11 വർഷം മുമ്പ് വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂർവ്വമായ ശിവകുണ്ഡല മരം കാണാൻ ആലപ്പാട്ടച്ചനെത്തി. "കൈജീലിയ പിന്നാറ്റ" എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണുന്ന മരം പുഷ്പിച്ച് കായ് ആയി എന്ന വാർത്ത കേട്ടാണ് ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട് ഇവിടേക്കെത്തിയത്. ഏറെ വർഷങ്ങളായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

11 വർഷം മുമ്പ് വടക്കുന്നാഥന്റെ തെക്കേനടയുടെ സമീപം നട്ട അത്യപൂർവ്വമായ ശിവകുണ്ഡല മരം കാണാൻ ആലപ്പാട്ടച്ചനെത്തി.  "കൈജീലിയ പിന്നാറ്റ" എന്ന ശാസ്ത്രീയ നാമമുള്ള ആഫ്രിക്കൻ പ്രദേശങ്ങളിൽ കാണുന്ന മരം പുഷ്പിച്ച് കായ് ആയി എന്ന വാർത്ത കേട്ടാണ് ഫാ. ഡോ.ഫ്രാൻസിസ് ആലപ്പാട്ട്  ഇവിടേക്കെത്തിയത്. ഏറെ വർഷങ്ങളായി സസ്യശാസ്ത്ര വിദ്യാർത്ഥികളുടെ പഠനവിഷയമായിരുന്ന പഴയ കൈജീലിയ മരം മറിഞ്ഞുവീണ് നശിച്ചപ്പോൾ എല്ലാവർക്കും വലിയ വേദനയായിരുന്നു. ആലപ്പാട്ടച്ചൻ അതിന്റെ ഒരു തൈ ലഭിക്കാൻ അന്വേഷിക്കാത്ത ഇടങ്ങളില്ലായിരുന്നു.

തേക്കിൻ കാട്ടിലെ  "കൈജീലിയ പിന്നാറ്റ" മരത്തിന് സമീപം  ആലപ്പാട്ടച്ചനും  സുന്ദരമേനോനും . ചിത്രം∙സി.ബി പ്രദീപ്കുമാർ

അന്വേഷണത്തിനൊടുവിൽ പീച്ചി കെഎഫ്ആർഐ കേന്ദ്രത്തിലെ ഡോക്ടർ സുജനപാലും ഡോക്ടർ ഒ. എൽ പയസും ചേർന്ന് ബെംഗളൂരുവിൽ നിന്ന് അച്ചന് ഒരു തൈ കൊണ്ടുവന്നു കൊടുത്തു.  2011 ജനുവരി ഒന്നാം തീയതി മന്ത്രി കെ.പി. രാജേന്ദ്രൻ, അന്നത്തെ ജില്ലാ കളക്ടർ പ്രേമചന്ദ്രക്കുറുപ്പ്, ദേവസ്വം ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നശിച്ചുപോയ വൃക്ഷത്തിന്റെ സ്ഥലത്തുതന്നെ പുതിയ തൈവച്ചു. നനച്ചു വളർത്താനും പൂരങ്ങളിൽ ചവിട്ടി ഒടിഞ്ഞു പോകാതിരിക്കാനും വലിയ സുരക്ഷയാണ് മരത്തിന് നൽകിയിരുന്നത്. പ്രതിസന്ധികളെല്ലാം അതിജീവിച്ചാണ് ഈ വർഷം അപൂർവ വൃക്ഷം ഞാണുകിടക്കുന്ന പൂക്കുലകൾ വടക്കുന്നാഥനു സമർപ്പിച്ചത്.

തേക്കിൻ കാട്ടിലെ  "കൈജീലിയ പിന്നാറ്റ" മരത്തിന് സമീപം  ആലപ്പാട്ടച്ചനും  സുന്ദരമേനോനും . ചിത്രം∙സി.ബി പ്രദീപ്കുമാർ
ADVERTISEMENT

കുമ്പളങ്ങയുടെ വലുപ്പമുള്ള ഒരു കായും ഇതിലുണ്ടായി. ഇതറിഞ്ഞ അച്ചൻ താൻ നട്ടുവളർത്തിയ മരത്തിന്റെ ഫലം കാണാൻ പരസഹായത്തോടെ പൂരപ്പറമ്പിലെത്തുകയായിരുന്നു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 

തേക്കിൻ കാട്ടിലെ  "കൈജീലിയ പിന്നാറ്റ" മരത്തിലുണ്ടായ കായ . ചിത്രം∙സി.ബി പ്രദീപ്കുമാർ
തേക്കിൻ കാട്ടിലെ  "കൈജീലിയ പിന്നാറ്റ" മരത്തിന് സമീപം  ആലപ്പാട്ടച്ചനും  സുന്ദരമേനോനും . ചിത്രം∙സി.ബി പ്രദീപ്കുമാർ

വൃക്ഷം സംരക്ഷിക്കപ്പെടണമെന്നുള്ള അപേക്ഷയുമായാണ് അദ്ദേഹം മടങ്ങിയത്. ഇല, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയായതിനാലും വിത്തുല്പാദനം വളരെ കുറവായതിനാലും ഇതിന്റെ തൈകൾ വളർത്തിയെടുക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ചിലർ അലങ്കാരത്തിനായി വളരെനാൾ അഴുകാതെയിരിക്കുന്ന ഈ കായ് പറിച്ച് കൊണ്ടുപോകുന്നതും ഇതിന്റെ വംശവർധനവിന് തടസ്സമാണ്. 

ADVERTISEMENT

English Summary:  Kigelia Pinnata blooms in Thekkinkadu Maidan