കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി അമ്മപ്പുലി; സാഹസിക പോരാട്ടം
മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളുടെ ജീവന് ആപത്തുണ്ടെന്ന് കണ്ടാൽ അമ്മമാർ വെറുതെയിരിക്കില്ല. അവർക്കുവേണ്ടി സ്വന്തം ജീവൻ പോലും കളയാൻ അമ്മമാർ മടിക്കാറുമില്ല. അത്തരത്തിൽ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി സിംഹത്തിനു മുന്നിൽ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഒരു അമ്മപ്പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

മനുഷ്യരായാലും മൃഗങ്ങളായാലും കുഞ്ഞുങ്ങളുടെ ജീവന് ആപത്തുണ്ടെന്ന് കണ്ടാൽ അമ്മമാർ വെറുതെയിരിക്കില്ല. അവർക്കുവേണ്ടി സ്വന്തം ജീവൻ പോലും കളയാൻ അമ്മമാർ മടിക്കാറുമില്ല. അത്തരത്തിൽ തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി സിംഹത്തിനു മുന്നിൽ സ്വന്തം ജീവൻ പണയപ്പെടുത്തുന്ന ഒരു അമ്മപ്പുലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആഫ്രിക്കയിലെ സെരംഗെറ്റി ദേശീയോദ്യാനത്തിൽ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങൾ. വനത്തിലൂടെ സഫാരി നടത്തുന്നതിനിടെ കരോൾ, ബോബ് എന്നിവർ ചേർന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
വനത്തിലൂടെ കാഴ്ചകൾ കണ്ടു സഞ്ചരിക്കുമ്പോഴാണ് പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു പെൺപുലി നിൽക്കുന്നത് അവർ കണ്ടത്. കൗതുകത്തോടെ പുലിയുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ പാറയിടുക്കിൽ പുലി കുഞ്ഞുങ്ങൾ ഉണ്ടെന്നും അവർക്ക് മനസ്സിലായി. പാറക്കെട്ടിന് മുകളിലായി ഒരു പെൺ സിംഹവും നിലയുറപ്പിച്ചിരുന്നു.
നിമിഷനേരം കൊണ്ട് കുഞ്ഞുങ്ങളെ ആക്രമിക്കാനായി സിംഹം താഴെയിറങ്ങി. ഗുഹയ്ക്കകത്ത് കയറാതിരിക്കാൻ അമ്മപ്പുലി തിരിച്ചാക്രമിച്ചു .സിംഹത്തിന് അടിയിൽ പെട്ടുപോയ അമ്മപ്പുലി അതിന്റെ വയറിന് അടിഭാഗത്ത് നഖങ്ങൾ കൊണ്ട് മാന്തുകയും കടിക്കുകയും ചെയ്തു. ഒട്ടും വിട്ടുകൊടുക്കാതെ സിംഹം പുലിയുടെ പിൻകാലിൽ കടിച്ചു. എന്നാൽ എത്ര മുറിവേറ്റാലും കീഴടങ്ങാൻ അമ്മപ്പുലി തയ്യാറായിരുന്നില്ല. ഇതിനോടകം കുഞ്ഞുങ്ങൾ ഭയന്ന് പാറക്കൂട്ടത്തിനുള്ളിലേക്ക് പോയി മറഞ്ഞിരുന്നു. പിന്നീട് അമ്മപ്പുലി സ്വന്തം ജീവൻ രക്ഷിക്കാനായി ഓടുകയും മരത്തിനു മുകളിൽ അഭയം പ്രാപിക്കുകയും ചെയ്തു. മരത്തിനു മുകളിൽ ചാടി കയറാന്‍ സിംഹം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതിനിടെ മറ്റൊരു വന്യമൃഗത്തെ കണ്ടതോടെ സിംഹം അതിനുപിന്നാലെ പോയി.