ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് ഫുജി. സാധാരണഗതിയിൽ ഒക്ടോബറാകുമ്പോഴേക്കും കൊടുമുടി മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു

ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് ഫുജി. സാധാരണഗതിയിൽ ഒക്ടോബറാകുമ്പോഴേക്കും കൊടുമുടി മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജപ്പാനിലെ ഏറ്റവും ഉയരമുള്ള പർവതമാണ് മൗണ്ട് ഫുജി. സാധാരണഗതിയിൽ ഒക്ടോബറാകുമ്പോഴേക്കും കൊടുമുടി മഞ്ഞിൽ മൂടേണ്ടതാണ്. എന്നാൽ ഇത്തവണ എല്ലാം തകിടം മറിഞ്ഞു. 130 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഫുജിയിൽ മഞ്ഞു വീഴ്ചയില്ലാതായിരിക്കുന്നത്.

ജപ്പാനിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് കടന്നുപോയത്. ജൂൺ, ഓഗസ്റ്റ് മാസത്തിൽ ശരാശരിയേക്കാൾ 1.76 ഡിഗ്രി സെൽഷ്യസ് അധിക ചൂട് രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബറിൽ രാജ്യത്തെ 1500 പ്രദേശങ്ങളിൽ അധികഠിന ചൂട് ദിനങ്ങൾ രേഖപ്പെടുത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഈ മാറ്റം ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകർ.

മൗണ്ട് ഫുജി മഞ്ഞുമൂടിയ നിലയിൽ. പഴയചിത്രം (Photo: x/@othingstodo_com)
ADVERTISEMENT

ജപ്പാനിലെ ഏറ്റവും പ്രശസ്തവും ഉയരമേറിയതുമായ പർവതമാണ് ഫുജി. 3,776.24 മീറ്റർ (12,389 അടി 3 ഇഞ്ച്) ഉയരമുണ്ട്. ഹോൺഷു ദ്വീപിലെ ഈ പർവതം ഒരു തീർഥാടനകേന്ദ്രം കൂടിയാണ്. എല്ലാ വർഷവും നിരവധി പർവതാരോഹകരും സഞ്ചാരികളും ഇവിടെയെത്താറുണ്ട്. വർഷത്തിൽ 5 മാസം മഞ്ഞിൽമൂടി കിടക്കുന്ന ഫുജി ഒരു സജീവ അഗ്നിപർവതം കൂടിയാണ്. 300 വർഷം മുൻപാണ് അവസാനമായി അഗ്നിപർവതസ്ഫോടനം ഉണ്ടായത്.

പർവതത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടിയതോടെ ഭരണകൂടം വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നിശ്ചിത എണ്ണം ആളുകളെ മാത്രമാണ് കയറ്റിവിടുന്നത്. അവരിൽനിന്നും ഫീസും ഈടാക്കുന്നുണ്ട്. ഫുജിയിലെ ഇപ്പോഴത്തെ മാറ്റങ്ങൾ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് നയിക്കുമെന്ന് കരുതുന്നു.

English Summary:

Shocking Photos: Mount Fuji Without Snow for First Time in 130 Years