ഓസോണിനെ രക്ഷിച്ച ഷെർവുഡും മോളിനയും; ലോകത്തെ രക്ഷിച്ചത് ഇവരുടെ ഗവേഷണം
ഷെർവുഡ് റോലാൻഡ്, മരിയോ മോളിന..ഓസോൺ സംരക്ഷണമേഖലയിലെ തിളങ്ങുന്ന രണ്ട് പേരുകളാണിവ. ക്ലോറോഫ്ലൂറോ കാർബണുകൾ ഓസോൺ പാളിയുമായി പ്രവർത്തനം നടത്തുന്നുണ്ടെന്നും അത് വിനാശകരമായ ഓസോൺ പാളിയിലെ വിള്ളലുകളിലേക്കു നയിക്കുന്നുണ്ടെന്നും ഗവേഷണം നടത്തി സ്ഥാപിച്ചത് ഇവരായിരുന്നു. പിൽക്കാലത്ത് മോൺട്രിയൽ പ്രോട്ടോക്കോൾ

ഷെർവുഡ് റോലാൻഡ്, മരിയോ മോളിന..ഓസോൺ സംരക്ഷണമേഖലയിലെ തിളങ്ങുന്ന രണ്ട് പേരുകളാണിവ. ക്ലോറോഫ്ലൂറോ കാർബണുകൾ ഓസോൺ പാളിയുമായി പ്രവർത്തനം നടത്തുന്നുണ്ടെന്നും അത് വിനാശകരമായ ഓസോൺ പാളിയിലെ വിള്ളലുകളിലേക്കു നയിക്കുന്നുണ്ടെന്നും ഗവേഷണം നടത്തി സ്ഥാപിച്ചത് ഇവരായിരുന്നു. പിൽക്കാലത്ത് മോൺട്രിയൽ പ്രോട്ടോക്കോൾ ഉൾപ്പെടെ പരിഹാര നടപടികളിലേക്കു ലോകത്തെ നയിച്ചതും ഇവരുടെ ഗവേഷണമാണ്. 1995ൽ രസതന്ത്രത്തിലെ നൊബേൽ പുരസ്കാരം, മറ്റൊരു ഓസോൺ ശാസ്ത്രജ്ഞനായ പോൾ ക്രുറ്റ്സനൊപ്പം ഇവർ പങ്കിട്ടു. ഇന്ന് രാജ്യാന്തര ഓസോൺ ദിനം.
യുഎസില ഷിക്കാഗോ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ഷെർവുഡ് റോലാൻഡ് പിൽക്കാലത്ത് പ്രിൻസ്ടൺ, കൻസസ് സർവകലാശാലകളിൽ ഗവേഷകനും അധ്യാപകനുമായി. ഒടുവിൽ കലിഫോർണിയ സർവകലാശാലയിൽ പ്രഫസറുമായി. 1970ലാണ് മരിയോ മോളിനയുമൊത്ത് കലിഫോർണിയ സർവകലാശാലയിൽ റോലൻഡ് ഗവേഷണം നടത്താൻ തുടങ്ങിയത്.1976ൽ അദ്ദേഹം വിശ്വവിഖ്യാതമായ നാഷനൽ അക്കാദമി ഓഫ് സയൻസസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
മെക്സിക്കോയിൽ ജനിച്ച മരിയോ മോളിന അവിടത്തെ നാഷനൽ ഓട്ടണമസ് സർവകലാശാലയിലാണു പഠനം പൂർത്തീകരിച്ചത്. കെമിക്കൽ എൻജിനീയറിങ്ങിലായിരുന്നു ഇത്. 1967ൽ അദ്ദേഹം ജർമനിയിലെ ഫ്രൈബർഗ് സർവകലാശാലയിലേക്കു പോയി. പിന്നീട് കലിഫോർണിയ സർവകലാശാലയിലെത്തിയ ശേഷമാണ് ഇദ്ദേഹം റോലാൻഡുമായി ചേർന്ന് ഗവേഷണം തുടങ്ങിയത്.ക്ലോറോ ഫ്ലൂറോ കാർബണുകൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ വിഘടിച്ച് ക്ലോറിനും ക്ലോറിൻ മോണോക്സൈഡുമായി മാറി ഓസോൺ തന്മാത്രകളെ നശിപ്പിക്കുന്നെന്നായിരുന്നു റോലാൻഡിന്റെയും മോളിനയുടെയും ഗവേഷണഫലം.
1974ൽ ഈ ഫലം നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതെത്തുടർന്ന് യുഎസിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷനു തുടക്കമായി. നാഷനൽ അക്കാദമി ഓഫ് സയൻസസ് റോലാൻഡിന്റെയും മോളിനയുടെയും വാദങ്ങൾ ഉയർത്തിപ്പിടിക്കുകയും ഇതെത്തുടർന്ന് 1978ൽ ക്ലോറോഫ്ലൂറോ കാർബണുകൾ ഉപയോഗിക്കുന്ന എയ്റോസോളുകൾക്ക് യുഎസിൽ വിലക്ക് വരികയും ചെയ്തു. 1980ൽ അന്റാർട്ടിക്കയ്ക്കു മുകളിൽ ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്തിയതോടെ റോലാൻഡിന്റെയും മോളിനയുടെയും ഗവേഷണത്തിനു സാധൂകരണവുമായി.
English Summary: Chlorofluorocarbons and Ozone Depletion