മൂന്ന് ദശലക്ഷം വർഷമായി ഒളിച്ച് ജീവിച്ച ‘മോൾ’; ഇതേതാ, പുതിയ അവതാരം?
മനുഷ്യനിർമിതമായ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ അനുദിനം വികസിച്ച് വരികയാണ്. ഒട്ടേറെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് തന്നെ ഈ സാങ്കേതിക വിദ്യകളുടെ ശൈശവ കാലത്തിൽ ശാസ്ത്രലോകം നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ജന്തുഗവേഷണത്തിന്റെ കാര്യമെടുത്താൽ
മനുഷ്യനിർമിതമായ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ അനുദിനം വികസിച്ച് വരികയാണ്. ഒട്ടേറെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് തന്നെ ഈ സാങ്കേതിക വിദ്യകളുടെ ശൈശവ കാലത്തിൽ ശാസ്ത്രലോകം നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ജന്തുഗവേഷണത്തിന്റെ കാര്യമെടുത്താൽ
മനുഷ്യനിർമിതമായ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ അനുദിനം വികസിച്ച് വരികയാണ്. ഒട്ടേറെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് തന്നെ ഈ സാങ്കേതിക വിദ്യകളുടെ ശൈശവ കാലത്തിൽ ശാസ്ത്രലോകം നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ജന്തുഗവേഷണത്തിന്റെ കാര്യമെടുത്താൽ
മനുഷ്യനിർമിതമായ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ അനുദിനം വികസിച്ച് വരികയാണ്. ഒട്ടേറെ പരിമിതികൾക്ക് ഉള്ളിൽ നിന്ന് തന്നെ ഈ സാങ്കേതിക വിദ്യകളുടെ ശൈശവ കാലത്തിൽ ശാസ്ത്രലോകം നിരവധി കണ്ടെത്തലുകൾ നടത്തിയിട്ടുണ്ട്. ജന്തുഗവേഷണത്തിന്റെ കാര്യമെടുത്താൽ ഭൂമിയിൽ ഇനി കണ്ടെത്താൻ സസ്തനികൾ ഒന്നും തന്നെ ബാക്കിയില്ലെന്നാണ് ഗവേഷകർ കരുതിയിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സസ്തനി വിഭാഗത്തിൽപ്പെട്ട രണ്ട് വ്യത്യസ്ത ഇനങ്ങളിലുള്ള മോൾ എന്ന് വിളിക്കുന്ന ജീവികളെക്കുറിച്ചുള്ള കണ്ടെത്തൽ.
ജീവിതകാലം മുഴുവൻ മാളങ്ങളിൽ
എലികളും മറ്റും ഉൾപ്പെടുന്ന മൂഷിക വർഗത്തിൽപ്പെട്ട ജീവികളാണ് മോളുകളും. കൂട്ടത്തോടെ മാളങ്ങൾ തുരന്ന് അതിനുള്ളിൽ ജീവിക്കുക എന്നതാണ് ഇവയുടെ ശൈലി. കണ്ണുകൾ ഇല്ല എന്ന് തോന്നുന്ന വിധത്തിലുള്ള അത്രയും ചെറിയ സൂക്ഷ്മമായ കണ്ണുകളാണ് ഇവയ്ക്ക് ഉള്ളത്. ഇവയുടെ ശരീരം മുഴുവൻ പൊതിഞ്ഞിരിക്കുന്ന രോമങ്ങളാൽ മൂടിയ നിലയിലാണ്. ചെവിയുടെ സമാനമായ രീതിയിൽ വളരെ ചെറിയ വലിപ്പത്തിലാണ് ഇവയുടെ ശരീരത്തിൽ ഉള്ളത്.
ഏതാണ്ട് 3 ദശലക്ഷം വർഷം മുൻപ് ഉരുത്തിരഞ്ഞത് എന്ന് കരുതുന്ന പുതിയ മോൾ മോൾ വർഗങ്ങളെയാണ് തുർക്കിയിൽ നിന്ന് കണ്ടെത്തിയത്. വേനൽക്കാലത്തെ കൊടും ചൂടിൽ നിന്നും ശൈത്യകാലത്തെ മരം കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷപ്പെടാൻ ജീവിതകാലത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും ഈ ജീവികൾ കഴിയുന്നത് മാളങ്ങളിലാണ്. തൽപ്പാ ഹൽക്കാറൻസീസ്, തൽപ്പാ ഡേവിഡിയാൻ ഹൽക്കാറൻസീസ് എന്നിങ്ങനെയാണ് ഈ ജീവികൾക്ക് നൽകിയിരിക്കുന്ന ശാസ്ത്രീയ നാമങ്ങൾ.
സസ്തനികളായ മോളുകൾ
മാമൽ അഥവാ സസ്തനികളെ ഇക്കാലത്തെ പുതിയതായി കണ്ടെത്തുക എന്നത് തന്നെ അത്ഭുതമായാണ് ഗവേഷകർ കരുതുന്നത്. ലോകത്ത് ഏകദേശം 6500 ഇനം സസ്തനികളാണുള്ളത്. അതേസമയം പ്രാണികളുടെയും മറ്റും കാര്യം വ്യത്യസ്തമാണ്. ഉദാഹരണത്തിന് ചീവിടുകൾ തന്നെ ലോകത്ത് ഏതാണ്ട് നാൽപ്പതിനായിരം തരത്തിൽ ഉണ്ടെന്നാണ് കരുതുന്നത്. സസ്തനികൾ പരിമിതമായത് കൊണ്ട് തന്നെ ഇവയുടെ കണ്ടെത്തലും, ഇവയെ കുറിച്ചുള്ള പഠനവും പൂർത്തിയായി എന്ന് കരുതുമ്പോഴാണ് ഇപ്പോൾ മോളുകളുടെ രൂപത്തിലെത്തി ശാസ്ത്രലോകത്തെ അതിശയപ്പെടുത്തിയിരിക്കുന്നത്.
Read Also: ചന്ദ്രനെ ആദ്യമായി വലംവച്ചത് മനുഷ്യരല്ല; ഒരുകൂട്ടം കരയാമകള്‍: ഇന്ത്യൻ മഹാസമുദ്രത്തിൽ പതനം
യുറേഷ്യൻ മോൾ എന്നറിയപ്പെടുന്ന ജീവിവർഗത്തിലാണ് പുതിയ രണ്ട് മോളുകളും ഉൾപ്പെടുന്നത്. ഇതോടെ യുറേഷ്യൻ മോളുകളുടെ എണ്ണം 16 ൽ നിന്ന് 18 ആയി ഉയർന്നു. അന്റോലിയ എന്ന് ജൈവഭൂവിഭാഗത്തിലാണ് ഈ ജീവികൾ എല്ലാം ഉള്ളത്. ജൈവശാസ്ത്രം പഠനത്തിന്റെ കണക്കനുസരിച്ച് വ്യത്യസ്ത ജനുസ്സിലുള്ള ജീവികൾ വലിയ തോതിൽ കാണപ്പെടുന്ന ബയോളജിക്കൽ ഹോട്ട് സ്പോട്ടാണ് അന്റോലിയ. ഈ മേഖലയിലെ തൽപാ എന്ന ജനുസ്സിലാണ് ഈ മോളുകൾ എല്ലാം ഉൾപ്പെടുന്നത്.
ജനിതക പരിശോധന
ഏറ്റവും ഒടുവിലായി കണ്ടെത്തിയ മോളുകളുടെ ഡിഎൻഎ പരിശോധനയും മോർഫോളജി പഠനവും പൂർത്തിയാക്കിയ ശേഷമാണ് ഇവ വ്യത്യസ്ത ജനുസ്സുകളാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചത്. കാഴ്ചയിൽ മറ്റ് ഇനങ്ങളെ പോലെ തന്നെയാണ് കാണപ്പെടുന്നത്. എന്നാൽ ദീർഘമായുള്ള തുരങ്കവാസം ഇരു ജീവികളിലും ജനിതകമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
തുർക്കിയിലെ ഹക്കാരി മേഖലയിൽ നിന്ന് കണ്ടെത്തിയ മോളുകൾക്കാണ് തൽപാ ഹക്കാരിൻസീസ് എന്ന പേര് നൽകിയത്. ഈ ജീവികൾ അവയുടെ വലിപ്പം കൊണ്ട് തന്നെ തൽപാ വിഭാഗത്തിലെ ഏറ്റവും വലിപ്പം കൂടിയ ജീവികളിൽ ഒന്നായി മാറി. കൂടാതെ അന്റോലിയ മേഖലയിലെ തന്നെ ഏറ്റവും വലിപ്പം കൂടിയ മോളും ഇവയാണ്.
1884 ൽ ശാസ്ത്രലോകം കണ്ടെത്തിയ തൽപാ ഡേവിഡിയാനാ വിഭാഗത്തിൽ പെട്ട മോളുകളുടെ ഉപ വിഭാഗമായാണ് കണക്കാക്കുന്നത്. ഈ മുഖ്യ വിഭാഗത്തിന്റെ പേരിൽ നിന്നാണ് തത്വാനേസിസിന് ഇപ്പോഴത്തെ പേര് ലഭിക്കാൻ കാരണം. ഏതായാലും ഈ പുതിയ രണ്ട് സസ്തനികളുടെ കണ്ടെത്തലോടെ ഗവേഷകർ ആവേശത്തിലാണ്. മേഖലയിൽ കൂടുതൽ പഠനം നടത്തിയാൽ പുതിയ ജീവി വിഭാഗങ്ങളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഈ ഗവേഷണത്തിൽ പങ്കാളിയായ പ്രഫസർ ബിൽട്ടൺ പറയുന്നു.
Content Highlights: Mole | Zoology | Animal