പാലക്കാടൻ ചുരം വഴി വരണ്ട ചൂടുകാറ്റ് വീശിത്തുടങ്ങി; യഥാർഥ വേനൽ തുടങ്ങിയതിന്റെ സൂചന, രണ്ട് ജില്ലകൾ പൊള്ളും
പാലക്കാടൻ ചുരം വഴി വരണ്ട, ചൂടേറിയ കാറ്റ് പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങി. ഇത് യഥാർഥ വേനൽ തുടങ്ങിയതിന്റെ സൂചനയാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വൈകുന്നേരം 4 മണി കഴിഞ്ഞും ജില്ലകളിൽ താപനില 35 ഡിഗി സെല്‍ഷ്യസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്

പാലക്കാടൻ ചുരം വഴി വരണ്ട, ചൂടേറിയ കാറ്റ് പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങി. ഇത് യഥാർഥ വേനൽ തുടങ്ങിയതിന്റെ സൂചനയാണെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു. വൈകുന്നേരം 4 മണി കഴിഞ്ഞും ജില്ലകളിൽ താപനില 35 ഡിഗി സെല്‍ഷ്യസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില അനുഭവപ്പെടും. താപനില മുന്നറിയിപ്പിന്റെ ഭാഗമായി ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തീരദേശ / ഇടനാട് മേഖലയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ രാത്രിയും അസ്വസ്ഥത നിറഞ്ഞ സാഹചര്യം തുടരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ യുവി ഇൻഡക്സ് കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ചൂടിന് ശമനമുണ്ടാകില്ലെന്നുമാണ് സൂചന. മഴ മുന്നറിയിപ്പിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെയും മലപ്പുറം വയനാട് ജില്ലകളിൽ മറ്റന്നാളും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും.
ജാഗ്രത
∙ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വീടിനുള്ളിലിരിക്കുക.
∙ അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.
∙ വെയിലേൽക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കൃത്യമായ ഇടവേളകളെടുക്കുക.
∙ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽസമയത്ത് ഒഴിവാക്കുന്നതാണു നല്ലത്.
∙ നിർജലീകരണം തടയാൻ എപ്പോഴും കയ്യിൽ ശുദ്ധജലം കരുതുക.
∙ ഇരുചക്രവാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്നു സ്ഥാപനങ്ങൾ ഉറപ്പാക്കണം.
∙ ചൂടേൽക്കാത്ത രീതിയിലുള്ള വസ്ത്രം ധരിക്കാൻ നിർദേശിക്കണം. ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും വേണം.