മിന്നൽ പ്രളയം; മലവെള്ളപ്പാച്ചിലിൽ പാലം തകർന്നു: ഉൾവനത്തിലെ ക്ഷേത്രത്തിലെത്തിയവർ കുടുങ്ങി
വിരുദുനഗറിൽ വനത്തിനുള്ളിലെ ക്ഷേത്രത്തിലെത്തിയവർ മിന്നൽ പ്രളയത്തിൽ കുടുങ്ങി. ദീപാവലി അവധിയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ 150ലധികം പേരാണ് രാക്കാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയത്

വിരുദുനഗറിൽ വനത്തിനുള്ളിലെ ക്ഷേത്രത്തിലെത്തിയവർ മിന്നൽ പ്രളയത്തിൽ കുടുങ്ങി. ദീപാവലി അവധിയെ തുടർന്ന് സ്ത്രീകൾ ഉൾപ്പെടെ 150ലധികം പേരാണ് രാക്കാച്ചി അമ്മൻ ക്ഷേത്രത്തിലെത്തിയത്. മലവെള്ളപ്പാച്ചിലിൽ താൽക്കാലിക പാലം തകർന്നതോടെ ആളുകൾ കുടുങ്ങുകയുമായിരുന്നു.
രക്ഷാപ്രവർത്തനത്തിനായി രാജപാളയം അഗ്നിശമന സംഘം, ശ്രീവില്ലിപുത്തൂരിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മംമ്ചാപുരം പൊലീസ് എന്നിവർ സ്ഥലത്തെത്തി. വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. പിന്നീട് വടംകെട്ടിയാണ് ആളുകളെ സുരക്ഷിതമായി മറുകരയിലെത്തിച്ചത്. ഏറെ ദുഷ്കരമായിരുന്നു മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.