ജലനിരപ്പ് നിശ്ചിത പരിധിയും കടന്നതോടെ പുലർച്ചെ അഞ്ചോടെ ഇടമലയാർ അണക്കെട്ട് തുറന്നു. മൂന്നു ഷട്ടറുകളും 80 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഇതോടെ പെരിയാറിൽ ഒന്നരമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഇന്നലെ ഉച്ചയോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുന്നതിനാൽ ഇടമലയാറില്‍ നിന്നും പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് സെക്കൻഡില്‍ 500 ഘന മീറ്റര്‍ ആയി വരധിപ്പിക്കുന്നതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർന്നു.