ശക്തമായ കാറ്റിനുപിന്നാലെ 13 അടി ഉയരത്തിൽ തിരമാല; കീഴ്മേൽ മറിഞ്ഞ് മത്സ്യബോട്ടുകൾ
പെറുവിന്റെ കിഴക്കൻ തീരമായ ഇൽ ന്യൂറോയിൽ ശക്തമായ കാറ്റ് വീശിയതിനു പിന്നാലെ 13 അടി ഉയരത്തിൽ കൂറ്റൻ തിരമാലയെത്തി. തീരത്തോട് ചേർത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന നിരവധി ബോട്ടുകൾ തിലമാലയിൽപ്പെട്ട് തലകീഴായി മറിഞ്ഞു

പെറുവിന്റെ കിഴക്കൻ തീരമായ ഇൽ ന്യൂറോയിൽ ശക്തമായ കാറ്റ് വീശിയതിനു പിന്നാലെ 13 അടി ഉയരത്തിൽ കൂറ്റൻ തിരമാലയെത്തി. തീരത്തോട് ചേർത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന നിരവധി ബോട്ടുകൾ തിലമാലയിൽപ്പെട്ട് തലകീഴായി മറിഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കൂറ്റൻ തിരമാലയെത്തുമ്പോൾ 180 പേർ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നുവെന്ന് പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു. തിരമാല ഉയരുമ്പോൾ ബോട്ടുകൾ ഉയർന്നുപൊങ്ങി മറ്റ് ബോട്ടുകളിലേക്ക് വീഴുകയായിരുന്നു. പിന്നീട് കടലിലുണ്ടായ എല്ലാ ബോട്ടുകളും കീഴ്മേൽ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന നിരവധി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
അമേരിക്കൻ തീരത്ത് സമുദ്ര ഉപരിതലത്തിൽ വീശിയടിച്ച കാറ്റാണ് കൂറ്റൻ തിരമാലകളുണ്ടാകാൻ കാരണമായതെന്ന് പെറുവിയൻ നാവികസേന വ്യക്തമാക്കി. ഇക്വഡോർ തീരത്തും സമാനമായ സംഭവം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.