മഞ്ഞിൽ വാഹനം തെന്നി പിന്നിലേക്ക്; നിയന്ത്രണം വിട്ടതോടെ ഡ്രൈവർ പുറത്തുചാടി: ഞെട്ടിക്കും കാഴ്ച
ഹിമാചൽപ്രദേശിൽ മഞ്ഞുവീഴ്ച കനത്തതോടെ ടൂറിസ്റ്റ് അടക്കമുള്ള ആളുകൾ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ചതിലും വിപരീതമായ കാലാവസ്ഥയാണ് പലയിടത്തും അനുഭവപ്പെടുന്നത്.

ഹിമാചൽപ്രദേശിൽ മഞ്ഞുവീഴ്ച കനത്തതോടെ ടൂറിസ്റ്റ് അടക്കമുള്ള ആളുകൾ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ചതിലും വിപരീതമായ കാലാവസ്ഥയാണ് പലയിടത്തും അനുഭവപ്പെടുന്നത്. അതിശൈത്യം കാരണം പ്രധാനപ്പെട്ട പല റോഡുകളും അടച്ചിട്ടതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മഞ്ഞിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് ജീവനുതന്നെ ഭീഷണിയാവുകയാണ്. അത്തരത്തിൽ ഒരു ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മണാലിയിലെ സോളാങ് വാലിയിൽ നിന്നുള്ളതാണ് കാഴ്ച. രാത്രിയിൽ മഞ്ഞിൽ കുടുങ്ങിക്കിടന്ന ട്രക്ക് പെട്ടെന്ന് തെന്നിത്തുടങ്ങി. ഡ്രൈവർ പരമാവധി ശ്രമിച്ചെങ്കിലും വാഹനം കൈവിട്ട് പിന്നിലേക്ക് പോവുകയായിരുന്നു. ഇതോടെ ഡ്രൈവർ പുറത്തേക്ക് ചാടി. വാഹനം അതിവേഗത്തിൽ പിന്നിലേക്ക് പോയി താഴേക്ക് വീണു. സമീപത്ത് മറ്റ് വാഹനങ്ങൾ ഇല്ലാത്തതിൽ വലിയ അപകടം ഒഴിവായി.
കനത്ത മഞ്ഞുവീഴ്ചയിൽ കാറുമായി പുറത്തിറങ്ങരുതെന്ന് ചിലർ മുന്നറിയിപ്പ് നൽകി. റോഡിനു ഇരുവശവും താഴ്ചയുള്ള പ്രദേശങ്ങളായതിനാൽ അപകടസാധ്യത കൂടുതലാണെന്നും പ്രദേശവാസികൾ പറയുന്നു.