ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് നീരാളി. പലതരത്തിലുള്ള വിഭവങ്ങളാണ് നീരാളികളുടെ മാംസം കൊണ്ട് തയാറാക്കുന്നത്, ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 420,000 മെട്രിക് ടൺ നീരാളി മാംസം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവ തലമുറയുടെ സാഹസിക രുചിഭേദങ്ങളും പോഷക

ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് നീരാളി. പലതരത്തിലുള്ള വിഭവങ്ങളാണ് നീരാളികളുടെ മാംസം കൊണ്ട് തയാറാക്കുന്നത്, ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 420,000 മെട്രിക് ടൺ നീരാളി മാംസം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവ തലമുറയുടെ സാഹസിക രുചിഭേദങ്ങളും പോഷക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് നീരാളി. പലതരത്തിലുള്ള വിഭവങ്ങളാണ് നീരാളികളുടെ മാംസം കൊണ്ട് തയാറാക്കുന്നത്, ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 420,000 മെട്രിക് ടൺ നീരാളി മാംസം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. യുവ തലമുറയുടെ സാഹസിക രുചിഭേദങ്ങളും പോഷക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകമെങ്ങുമുള്ള ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവമായി മാറിയിരിക്കുകയാണ് നീരാളി. പലതരത്തിലുള്ള വിഭവങ്ങളാണ് നീരാളികളുടെ മാംസം കൊണ്ട് തയാറാക്കുന്നത്, ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 420,000 മെട്രിക് ടൺ നീരാളി മാംസം ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 

യുവ തലമുറയുടെ സാഹസിക രുചിഭേദങ്ങളും പോഷക ഗുണങ്ങളുമാണ് നീരാളിയുടെ മാംസത്തെ ആഗോള തലത്തിൽ ജനപ്രിയ വിഭവമാക്കുന്നത് . കൂടാതെ കോഡ് മത്സ്യം പോലുള്ള പരമ്പരാഗത മത്സ്യ സമ്പത്തിന്റെ കുറവും നീരാളിയുടെ  ഡിമാൻഡ് കൂട്ടുന്ന ഘടകമാണ്. 

ADVERTISEMENT

ഈ സാധ്യത നന്നായി മനസിലാക്കി അതിന് അനുസൃതമായ ചുവട് വയ്പ് നടത്തുകയാണ് ഫുഡ് പ്രോസസിംഗ് കോർപ്പറേഷനായ ന്യൂവ പെസ്കനോവ. ലോകത്തിലെ ആദ്യത്തെ ഇൻഡോർ ഒക്ടോപസ് ഫാം ഗ്രാൻ കാനേറിയയിൽ നിർമിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. പ്രതിവർഷം 3,000 ടൺ നീരാളി മാംസം ഉൽപാദിപ്പിക്കാനായി ആയിരം ടാങ്ക് സൗകര്യമാണ് ഇതിനായി ഒരുക്കുന്നത്.  

നീരാളികൾക്ക് ഒരു ദിവസം അമ്പരപ്പിക്കും വിധം  അവയുടെ ശരീരഭാരത്തിന്റെ 5 ശതമാനം കൂട്ടാൻ കഴിയും. മത്സ്യകൃഷിയുടെ ആകർഷകമായ സാധ്യതയാക്കി ഇതിനെ മാറ്റുകയാണ്. അതേസമയം ഇവയെ തടവിലാക്കി പ്രജനനം നടത്തുന്നതിലെ മര്യാദയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു സുപ്രധാന ശാസ്ത്രീയ മുന്നേറ്റം നടത്തിയതായാണ് ന്യൂവ പെസ്കനോവ അവകാശപ്പെടുന്നത്. കടൽത്തീരത്തെ ട്രോളിങ് പോലുള്ള മത്സ്യബന്ധന രീതികളെ നീരാളിവളർത്തൽ വഴി കുറയ്ക്കാമെന്നും   "കടൽ അധിഷ്ഠിത ഭക്ഷണം" വിതരണം ഉറപ്പാക്കാമെന്നുമാണ് ന്യൂവ പെസ്കനോവ വാദിക്കുന്നത്.  മത്സ്യബന്ധന മേഖലയിലെ  സമ്മർദ്ദം ഇത് വഴി ഒഴിവാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 

ADVERTISEMENT

എന്നാൽ മത്സ്യക്കൃഷിവഴിയുള്ള മത്സ്യവും കടൽ തരുന്നവയും കഴിക്കുന്നതിന്റെ ചെലവുകളും നേട്ടങ്ങളും ഉപഭോക്താക്കളെ ബാധിച്ചേക്കും. സംഘടിത സംവിധാനങ്ങൾ അമിതമത്സ്യബന്ധനത്തിന്റെ അപകടസാധ്യത കുറയ്ക്കുമെന്ന് വിശ്വസിക്കുന്നത് പ്രലോഭനകരമാണ്. അതുപോലെതന്നെ മത്സ്യ ഫാമുകളും മറ്റ് തരത്തിലുള്ള മത്സ്യകൃഷികളും തീരദേശ ജലത്തെ മലിനമാക്കുന്നവയാണ്. വ്യാവസായിക ഭക്ഷണ സമ്പ്രദായങ്ങളിലേക്ക് മനുഷ്യനെ ഒതുക്കുന്നതിന്റെ ഗുരുതരമായ ധാർമ്മിക പ്രശ്നവും ഇതിനോട് കൂട്ടിച്ചേർക്കാം. 

ബുദ്ധിശക്തിയും വിഹാരശീലവുമുള്ള നീരാളികളെ  അടിമത്തത്തിലാക്കി  വൻതോതിലുള്ള ഉൽപാദനത്തിനായി ഒരുക്കുന്നത്  അനുയോജ്യമല്ലെന്നാണ്  ഗവേഷകർ അഭിപ്രായപ്പെടുന്നത്. അഭൂതപൂർവമായ തോതിൽ നീരാളികളെ വളർത്തുന്നത് അനാവശ്യമായ കഷ്ടപ്പാടുകൾക്ക് കാരണമാകുമെന്ന് മൃഗാവകാശ പ്രവർത്തകരും വാദിക്കുന്നു.

ADVERTISEMENT

വ്യാവസായിക ഫാമുകളിൽ കുടുങ്ങുന്ന ജീവികൾ

പ്രത്യേകം തയാറാക്കിയ  ലാബിലെ ജീവിതം നീരാളികളെ  എങ്ങനെ ബാധിക്കുന്നു എന്ന് യുഎസിലെ ഡാർട്ട്മൗത്ത് കോളേജിലെ ശാസ്ത്രജ്ഞർ പഠനം നടത്തി.  ന്യൂവ പെസ്കനോവ നിർദ്ദേശിച്ച കശാപ്പ് രീതികളെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതായിരുന്നു അവരുടെ ഗവേഷണഫലം. നീരാളികളെ താപനില കുറഞ്ഞ ഐസ് സ്ലറികളിൽ വളർത്തുന്നത് മരണത്തിലേക്ക് നയിക്കലാണെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. 

വിവരങ്ങൾ ശേഖരിക്കാനുള്ള സങ്കീർണശേഷി, അടിസ്ഥാന ഉപകരണങ്ങളുടെ ഉപയോഗം, സങ്കീർണമായ ദൃശ്യ പാതകൾ, വേദനയറിയാനുള്ള ശേഷി എന്നിവയുള്ള ഒരു ജീവിക്ക് ഇത് അനുയോജ്യമാണോ എന്നാണ് ഗവേഷകർ ഉയർത്തുന്ന ചോദ്യം. ഗ്യാസ് ചേമ്പറുകൾ ഉപയോഗിച്ചോ ഇലക്ട്രിക്കൽ ഷോക്ക്  ഉപയോഗിച്ചോ കരയിലെ സസ്തനികൾ സാധാരണയായി കൊല്ലപ്പെടുമ്പോൾ, പശുക്കൾ, പന്നികൾ എന്നിവയുൾപ്പെടെ വലിയ മസ്തിഷ്കവും വിവേകവുമുള്ള ജീവജാലങ്ങളുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. യുകെ പാർലമെന്റിലും ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.  2022-ലെ മൃഗക്ഷേമ (സെന്റിയൻസ്) ആക്ട്  ഞണ്ടുകൾ, കൊഞ്ച്, നീരാളികൾ എന്നിവയുൾപ്പെടെ നിരവധി ജീവജാലങ്ങളുടെ ചേതന ഔപചാരികമായി അംഗീകരിക്കുന്നുണ്ട്. 

നീരാളികൾക്ക് പൂച്ചകൾക്ക് തുല്യമായ ബുദ്ധിശക്തിയുണ്ടെന്നാണ് ചില കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. പൂച്ചയെ സ്നേഹിക്കുന്നവരാണ് പലരും. പിന്നെ എങ്ങനെയാണ് നീരാളിയെ കഴിക്കുക എന്ന വിമർശനവുമുണ്ട്. അതേസമയം നീരാളികളും മനുഷ്യരും തമ്മിൽ വലിയ അടുപ്പമില്ല.  വിചിത്രമായ ശരീരവുമായി ജലത്തിൽ സ്വൈര്യവിഹാരം നടത്തുന്ന നീരാളികൾ മനുഷ്യരോട് അധികം ചങ്ങാത്തത്തിന് വരാറില്ല. എന്നാൽ മറ്റ് കടൽജീവികളെപ്പോലെ മീൻപിടിത്തക്കാരുടെ ചില വിശ്വാസങ്ങളിലും ഐതിഹ്യങ്ങളിലും കഥകളിലും പാട്ടുകളിലുമൊക്കെ നീരാളിക്ക് പ്രത്യേകസ്ഥാനം കിട്ടുന്നുമുണ്ട്. 

എന്തായാലും ചില മൃഗങ്ങളെ വളർത്തുമൃഗങ്ങളായോ വിലമതിക്കാനാകാത്ത പെറ്റായോ കരുതുമ്പോൾ മറ്റുള്ളവയെ  ഭക്ഷണത്തിനായി മാത്രം  കണക്കാക്കുന്നതിന്റെ ന്യായമെന്തെന്ന് ചർച്ചയുണ്ട്. ഗവേഷകർ ഇതിനെ സ്പീഷിസിസം എന്നാണ് വിശേഷിപ്പിക്കുന്നത്. ഉപഭോക്തൃ ആവശ്യങ്ങളും അത് തൃപ്തിപ്പെടുത്താനുള്ള വിപണിയുടെ ശേഷിയും തമ്മിലുള്ള മത്സരമാണിവിടെ. പ്രോട്ടീന്റെ നിരവധി സ്രോതസ്സുകൾ ഉള്ളതിനാൽ അതിനായി മാത്രം  ആർക്കും നീരാളിയെ കഴിക്കേണ്ടിവരില്ല.  21-ാം നൂറ്റാണ്ടിൽ മനുഷ്യരാശി നേരിടുന്ന വലിയ ധാർമ്മിക വെല്ലുവിളികളിലൊന്നാണ് ഭക്ഷ്യോത്പാദനം. ന്യൂവ പെസ്കനോവയെപ്പോലുള്ള കമ്പനികൾ അമിതമായ മീൻപിടുത്തം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്യുമ്പോൾ, വില കൊടുക്കേണ്ടിവരുന്നത് സങ്കീർണമായ വ്യാവസായിക ഭക്ഷ്യ സമ്പ്രദായങ്ങളിൽ കുടുങ്ങിപ്പോകുന്ന എണ്ണമറ്റ ജീവികളുടെ നിലനിൽപ്പ് തന്നെയാണ്.

English Summary: Octopus Farming Is Deeply Disturbing. A Professor Explains Why