നിമിഷനേരത്തിൽ വീടിനു മുകളിൽ ചെളിയും പാറയും; 7 പേരുടെ ജീവനെടുത്ത് തിരുവണ്ണാമലയിലെ മണ്ണിടിച്ചിൽ, ഭീകര കാഴ്ച
കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ഏഴുപേരാണ്. മൂന്ന് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറയും മണ്ണും വീഴുകയായിരുന്നു.

കനത്ത മഴയെ തുടർന്ന് തിരുവണ്ണാമലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ ഏഴുപേരാണ്. മൂന്ന് വീടുകൾക്ക് മുകളിൽ കൂറ്റൻ പാറയും മണ്ണും വീഴുകയായിരുന്നു. പ്രദേശത്തുള്ളവർ ഉടൻതന്നെ അവിടെനിന്നും രക്ഷപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവായി. വീടുകൾക്കിടയിലൂടെ മലവെള്ളം പാഞ്ഞെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനെ തുടർന്ന് തിരുവണ്ണാമലയിലെ ദീപമലയിൽ കനത്ത മഴയാണ് ഉണ്ടായത്. മണ്ണിനടിയിൽ പുതഞ്ഞ വീടുകളിൽ 7 പേർ അകപ്പെട്ടതായും അവരെ ജീവനോടെ പുറത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്. 200 ഓളം രക്ഷാപ്രവർത്തകർ യന്ത്ര സഹായമില്ലാതെയാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് യന്ത്രം കൊണ്ടുവന്ന് വലിയ പാറക്കല്ലുകൾ പൊട്ടിച്ച് പരിശോധിച്ചപ്പോൾ 7 പേരും മരിച്ച നിലയിലായിരുന്നു. രാജ്കുമാർ (32), മീന (26), ഗൗതം (9), ഇനിയ (7), മഗാ (12), വിനോദിനി (14), രമ്യ (12) എന്നിവരാണ് മരിച്ചത്.
ഇവർക്ക് അനുശോചനവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് രംഗത്തെത്തി. നെഞ്ചുലയ്ക്കുന്ന സംഭവമാണെന്നും പ്രദേശത്തെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും വിജയ് പറഞ്ഞു.