മനുഷ്യൻ പരിണമിക്കുന്നു: കുറഞ്ഞ ഓക്സിജനിലും അതിജീവനം; പഠനം ടിബറ്റൻ പീഠഭൂമിയിൽ
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മനുഷ്യൻ പരിണാമത്തിന് വിധേയമാകുന്നുണ്ടെന്ന് പഠനം. ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരെ മുൻനിർത്തി കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ എമെരിറ്റ സിന്തിയ ബീലാണ് പഠനം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മനുഷ്യൻ പരിണാമത്തിന് വിധേയമാകുന്നുണ്ടെന്ന് പഠനം. ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരെ മുൻനിർത്തി കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ എമെരിറ്റ സിന്തിയ ബീലാണ് പഠനം നടത്തിയത്. കുറഞ്ഞ ഓക്സിജനിലും ജീവിക്കാനുള്ള ശേഷി ഇവിടത്തെ ജനങ്ങൾ ആർജിച്ചതായി പഠനം വ്യക്തമാക്കുന്നു.
പ്രദേശത്ത് സ്ഥിരതാമസമാക്കിയവരിലാണ് പഠനം നടത്തിയത്. സാധാരണ ഓക്സിജൻ കുറയുമ്പോൾ ഹൈപ്പോക്സിയ എന്ന അവസ്ഥ മനുഷ്യനുണ്ടാകാറുണ്ട്. എന്നാൽ ടിബറ്റൻ പീഠഭൂമിയിലുള്ളവരിൽ അത് കണ്ടെത്താനായില്ല. ഓക്സിജൻ കുറവാണെങ്കിലും പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ അവരുടെ ശരീരം മാറിക്കഴിഞ്ഞിരിക്കുന്നു. സ്ത്രീകളിലാണ് ഈ മാറ്റം കൂടുതൽ കാണപ്പെട്ടത്. വെല്ലുവിളി നിറഞ്ഞ സാഹചര്യം ഇവർക്ക് അതിജീവിക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ട് കൊടുമുടികളായ എവറസ്റ്റും കെ 2 ഉം ഉൾപ്പെടുന്ന പർവതനിരകളാൽ ചുറ്റപ്പെട്ട ടിബറ്റൻ പീഠഭൂമി ‘ലോകത്തിന്റെ മേൽക്കൂര’ (Roof of the World) എന്നാണ് അറിയപ്പെടുന്നത്. പടിഞ്ഞാറൻ ടിബറ്റൻ പീഠഭൂമിയിൽ മാനസസരോവർ തടാകത്തിന്റെ പരിസരത്താണ് സിന്ധു നദി ഉദ്ഭവിക്കുന്നത്.