കൂട്ടത്തോടെയെത്തുന്ന താമരക്കോഴികൾ കോട്ടയം നീണ്ടൂർ മേഖലയിൽ നെൽകൃഷിക്ക് ഭീഷണിയാവുന്നു. ചോഴിയാപാറ പാടശേഖരത്തിലെ 350 ഏക്കറിലെ കൃഷി താമരക്കാഴികളുടെ ആക്രമണത്തിൽ നശിച്ചു. കൃഷി വകുപ്പും പഞ്ചായത്തും കൈ ഒഴിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നീണ്ടൂർ പഞ്ചായത്തിലെ പാടശേഖരത്തിൽ വിതയിറക്കിയ നാൽപ്പത് ദിവസമായ ഞാറുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂട്ടത്തോടെയെത്തുന്ന താമരക്കോഴികൾ കോട്ടയം നീണ്ടൂർ മേഖലയിൽ നെൽകൃഷിക്ക് ഭീഷണിയാവുന്നു. ചോഴിയാപാറ പാടശേഖരത്തിലെ 350 ഏക്കറിലെ കൃഷി താമരക്കാഴികളുടെ ആക്രമണത്തിൽ നശിച്ചു. കൃഷി വകുപ്പും പഞ്ചായത്തും കൈ ഒഴിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നീണ്ടൂർ പഞ്ചായത്തിലെ പാടശേഖരത്തിൽ വിതയിറക്കിയ  നാൽപ്പത് ദിവസമായ ഞാറുകളാണ് താമരക്കോഴി കൂട്ടം നശിപ്പിച്ചത്.  സന്ധ്യയോടെ ആയിരക്കണക്കിന് താമരക്കോഴികൾ ഇവിടെ പറന്നിറങ്ങും. രാത്രി മുഴുവൻ പാടത്തിരിക്കുന്ന ഇവയുടെ മടക്കം പുലർച്ചെയോടെ മാത്രമാണ്.

ADVERTISEMENT

സമീപത്ത് വർഷങ്ങളായി കൃഷിയിറക്കാത്ത പാടത്തിൻ്റെ പുറംബണ്ടിലെ കാട്ടിൽ ചേക്കേറിയിരിക്കുന്ന കിളികളാണ് ദുരിതം വിതക്കുന്നത്. പടക്കം പൊട്ടിച്ചും മറ്റും രാത്രിയിൽ കിളികളെ ഓടിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമില്ല. നിലവിൽ ഏക്കറിന് ഇരുപതിനായിരം രൂപയോളം മുടക്കിയാണ് കർഷകർ കൃഷിയിറക്കിയത്.  ഞാറുകൾ വ്യാപകമായി നശിച്ചതോടെ മൂന്ന് തവണ വിത്ത് വാങ്ങി വിതക്കേണ്ടി വന്നു.  സമീപത്തെ  പുറംബണ്ടിലെ കാട് വെട്ടിയാൽ പകൽ സമയത്തെ താമക്കോഴികളുടെ താവളം ഇല്ലാതാക്കാൻ കഴിയും. എന്നാൽ ഇതിന് പഞ്ചായത്തും കൃഷി വകുപ്പും തയാറാകുന്നില്ലെന്നാണ് പരാതി. 

ADVERTISEMENT

English Summary: Birds Make Life Hell for Farmers