ഒബാമയുടെ പേരിൽ 9 മീനുകൾ, ട്രംപിന്റെയും ബൈഡന്റെയും പേരിലുമുണ്ട് ചില ജീവികൾ
യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്.

യുഎസ് പ്രസിഡന്റുമാരുടെ പേരിൽ ചില ജീവികളുണ്ട്. നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില മീനുകളുൾപ്പെടെ ഒൻപതോളം സ്പീഷീസുകൾ ബറാക്ക് ഒബാമയുടെ പേരിലാണ് അറിയുന്നത്. ഇപ്പോൾ തിരഞ്ഞെടുപ്പ് വിജയിച്ച് അടുത്ത പ്രസിഡന്റാകാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിന്റെ പേരിലും ഒരു ജീവിയുണ്ട്. നിയോപാൽപ ഡൊണാൾഡ്ട്രംപി എന്നാണ് അതിന്റെ പേര്.
വടക്കൻ മെക്സിക്കോ, തെക്കൻ കലിഫോർണിയ എന്നിവിടങ്ങളിലാണ് ഈ തുമ്പി ജീവിക്കുന്നത്. ട്രംപിന്റെ തലമുടിയെ അനുസ്മരിപ്പിക്കുന്ന ശാരീരികഘടനകളുള്ളതിനാലാണ് ഈ പേര് ഈ ശലഭത്തിനു കിട്ടിയത്. ഇറാനിയൻ–കനേഡിയൻ ശാസ്ത്രജ്ഞനായ വാസ്റിക് നസാരിയാണ് ഈ ശലഭത്തെ കണ്ടെത്തിയത്. ട്വിർലര‍് മോത്ത് എന്ന ഗണത്തിൽ ഉൾപ്പെട്ട ശലഭങ്ങളാണ് ഇവ. ഇലകളിൽ വട്ടത്തിൽ കറങ്ങുന്ന രീതിയുള്ളതിനാലാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. വർഷത്തിൽ പല കാലങ്ങളിൽ ഇവ പെരുകാറുണ്ട്. ഇവയെപ്പറ്റിയുള്ള പഠനങ്ങൾ പക്ഷേ പരിമിതമാണ്. ഈ ശലഭങ്ങളുടെ താമസയിടങ്ങൾ ഇന്ന് നഗരവത്കരണം കാരണം പ്രതിസന്ധിയിലാണെന്ന് ഗവേഷകർ പറയുന്നു.
ബൈഡന്റെ പേരുള്ള ആദിമനീരാളി
ചരിത്രാതീത കാലത്ത് ഭൂമിയിൽ വസിച്ചിരുന്ന ആദിമ നീരാളിക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പേരിട്ടിട്ടുണ്ട് മുൻപ്. ഇന്നത്തെ കാലത്തെ നീരാളികളും വാംപയർ സ്ക്വിഡ് എന്നയിനം കണവകളും ഉൾപ്പെടുന്ന വംപയറോപോഡ് എന്ന കുടുംബത്തിൽ ഉൾപ്പെട്ടതാണ് ഈ ജീവി. നീരാളികളുടെയും വാംപയർ സ്ക്വിഡുകളുടെയും പൊതു പൂർവികൻ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
32.8 കോടി വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നെന്നു കണക്കുകൂട്ടപ്പെടുന്ന ഈ ജീവിക്ക് സിലിപ്സിമോപോടി ബൈഡനി എന്നാണു പേര്. പത്തു കൈകളും ഇരകളെ പിടിക്കാനുള്ള സക്കർ എന്ന ഘടനയും ഇവയുടെ ശരീരത്തിലുണ്ട്. ഇന്നത്തെ കാലത്തെ നീരാളികൾക്ക് എട്ടു കൈകളാണുള്ളത്. ഒരു കാലത്ത് ഇത്തരം ജീവികൾക്കെല്ലാം പത്തു കൈകളുണ്ടായിരുന്നെന്ന് ബൈഡാനി തെളിവു നൽകുന്നു.
നീരാളികൾ കൂടാതെ ഈ ജീവികളുടെ ഇന്നത്തെ കാലത്തെ പിൻഗാമികളിലൊന്നായ വാംപയർ സ്ക്വിഡുകൾ പേരുകൊണ്ട് ഭീകരൻമാരെന്നു തോന്നാമെങ്കിലും ആളു പാവങ്ങളാണ്. ആരെങ്കിലും ആക്രമിക്കാനെത്തിയാൽ ശരീരം പ്രത്യേക രീതിയിലാക്കി ഉള്ളതിലും കൂടുതൽ ശരീരവലുപ്പം പ്രദർശിപ്പിച്ച് വേട്ടക്കാരെ ഭയപ്പെടുത്താൻ ഇവ തുനിയും. വാംപയർ എന്നു പേരുണ്ടെങ്കിലും രക്തം കുടിക്കുകയോ വേട്ടയാടുകയോ ചെയ്യില്ല. കടലിന്റെ അടിത്തട്ടിലുള്ള സസ്യങ്ങളും മറ്റു ജീവികളുടെ ചത്ത ശരീരങ്ങളുമൊക്കെയാണ് ഇവ തിന്നുന്നത്.ശത്രു ആക്രമിക്കാൻ എത്തിയാൽ വേറെ രക്ഷയില്ലെങ്കിൽ ഇവ ഒരു രാസവസ്തു പുറപ്പെടുവിക്കും. തിളങ്ങുന്ന പ്രകാശം പുറപ്പെടുവിക്കുന്ന ഈ രാസവസ്തു വേട്ടയാടാൻ വരുന്ന ജീവിയുടെ ശ്രദ്ധതിരിക്കുകയും സ്ക്വിഡ് രക്ഷപ്പെടുകയും ചെയ്യും.
യേൽ സർവകലാശാല, അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി എന്നീ സ്ഥാപനങ്ങളിലെ ശാസ്ത്രജ്‍ഞരാണ് ഈ ജീവിയുടെ കണ്ടെത്തിയത്. ഇതെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനഫലം പുറത്തുവന്നത് ജോ ബൈഡൻ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്. പേരു നൽകാൻ ഇതൊരു കാരണമായി.