പല്ലിയ്ക്ക് പ്രാണവേദന...

ഈ ചിത്രത്തിൽ നോക്കുമ്പോൾ നിങ്ങൾ ഒരു എട്ടുകാലിയെ മാത്രമെ കാണുന്നുള്ളോ?...സൂക്ഷിച്ചു നോക്കിക്കെ എട്ടുകാലിയുടെ വായിൽ ജീവനുവേണ്ടി പിടയ്ക്കുന്ന ഒരു പല്ലിയെ കാണുന്നില്ലേ?

സംഭവത്തെപറ്റി ഒരാൾ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ...

ഒരു ദിവസം രാത്രി ഞാൻ സ്നാനം നടത്താൻ വേണ്ടി വീടിന്റെ പുറത്തുള്ള ബാത്ത്റൂമിലേക്ക് മന്ദം മന്ദം നടക്കുകയായിരുന്നു...പെട്ടെന്ന് അതാ...ദാ അങ്ങോട്ട് നോക്കിക്കേ ആ കോണിൽ ഒരു നിലവിളി ശബ്ദം. ഞാൻ ആ ശബ്ദം ലക്ഷ്യമാക്കി പാഞ്ഞു. അപ്പോ അതാ അവിടെ ആ ഹൃദയഭേദകമായ കാഴ്ച... തന്റെ ജീവനുവേണ്ടി അലമുറയിട്ടു കൈ കാലടിക്കുന്ന പല്ലി. യാതൊരു ദാക്ഷ്യണ്യവുമില്ലാതെ കടിച്ചു പിടിച്ച് ക്രൂരനായ എട്ടുകാലി.... അവസാനം വരെ ജീവനുവേണ്ടി പൊരുതിയെങ്കിലും വിധിയെതടുക്കാൻ പല്ലിക്ക് ആയില്ല. ജീവനറ്റ പല്ലിയുമായി എട്ടുകാലി ഇരുട്ടിലേക്ക് ഒാടി മറഞ്ഞു.