യുഎസിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിൽ 150 അലഞ്ഞുതിരിയുന്ന പശുക്കളെ വെടിവച്ചുകൊല്ലാനുള്ള പദ്ധതിക്ക് അധികൃതർ അംഗീകാരം നൽകി. ഹെലികോപ്റ്റർ ഉപയോഗിച്ച് നാലു ദിവസം കൊണ്ട് കൃത്യം നടത്താനാണു പദ്ധതി. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള ആകാശവേട്ടയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎസിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിൽ 150 അലഞ്ഞുതിരിയുന്ന പശുക്കളെ വെടിവച്ചുകൊല്ലാനുള്ള പദ്ധതിക്ക് അധികൃതർ അംഗീകാരം നൽകി. ഹെലികോപ്റ്റർ ഉപയോഗിച്ച് നാലു ദിവസം കൊണ്ട് കൃത്യം നടത്താനാണു പദ്ധതി. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഹെലിക്കോപ്റ്റർ ഉപയോഗിച്ചുള്ള ആകാശവേട്ടയിൽ പശുക്കളെ കൊല്ലുന്നത് ക്രൂരവും കാര്യക്ഷമമല്ലാത്തതുമായ നടപടിയാണെന്നാണു പ്രതിഷേധക്കാർ പറയുന്നത്. പരിസ്ഥിതിപരമായി ഏറെ പ്രാധാന്യമുള്ള മേഖലയാണ് പർവതങ്ങളും മലയിടുക്കുകളും മേച്ചിൽപുറങ്ങളുമുള്ള ഗില മേഖല. അലഞ്ഞുതിരിയുന്ന അനാഥപ്പശുക്കൾ മേഖലയിൽ വൻതോതിൽ മേച്ചിൽ നടത്തി പരിസ്ഥിതി സന്തുലനം തകരാറിലാക്കുന്നെന്നാണ് ഉയർന്നിരിക്കുന്ന പ്രധാന പരാതി. 

ഗിലയിലേക്ക് വിനോദസഞ്ചാരത്തിനായി എത്തുന്നവരെ ഇവ ആക്രമിക്കാറുണ്ടെന്നും പരാതിയുണ്ട്. പടിഞ്ഞാറൻ യുഎസ് മേഖലയിൽ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് കാട്ടുപന്നികളെയും കുറുക്കൻമാരെയുമൊക്കെ നേരത്തെ വെടിവച്ചുകൊന്നിട്ടുണ്ട്. എന്നാൽ കന്നുകാലികളെ വേട്ടയാടാൻ ഈ മാർഗം ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. ഹെലികോപ്റ്ററുകൾ പറക്കുന്നതിന്റെ ഉയർന്ന തോതിലുള്ള ശബ്ദം പശുക്കൾ ഓടാൻ ഇടയാക്കും. ഇതുമൂലം ഷൂട്ടർമാർക്ക് ധാരാളം വെടിവയ്‌ക്കേണ്ടി വരും. ചില പശുക്കൾ വെടിയേറ്റതിനു ശേഷം ജീവൻപോകാൻ ദിവസങ്ങളെടുത്തേക്കും.

ADVERTISEMENT

ഫാമുകളുടെയും മറ്റും വേലിക്കെട്ടുകൾ തകർന്നതിനാൽ ചാടിപ്പോയ പശുക്കളുമുണ്ട്. സാങ്കേതികപരമായി ഇവ അനാഥരാണെങ്കിലും ഇവയെ ഉടമസ്ഥർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവയെയും വെടിവച്ചുകൊന്നാൽ അത് ഉടസ്ഥരോട് ചെയ്യുന്ന നീതികേടാണെന്നും പ്രതിഷേധക്കാർ പറയുന്നു. വിലവർധന മൂലം നട്ടംതിരിയുന്ന കന്നുകാലിവ്യവസായത്തോടു ചെയ്യുന്ന നീതികേടായിരിക്കും ഇതെന്നും പ്രതിഷേധക്കാർ പറയുന്നു. ഇത്തരമൊരു നടപടിയല്ല മറിച്ച് ദീർഘകാലത്തേക്കുള്ള ഒരു പ്രതിവിധിയാണ് വിഷയത്തിൽ വേണ്ടതെന്ന് ന്യൂമെക്‌സിക്കോ ക്യാറ്റിൽ ഗ്രോവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ലോറെൻ പാറ്റേഴ്‌സൻ പറയുന്നു. പദ്ധതിയിട്ടിരിക്കുന്ന പശുവേട്ടയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണു സംഘടന.

എന്നാൽ പരിസ്ഥിതി വാദികൾ ഏതുവിധേനയും പശുക്കളെ ഗില മേഖലയിൽ നിന്ന് ഒഴിപ്പിക്കണമെന്ന ആവശ്യത്തിലുറച്ചുനിൽക്കുകയാണ്. മെക്‌സിക്കോയുമായി അതിർത്തി പങ്കിടുന്ന യുഎസ് സംസ്ഥാനമാണ് ന്യൂമെക്‌സിക്കോ. ഗില മേഖലയിൽ  അഞ്ചരലക്ഷത്തിലധികം ഏക്കറോളം വനഭൂമി സ്ഥിതി ചെയ്യുന്നു. പരിസ്ഥിതിപരമായ പ്രധാന്യം മൂലം ഈ മേഖലയിൽ സൈക്കിളുകളുൾപ്പെടെ വാഹനങ്ങളൊന്നും അനുവദനീയമല്ല. എന്നാൽ മീൻപിടുത്തം, മൃഗവേട്ട, ഖനനം എന്നിവ പെർമിറ്റുകളോടെ അനുവദനീയമാണ്.

ADVERTISEMENT

English Summary: Feral cows to be shot dead from helicopter in U.S. national forest: "A difficult decision"