തലച്ചോറിലും മൈക്രോപ്ലാസ്റ്റിക്: ലോകത്തെ ഞെട്ടിച്ച് പുതിയ ഗവേഷണം
മൈക്രോപ്ലാസ്റ്റിക് മലിനീകരണം ഇന്ന് പരിസ്ഥിതി ലോകം ചർച്ച ചെയ്യുന്ന വലിയ വിഷയങ്ങളിലൊന്നാണ്. നമ്മുടെ പരിസ്ഥിതിയുടെ എല്ലാ ഭാഗങ്ങളിലേക്കും മൈക്രോപ്ലാസ്റ്റിക്കുകൾ കടന്നുചെന്നിട്ടുണ്ടെന്നാണു ഗവേഷകർ പറയുന്നത്. ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ഭക്ഷണത്തിൽ പോലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വരുന്നത് അത്ര നല്ല കാര്യമല്ലെന്നു ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.

എന്നാൽ ഇപ്പോൾ വളരെ ഗുരുതരമായ ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ്. മനുഷ്യരുടെ തലച്ചോറിലും മൈക്രോപ്ലാസ്റ്റിക്സ് സാന്നിധ്യമുണ്ടെന്നാണു ഗവേഷണത്തിൽ തെളിഞ്ഞത്. ഒരു പ്ലാസ്റ്റിക് സ്പൂണിന്റേതിനു തുല്യമായ ഭാരത്തിലാണു തലച്ചോറിൽ മൈക്രോപ്ലാസ്റ്റിക് ഉള്ളതെന്നും പഠനം വെളിവാക്കുന്നു. ഈ അളവ് കൂടിക്കൊണ്ടിരിക്കുകയാണെന്നും ഗവേഷണം പറയുന്നു. ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകരുടേതാണു പഠനം. നേച്ചർ മെഡിസിൻ എന്ന ശാസ്ത്രജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
2022ൽ മനുഷ്യരക്തത്തിൽ ആദ്യമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയത് വലിയ ഞെട്ടലിനിടയാക്കിയിരുന്നു. നെതർലൻഡ്സിലെ ആംസ്റ്റർഡാമിൽ സ്ഥിതി ചെയ്യുന്ന വ്രിജെ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് അന്നു പഠനം നടത്തിയത്. 22 പേരിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചായിരുന്നു പഠനം. ഇവരിൽ 17 പേരിലെ രക്ത സാംപിളുകളിൽ മൈക്രോ പ്ലാസ്റ്റിക്സിന്റെ അംശം ഗവേഷകർ കണ്ടെത്തി.
ശരീരത്തിലെമ്പാടും മൈക്രോപ്ലാസ്റ്റിക് തരികൾക്ക് സഞ്ചരിക്കാമെന്നും അവയവങ്ങളിൽ അടിഞ്ഞുകൂടാമെന്നും ഗവേഷകർ പറയുന്നു. മനുഷ്യ ശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് എത്രത്തോളം തകരാറുകളുണ്ടാക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രീയമായ വ്യക്തതയില്ല. എന്നാൽ ലബോറട്ടറികളിൽ സൂക്ഷിച്ചിരിക്കുന്ന മനുഷ്യകോശങ്ങളെ മൈക്രോപ്ലാസ്റ്റിക്സ് പ്രതികൂലമായി ബാധിക്കുന്നതായി നേരത്തെ ഗവേഷണത്തിൽ തെളിഞ്ഞിരുന്നു.
ലോകമെമ്പാടും വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിലേക്കു തള്ളപ്പെടുന്നുണ്ട്. ഇതാണു മൈക്രോ പ്ലാസ്റ്റിക്സ് മലിനീകരണത്തിന്റെ പ്രധാന കാരണം.എവറസ്റ്റ് പർവതം മുതൽ പസിഫിക് സമുദ്രത്തിലെ വിദൂരമേഖലകളിൽ വരെ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.