ്ങൾക്ക് എതിരായുള്ള ആക്രമങ്ങൾ തടയാനുള്ള നിയമങ്ങളും നിലവിൽ ഉണ്ടെങ്കിലും ജീവനുള്ളവയാണെന്ന പരിഗണന പോലുമില്ലാതെ മൃഗങ്ങളോട് സമാനതകളില്ലാത്ത ക്രൂരതകൾ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവില്ല.

മൃഗസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണങ്ങളും മൃഗങ്ങൾക്ക് എതിരായുള്ള ആക്രമങ്ങൾ തടയാനുള്ള നിയമങ്ങളും നിലവിൽ ഉണ്ടെങ്കിലും ജീവനുള്ളവയാണെന്ന പരിഗണന പോലുമില്ലാതെ മൃഗങ്ങളോട് സമാനതകളില്ലാത്ത ക്രൂരതകൾ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവില്ല. തെരുവു നായകളാണ് പലപ്പോഴും മനുഷ്യരുടെ ക്രൂരതകൾക്ക് ഏറ്റവുമധികം ഇരകളാകുന്നത്. തെരുവ് നായകളെ അതിക്രൂരമായി കൊല ചെയ്യുന്നതിന്റെയും നടുറോഡിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങൾ അടിക്കടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വരാറുമുണ്ട്. എന്നാലിപ്പോൾ ഒരു പെരുമ്പാമ്പിനെ നിർദയമായി ഉപദ്രവിക്കുന്ന രണ്ട് യുവാക്കളുടെ വിഡിയോയാണ് ശ്രദ്ധ നേടുന്നത്.
രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം നടന്നത്. കൂറ്റൻ ഒരു പെരുമ്പാമ്പിന്റെ ഉടലിൽ കയർ കെട്ടിയശേഷം മറുഭാഗം ഇരുചക്രവാഹനവുമായി ബന്ധിപ്പിച്ച് നടുറോഡിലൂടെ വലിച്ചിഴക്കുന്ന യുവാക്കളാണ് വിഡിയോയിൽ ഉള്ളത്. ഇവർ സഞ്ചരിക്കുന്ന ബൈക്കിന് തൊട്ടുപിന്നാലെ കാറിൽ എത്തിയ വ്യക്തിയാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ചലിക്കാൻ പോലുമാവാത്ത വിധത്തിൽ ചുരുണ്ടു കിടക്കുന്ന പെരുമ്പാമ്പിനെ ദൃശ്യങ്ങളിൽ കാണാം. ടാറിട്ട റോഡിലൂടെ അതി വേഗതയിലാണ് ബൈക്ക് മുന്നോട്ട് നീങ്ങിയത്. പെരുമ്പാമ്പ് കയറിൽ തന്നെ ഉണ്ടെന്ന് ബൈക്കിന് പിന്നിലിരുന്ന വ്യക്തി തിരിഞ്ഞുനോക്കി ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ വൈറലായി. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കുറ്റവാളികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് പൊലീസും വനം വകുപ്പും. വാഹനത്തിന്റെ നമ്പറും വഴിയാത്രികൻ പകർത്തിയ ദൃശ്യങ്ങളും അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. പെരുമ്പാമ്പിനെ യുവാക്കൾ എവിടെ നിന്നാണ് പിടികൂടിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 9 , 50, 51 പ്രകാരമുള്ള കുറ്റങ്ങൾ യുവാക്കൾക്കെതിരെ ചുമത്തുമെന്ന് അധികൃതർ അറിയിക്കുന്നു.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ യുവാക്കൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ആളുകൾ പ്രകടിപ്പിക്കുന്നത്. ഗട്ടറുകളും ചരലും നിറഞ്ഞ റോഡിലൂടെ വേഗതയിൽ ദീർഘദൂരം വലിച്ചിഴച്ചതിനാൽ പാമ്പിന്റെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടാവുമോ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നു. പാമ്പുകളെ വീടുകൾക്കുള്ളിലോ സമീപപ്രദേശങ്ങളിലോ കണ്ടെത്തിയാൽ അവയെ പിടികൂടാനും വനമേഖലകളിലേയ്ക്ക് തുറന്നു വിടാനും പരിശീലനം നേടിയ വ്യക്തികളടങ്ങുന്ന സംഘങ്ങൾ ഇന്ന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും സജീവമാണ്. അവയെ പിടികൂടി ഇത്തരത്തിൽ സ്വയം കൈകാര്യം ചെയ്യുന്നത് മനുഷ്യത്വപരമല്ലാത്ത പ്രവർത്തിയാണെന്ന് ധാരാളം ആളുകൾ പ്രതികരിക്കുന്നു. ദൃശ്യത്തിലുള്ള വ്യക്തികൾ പാമ്പുപിടുത്ത സംഘങ്ങളിൽപെട്ടവരല്ല എന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.