ഇത് ഇന്ത്യയുടെ നയാഗ്ര! ഛത്തീസ്ഗഡിലെ പ്രശസ്തമായ ചിത്രകൂട് വെള്ളച്ചാട്ടം
രാമായണമുൾപ്പെടുന്ന ഐതിഹ്യങ്ങളിലെയൊക്കെ കഥാസന്ദർഭങ്ങൾ അരങ്ങേറിയ ചരിത്രമുറങ്ങുന്ന ഭൂമിയാണ് ഛത്തീസ്ഗഡിന്റേത്. ഈ മേഖലയിലെ ബസ്തർ പഴയകാലത്തെ ദണ്ഡകാരണ്യമെന്ന ഘോരവനമായിരുന്നു.

രാമായണമുൾപ്പെടുന്ന ഐതിഹ്യങ്ങളിലെയൊക്കെ കഥാസന്ദർഭങ്ങൾ അരങ്ങേറിയ ചരിത്രമുറങ്ങുന്ന ഭൂമിയാണ് ഛത്തീസ്ഗഡിന്റേത്. ഈ മേഖലയിലെ ബസ്തർ പഴയകാലത്തെ ദണ്ഡകാരണ്യമെന്ന ഘോരവനമായിരുന്നു. ബസ്തറിൽ സ്ഥിതി ചെയ്യുന്ന അധികം അറിയപ്പെടാത്ത എന്നാൽ കമനീയമായ ഒരു വെള്ളച്ചാട്ടമാണ് ചിത്രകൂട് ഫോൾസ്. ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽനിന്ന് 38 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈ വെള്ളച്ചാട്ടമുള്ളത്. ഇന്ദ്രാവതി എന്ന നദിയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്.
29 മീറ്റർ പൊക്കവും 300 മീറ്റർ വീതിയുമുള്ള വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും വീതിയുള്ള വെള്ളച്ചാട്ടമാണ്. ഇതിനാൽ തന്നെ ഇന്ത്യയുടെ നയാഗ്ര എന്ന് ഇതു വിശേഷിപ്പിക്കപ്പെടുന്നു. മൺസൂൺ കാലത്താണ് ഈ വെള്ളച്ചാട്ടം അതിന്റെ ഏറ്റവും ശക്തമായ രൂപത്തിലെത്തുന്നത്. ഒഡീഷയിലെ വിന്ധ്യപർവതനിരയിൽ കാലഹന്ദി ജില്ലയിലാണ് ഇന്ദ്രാവതി നദി ഉത്ഭവിക്കുന്നത്. അതിനു ശേഷം ഇതു പടിഞ്ഞാറോട്ടൊഴുകി ചിത്രകൂട് വെള്ളച്ചാട്ടത്തിന് വഴിയൊരുക്കിയശേഷം ഗോദാവരി നദിയിൽ ചെന്നു ചേരും.
കാൻഗർ വാലി ദേശീയോദ്യാന പരിധിയിൽ ഉൾപ്പെട്ടതാണ് ചിത്രകൂട് വെള്ളച്ചാട്ടം. തീർഥ്ഗഡ് ഫാൾസ് എന്ന മറ്റൊരു വെള്ളച്ചാട്ടവും ഈ മേഖലയിലുണ്ട്. മേഖലയുടെ പ്രസക്തി മനസ്സിലാക്കി ഇവിടെ ഇക്കോടൂറിസം പദ്ധതി സർക്കാർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളച്ചാട്ടം സൂര്യപ്രകാശവുമായി പ്രതിഫലിച്ചുണ്ടാകുന്ന മഴവില്ലുകൾക്കും ചിത്രകൂട് വെള്ളച്ചാട്ടം വളരെ പ്രസിദ്ധമാണ്.