കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇവിടുത്തെ റെയിൽവേ സ്റ്റേഷനിലാണ് സ്യൂട്ട് കേസ് നിറയെ കൊടും വിഷമുള്ള അണലികളുമായെത്തിയ ആള്‍ പൊലീസ് പിടിയിലായത്. അന്‍പത് പാമ്പുകളാണ് ഇയാളുടെ സ്യൂട്ട്കേസിനുള്ളിലെ ബാഗിലുണ്ടായിരുന്നത്. എല്ലാം കടുത്ത വിഷമുള്ള ഇനത്തില്‍ പെട്ട പിറ്റ് വൈപ്പര്‍ എന്നറിയപ്പെടുന്ന അണലി പാമ്പുകളായിരുന്നു. പാമ്പുകളെ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കുന്നതിനായാണ് ഇയാള്‍ പാമ്പുകളെ വാങ്ങിയത്. ഈ മേഖലയില്‍ കുറഞ്ഞ വിലക്ക് പാമ്പിനെ കിട്ടുമെന്നതിനാലാണ് ഇവിടെയെത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
തെക്കന്‍ ചൈനയിലുള്ള ഗുവാന്‍ഷുവിലാണ് ഇയാളുടെ താമസം. ഇവിടേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. നാലു കിലോ അണലിയെയാണ് ഇയാള്‍ വാങ്ങിയത്. പാമ്പുകളെ കാട്ടില്‍ നിന്നു പിടികൂടിയതാണെന്നു വ്യക്തമായതോടെ അണലികളെ വനംവകുപ്പിനു പൊലീസിന് കൈമാറി. ഇയാൾതിരെ പൊതുജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കാന്‍ ശ്രമിച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ചൈനയില്‍ പാമ്പ് വൈന്‍ ഉണ്ടാക്കുന്നതിനു നിരോധനമില്ലെങ്കിലും ഇതിനായി ഉപയോഗിക്കുന്ന പാമ്പുകള്‍ പാമ്പുകളെ വ്യാവസായികമായി വളര്‍ത്തുന്ന ലൈസന്‍സ് ഉള്ള വ്യക്തികളില്‍ നിന്നു വാങ്ങണമെന്നുണ്ട്. ചൈനയുടെ തെക്കന്‍ പ്രദേശങ്ങളിലും തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിലും പാമ്പു വൈന്‍ മരുന്നായും മറ്റും ധാരാളം ഉപയോഗിക്കാറുണ്ട്. പാമ്പുകളെ വ്യാവസായികമായി വളര്‍ത്തുന്ന ഫാക്ടറികള്‍ തെക്കന്‍ ചൈനയിലുണ്ടെങ്കിലും ഇവിടങ്ങളില്‍ കനത്ത വില നല്‍കണം. ഇതാണ് മറ്റു പ്രദേശങ്ങളില്‍ നിന്നു പാമ്പുകളെ അനധികൃതമായി കടത്തിക്കൊണ്ടുവരാന്‍ ആളുകളെ പ്രേരിപ്പിക്കുന്നത്.
പിടിച്ചെടുത്ത പാമ്പുകളെ വൈകാത തന്നെ കാട്ടിലേക്കു തുറന്നു വിടും. പാമ്പുകളെ അനധികൃതമായി കൈവശം വച്ചതിന് രണ്ടു വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് പരമാവധി ലഭിക്കുക. അതേസമയം പൊതുജനങ്ങളുടെ ജീവിതം അപകടപ്പെടുത്താന്‍ ശ്രമിച്ച കുറ്റത്തിന് ഇയാള്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ലഭിച്ചേക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.