ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ദാന ചുഴലിക്കാറ്റ് ഒഡിഷയിൽ കരതൊടാൻ തയാറാകുമ്പോൾ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 25 വർഷം മുൻപ് ദുരന്തംവിതച്ച സൂപ്പർ ചുഴലിക്കാറ്റ് പോലെ ‘ദാന’ മാറരുതെന്ന പ്രാർഥനയിലാണ് ഏവരും. അന്ന് 30 മണിക്കൂർ നീണ്ടുനിന്ന ചുഴലിക്കാറ്റിൽ ഒഡിഷയിൽ 10,000 പേർ മരണമടഞ്ഞു. 6,243.96 കോടി രൂപയുടെ നാശനഷ്ടമാണ് ചുഴലിക്കാറ്റ് വരുത്തിവച്ചത്.

1999 ഒക്ടോബർ 25ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടുകയും ഒക്ടോബർ 28ന് സൂപ്പർ ചുഴലിക്കാറ്റായി മാറുകയുമായിരുന്നു. ഒക്ടോബർ 29ന് മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയിലായിരുന്നു ഒഡിഷയിലെ ജഗത്സിങ്പുരിൽ കരതൊട്ടത്. അവിടെ മാത്രം 8,119 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റുണ്ടെന്ന് അറിഞ്ഞെങ്കിലും ഇത്രയും രൗദ്രഭാവത്തിൽ എത്തുമെന്ന് കരുതിയില്ല. അതിനാൽ മുന്നൊരുക്കുകളും കാര്യമായി നടത്തിയില്ല. ഇത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുകയായിരുന്നു.

ADVERTISEMENT

14 ജില്ലകളിൽ 1.89 കോടി ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചു. ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിലായി. 4.45ലക്ഷം കന്നുകാലികൾ, 18.43ലക്ഷം ഹെക്ടർ വിളകൾ, 15.8 ലക്ഷം വീടുകൾ എല്ലാം നഷ്ടപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും പിന്നീട് ചില മൃതദേഹങ്ങൾ ലഭിക്കുകയും ചെയ്തു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം മരണം 10,000 ആണെങ്കിലും അതിനേക്കാൾ ആളുകൾ മരണപ്പെട്ടതായി പറയപ്പെടുന്നു.

എൻഡി ടിവിയുടെ റിപ്പോർട്ടറായിരുന്ന റൂബൻ ബാനർജി തന്റെ ആദ്യ പുസ്തകമായ ‘ദ ഒഡിഷ ട്രാജഡി: എ സൈക്ലോൺസ് ഇയർ ഓഫ് കലാമിറ്റി’ എന്ന പുസ്തകത്തിൽ ഒഡിഷയിലെ ദുരന്തത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:

ADVERTISEMENT

‘‘വരാൻ പോകുന്ന കൊടുങ്കാറ്റ് അതിശക്തമാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ അത് വിതയ്ക്കാൻ പോകുന്ന നാശത്തിന്റെ തോത് ആർക്കും ഊഹിക്കാൻ പോലും കഴിഞ്ഞില്ല. ഒരു വൻ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തീരത്ത് അലറിവിളിച്ചെത്തുകയും ഒട്ടും പ്രതീക്ഷിക്കാത്ത, ഒട്ടും തയാറെടുപ്പില്ലാതിരുന്ന സംസ്ഥാനത്ത് ആഞ്ഞടിക്കുകയും ചെയ്തു. കൊടുങ്കാറ്റുകൾക്ക് പേര് നൽകുന്ന രീതി അന്ന് കീഴ്‌വഴക്കമാകാത്തതിനാൽ സൂപ്പർ സൈക്ലോൺ എന്നാണ് അത് അറിയപ്പെട്ടത്. കൊടുങ്കാറ്റിന്റെ ഫലമായി കനത്ത പേമാരിയും ശക്തമായ കാറ്റുമുണ്ടായി. ശക്തമെന്നുവച്ചാൽ തെങ്ങിൽനിന്നും തേങ്ങ അടർന്നുപോകുംവിധം ശക്തം. ഒഡിഷ വളഞ്ഞൊടിഞ്ഞു.

1999ല്‍ ചുഴലിക്കാറ്റിൽ തകർന്ന വീടിനുമുൻപിൽ വയോധിക.(Photo:X/@AsliPrabhu)

ഒഡിഷയിലെ തീരദേശ ജില്ലയായ ജഗത്സിങ്‌പുരിലെ എൽസാമയിൽ കൊടുങ്കാറ്റ് ഉയർത്തിയ മൂന്ന് കൂറ്റൻ തിരമാലകൾ ഏതാണ്ട് 20 കിലോമീറ്റർ ഉൾനാട്ടിലേക്ക് അടിച്ചുകയറി. വീടുകൾ, മരങ്ങൾ, മനുഷ്യർ തുടങ്ങി അതിന്റെ വഴിയിലുണ്ടായ എല്ലാത്തിനെയും തിരമാലകൾ വിഴുങ്ങി. കൊടുങ്കാറ്റ് ശമിക്കുകയും കടൽ ഉൾവലിയുകയും ചെയ്തപ്പോൾ പതിനായിരത്തോളം ആളുകളാണ് മരിച്ചുകിടന്നത്. അതിജീവിച്ചവർ ഭക്ഷണമോ പാർപ്പിടമോ ഇല്ലാത്തവരായി. എവിടെ തിരിഞ്ഞാലും വാർത്തകൾ മാത്രം. അതിജീവനത്തിനായി പോരാടുന്നവർ മുതൽ അനിശ്ചിതാവസ്ഥ മുതലെടുത്ത് സിമന്റ് മുതൽ ക്വാണ്ടംവരെ കൊള്ളയടിച്ച ആൾക്കൂട്ടങ്ങൾ വരെ.’’

ADVERTISEMENT

‘ദാന’ ശാന്തമാകുമോ?

ദാന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ അല്ലെങ്കിൽ വെള്ളിയാഴ്ച പുലർച്ചെ തീരം തൊടും. നിലവിൽ ഒഡിഷയിലെ ഭിതാർകനിക ദേശീയ ഉദ്യാനത്തിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് തീരംതൊടുകയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. നിലവിൽ ധാമ്രയിൽ നിന്ന് (ഒഡിഷ) തെക്ക്-തെക്ക് കിഴക്കായി 290 കിലോമീറ്ററും സാഗർ ദ്വീപിന് (ബംഗാൾ) 350 കിലോമീറ്റർ തെക്കിലുമായാണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നതെന്ന് ഐഎംഡി അറിയിച്ചു. 

മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വേഗത്തിലാകും ‘ദാന’ കരതൊടുക. കനത്ത മഴയും ഉണ്ടാകും. കേന്ദ്രപ്പാറ, ഭദ്രക്, ബാലസോർ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ മുങ്ങാൻ ഇടയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദ്രുതകർമസേനയും അടിയന്തരസാഹചര്യത്തെ നേരിടാൻ ഒരുങ്ങി. സംസ്ഥാനത്ത് ആറായിരത്തോളം ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 14 ജില്ലകളിലായി 10 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.

ബംഗാളിൽ 1.14 ലക്ഷം പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടർന്ന് തമിഴ്നാട്ടിലെ കോയമ്പത്തൂർ, ഈറോഡ്, സേലം അടക്കമുള്ള പടിഞ്ഞാറൻ മേഖലയിലും മധുര ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും കനത്ത മഴ പെയ്തു. തുടർച്ചയായി രണ്ടാം ദിവസവും പെയ്ത മഴയിൽ കോയമ്പത്തൂർ നഗരത്തിലും സമീപ പ്രദേശങ്ങളിലും വീടുകളിലും മറ്റും വെള്ളം കയറി. മത്തംപാളയത്തിനരികെ കനാൽ കരകവിഞ്ഞ് 2 കാറുകൾ ഒലിച്ചുപോയി. മധുരയിൽ നഗര, ഗ്രാമ പ്രദേശങ്ങളിൽ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്.

രണ്ട് ദിവസത്തേക്ക് ഭുവനേശ്വർ, കൊൽക്കത്ത വിമാനത്താവളങ്ങളിൽനിന്നുള്ള സർവീസുകൾ നിർത്തിവയ്ക്കും. സിയാൽദഹ് ഡിവിഷനിലെ 190 ലോക്കൽ ട്രെയിനുകൾ വെള്ളിയാഴ്ച വരെ റദ്ദാക്കിയിട്ടുണ്ട്. 

English Summary:

Cyclone Yaas Looms: Will It Be Another 1999 Odisha Supercyclone?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT