എല്ലാവർഷവും, ലോകത്ത് ഭീകരതയും പ്രകൃതിദുരന്തങ്ങളും അനുഭവിച്ച മൂന്ന് സ്ഥലങ്ങളിലേക്ക് ഒരു മരത്തിന്റെ വിത്തുകൾ നൽകും. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച്, ഫ്രാൻസിലെ പാരിസ്,സ്‌പെയിനിലെ മഡ്രിഡ്, ബ്രിട്ടനിലെ ലണ്ടൻ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഈ മരത്തിന്റെ സന്തതികൾ വളരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എല്ലാവർഷവും, ലോകത്ത് ഭീകരതയും പ്രകൃതിദുരന്തങ്ങളും അനുഭവിച്ച മൂന്ന് സ്ഥലങ്ങളിലേക്ക് ഒരു മരത്തിന്റെ വിത്തുകൾ നൽകും. ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ച്, ഫ്രാൻസിലെ പാരിസ്,സ്‌പെയിനിലെ മഡ്രിഡ്, ബ്രിട്ടനിലെ ലണ്ടൻ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിൽ ഈ മരത്തിന്റെ സന്തതികൾ വളരുന്നു. സമാധാനത്തിന്റെ ഇലപ്പച്ച വീശിക്കൊണ്ട്...പറഞ്ഞുവരുന്നത് ലോകചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തെ അതിജീവിച്ച പിയർ മരത്തെക്കുറിച്ചാണ്.

ലോകചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത ഭീകരാക്രമണമായ 9/11 ആണ് ആ സംഭവം. ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്റർ ഇരട്ട ടവറുകൾ അൽഖ്വയ്ദ നടത്തിയ വിമാനം ഇടിച്ചിറക്കൽ ഭീകരാക്രമണത്തിൽ തകർന്നു വീണു. മൂവായിരത്തോളം ആളുകൾ മരിക്കുകയും നിരവധിപേർക്ക് പരുക്ക് പറ്റുകയും ചെയ്തു. ടവറുകൾ നിലനിന്നിരുന്ന ഗ്രൗണ്ട് സീറോയ്ക്കു സമീപം ഒരു പിയർ മരം ഉണ്ടായിരുന്നു. സർവൈവർ എന്നറിയപ്പെടുന്ന ഈ മരം ഭീകരാക്രമണത്തിൽ നശിക്കുകയും പിന്നീട് വീണ്ടും തളിർത്തു വളർന്ന് പന്തലിക്കുകയും ചെയ്തതാണ്. 

ADVERTISEMENT

വേൾഡ് ട്രേഡ് സെന്റർ തകർന്നു വീണതിനു ശേഷം അവശിഷ്ടങ്ങൾ പൂർണമായി നീക്കം ചെയ്യാൻ മാസങ്ങളെടുത്തു. ഭീകരാക്രമണം നടന്ന് ഒരു മാസത്തിനുശേഷമാണ് അവിടെ തിരച്ചിൽ നടത്തിയിരുന്ന സംഘത്തിന് അവശിഷ്ടങ്ങൾക്കിടയിൽ പിയർമരത്തെ കിട്ടുന്നത്. എട്ടടിയോളം പൊക്കം വച്ച ആ പിയർ മരത്തിന്റെ വേരുകളും കൊമ്പുകളും ഒടിഞ്ഞുപോയിരുന്നു. സ്‌ഫോടനത്തിന്റെ ശക്തി മൂലം അതിന്റെ തടി കരിഞ്ഞുപോയി. നശിച്ചുപോയ ആ മരത്തെ ഉപേക്ഷിക്കുന്നതിനു പകരം അവർ വളർത്താൻ തീരുമാനിച്ചു.

(Photo:X/@Sept11Memorial)

ഗ്രൗണ്ട് സീറോയിൽ നിന്ന് ഈ മരത്തെ പൂർണമായും അടർത്തിയെടുത്ത് ന്യൂയോർക്കിലെ ബ്രോങ്ക്‌സിലുള്ള ആർതർ റോസ് നഴ്‌സറിയിലേക്ക് അയച്ചു. മരത്തിന്റെ അവസ്ഥ കണ്ട് ഇത് ഇനി വളരില്ലെന്നായിരുന്നു നഴ്സറി ജീവനക്കാർ പറഞ്ഞത്. എങ്കിലും അവർ ആ മരത്തെ പരിപാലിച്ചു. വൈകാതെ എല്ലാവരെയും സന്തോഷിപ്പിച്ചുകൊണ്ട് മരത്തിന്റെ കരിഞ്ഞുണങ്ങിയ തടിയിൽ പുതിയ പൊടിപ്പുകൾ വന്നു. അതിവേഗത്തിൽ ശാഖകൾ തഴച്ചു വളർന്നു, ഇലകൾ തളിർത്തു പന്തലിച്ചു. എട്ടടി ഉയരമുണ്ടായിരുന്ന മരം 2010 ആയതോടെ 30 അടി പൊക്കത്തിലേക്കു വളർന്നു. അത്ഭുതകരമായ വളർച്ച!. ഇതോടെ മരത്തെ നഴ്‌സറിയിൽ നിന്നു മാറ്റി ഗ്രൗണ്ട് സീറോയിൽ തന്നെ പുനഃസ്ഥാപിച്ചു.

ADVERTISEMENT

ഗ്രൗണ്ട് സീറോയിൽ എത്തുന്നവരുടെ മനസ്സ് നിറയ്ക്കാൻ സർവൈവർ ട്രീ പന്തലിച്ച് ഇന്നും നിൽക്കുന്നുണ്ട്. അതിനുചുറ്റുമായി 225 ഓക്ക് മരങ്ങളും നിലനിൽക്കുന്നുണ്ട്. എല്ലാവർഷവും മാർച്ചിൽ മരം മൊട്ടിട്ടു പൂവണിയും. വെളുത്തപൂക്കൾ മരത്തിൽ നിറയും. ചുറ്റും നിൽക്കുന്ന ഓക്ക് മരങ്ങൾ പൂവിടില്ല. അതിനാൽ തന്നെ പച്ചപ്പിന്റെ പശ്ചാത്തലത്തിൽ വെളുത്ത പൂക്കൾ മരം ശാന്തിയുടെ പ്രതീകമായി സ്ഥിതി ചെയ്യുന്നു. അന്നത്തെ ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ മൂവായിരത്തോളം മനുഷ്യരുടെ ജൈവസ്മാരകമാണിത്.

English Summary:

The 9/11 Survivor Tree: A Symbol of Hope Still Blooming Today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT