കഴുത്തിൽ പിടിച്ച് കടിച്ചുകൊല്ലാൻ സിംഹത്തിന്റെ ശ്രമം; ‘വൈൽഡ്ബീസ്റ്റി’ന്റെ ചവിട്ടേറ്റതും പ്ലാൻ പൊളിഞ്ഞു
എത്ര ശക്തനാണെങ്കിലും ഒരു രാജാവും എക്കാലവും അജയ്യനായിരിക്കില്ല. നിസാരക്കാരെന്ന് കരുതുന്നവർക്ക് മുന്നിൽ പോലും ഏതൊരു ശക്തനും അടിപതറുന്ന ദിവസങ്ങളുണ്ടാവും. ഇത് വെറുമൊരു പറച്ചിലല്ലെന്ന് തെളിയിച്ചു തരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

എത്ര ശക്തനാണെങ്കിലും ഒരു രാജാവും എക്കാലവും അജയ്യനായിരിക്കില്ല. നിസാരക്കാരെന്ന് കരുതുന്നവർക്ക് മുന്നിൽ പോലും ഏതൊരു ശക്തനും അടിപതറുന്ന ദിവസങ്ങളുണ്ടാവും. ഇത് വെറുമൊരു പറച്ചിലല്ലെന്ന് തെളിയിച്ചു തരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. കാട്ടിലെ ഏറ്റവും ശക്തനെന്നും മറ്റു മൃഗങ്ങളുടെ രാജാവെന്നും വിശേഷിപ്പിക്കപ്പെടുന്ന ഒരു സിംഹത്തിനെ ‘വൈൽഡ്ബീസ്റ്റ്’ സകലശക്തിയുമെടുത്ത് കീഴ്പ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളാണിത്. എക്സിലൂടെ പുറത്തുവന്ന വിഡിയോ നിരവധിപ്പേരാണ് കണ്ടത്.
ഒരു ‘വൈൽഡ്ബീസ്റ്റിനെ’ കണ്ടതോടെ അന്നത്തേക്കുള്ള ഭക്ഷണം തരപ്പെട്ടുവെന്നു കരുതി അതിനെ ആക്രമിച്ച് കീഴ്പ്പെടുത്താനായിരുന്നു സിംഹത്തിന്റെ വരവ്. സാധാരണ ഇത്തരം സാഹചര്യത്തിൽ ഓടിരക്ഷപ്പെടുകയാണ് പതിവ്. അല്ലാത്തപക്ഷം കൂട്ടംചേർന്ന് ആക്രമിക്കാൻ പാകത്തിന് കൂട്ടാളികൾ കൂടെയുണ്ടാകണം. എന്നാൽ ഇതൊന്നുമില്ലാതെ സിംഹത്തെ ഒറ്റയ്ക്ക് നേരിടാൻ ‘വൈൽഡ്ബീസ്റ്റ്’ തയാറാവുകയായിരുന്നു. സിംഹം ആക്രമിക്കാൻ ഓരോതവണ ആയുമ്പോഴും ‘വൈൽഡ്ബീസ്റ്റ്’ നിലകൊണ്ടു. കൂർത്ത കൊമ്പുകൾ ഉപയോഗിച്ച് സിംഹത്തെ ഭയപ്പെടുത്തി അകറ്റാനായിരുന്നു ശ്രമം.
സിംഹം ‘വൈൽഡ്ബീസ്റ്റിനു’ മുകളിൽ ചാടിവീണു. എന്നാൽ അതിശക്തമായി കുടഞ്ഞെറിഞ്ഞതോടെ സിംഹം താഴെവീണു. ‘വൈൽഡ്ബീസ്റ്റിന്റെ’ കഴുത്തിൽ പിടിച്ചുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും സിംഹത്തിന് ധാരാളം ചവിട്ടുകിട്ടി. ‘വൈൽഡ്ബീസ്റ്റ്’ പിൻകാലുകൾ വച്ച് തുടർച്ചയായി സിംഹത്തെ തൊഴിക്കുകയും കൊമ്പുകൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തതോടെ സിംഹം പിടിവിട്ട് ഓടിരക്ഷപ്പെട്ടു. എന്നാൽ, ‘വൈൽഡ്ബീസ്റ്റ്’ വിടാൻ തയാറായില്ല. സിംഹത്തിനെ ആക്രമിക്കാനായി പിന്നാലെ ഓടുകയായിരുന്നു.