ഇറ്റലിയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച രാത്രി പ്രത്യക്ഷപ്പെട്ട ചുവന്ന വളയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇറ്റാലിയൻ പ്രകൃതി ഫോട്ടോഗ്രഫർ വാൾട്ടർ ബിനോട്ടോ ഈ വളയത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കണ്ടനിമിഷം തന്നെ പല ഗൂഢവാദക്കാരും ഇതൊരു അന്യഗ്രഹപേടകമാണെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റലിയുടെ ആകാശത്ത് കഴിഞ്ഞയാഴ്ച രാത്രി പ്രത്യക്ഷപ്പെട്ട ചുവന്ന വളയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇറ്റാലിയൻ പ്രകൃതി ഫോട്ടോഗ്രഫർ വാൾട്ടർ ബിനോട്ടോ ഈ വളയത്തിന്റെ ചിത്രം എടുത്തിരുന്നു. ഈ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കണ്ടനിമിഷം തന്നെ പല ഗൂഢവാദക്കാരും ഇതൊരു അന്യഗ്രഹപേടകമാണെന്ന വാദവുമായി ആളുകളെത്തി. എന്നാൽ ഉടനെ തന്നെ ഇതിന്റെ യഥാർഥ കാരണങ്ങളും പ്രചരിച്ചു.

ADVERTISEMENT

എൽവ്സ് എന്നറിയപ്പെടുന്ന പ്രതിഭാസമായിരുന്നു ഇത്. മിന്നലുകൾ മേഘങ്ങളിൽ നിന്നുള്ള വൈദ്യുത പ്രവാഹമാണെന്നറിയുമല്ലോ. ഇതിന്റെ ഭാഗമായി ആകാശത്ത് പലപ്പോഴും വിചിത്രാകൃതിയുള്ള പ്രകാശഘടനകൾ ഉടലെടുക്കാറുണ്ട്. ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് എന്നാണ് ഇത്തരം പ്രകാശങ്ങൾ അറിയപ്പെടുന്നത്. സ്പ്രൈറ്റുകൾ, ബ്ലൂജറ്റുകൾ, ട്രോളുകൾ, ഗ്‌നോമുകൾ തുടങ്ങി പലതരം ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സ് ഉണ്ട്. ഇക്കൂട്ടത്തിൽ ഒന്നാണ് എൽവ്സും. ആകാശത്തിൽ ചുവന്ന രീതിയിൽ ഒരു വളയം വരുന്നതാണ് ഇതിന്റെ ലക്ഷ്യം.

ADVERTISEMENT

താൻ നിന്നതിന് 285 കിലോമീറ്റർ അകലെ പോൾവെറിഗി എന്ന മേഖലയിൽ ഉടലെടുത്ത ഒരു ശക്തമായ മിന്നലിന്റെ ബാക്കിപത്രമായാണ് ചുവന്ന വളയം പ്രത്യക്ഷപ്പെട്ടതെന്ന് വാൾട്ടർ ബിനോട്ടോ പറഞ്ഞു. ഭൂമിയിൽ നിന്ന് 90 മുതൽ 100 കിലോമീറ്റർ വരെ പൊക്കത്തിലാണ് ഇതു സ്ഥിതി െചയ്തത്. ഇതിന് 360 കിലോമീറ്ററോളം വിസ്തീർണവും ഉണ്ടായിരുന്നു.

ADVERTISEMENT

2017 മുതൽ ട്രാൻസിയന്റ് ലൂമിനസ് ഇവന്റ്സിന്റെ ചിത്രങ്ങളെടുക്കുന്നത് വാൾട്ടർ ബിനോട്ടോയുടെ ഹോബിയാണ്. ഓസ്ട്രിയ, ഹംഗറി, ഫ്രാൻസ്, ക്രൊയേഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽ നിന്നായി നൂറിലേറെ സ്പ്രൈറ്റുകളുടെ ചിത്രങ്ങൾ ഇദ്ദേഹം എടുത്തിട്ടുണ്ട്. ആദ്യമായാണ് എൽവ്‌സിന്റെ ചിത്രം പകർത്താൻ ഭാഗ്യം ലഭിച്ചതെന്ന് വാൾട്ടർ ബിനോട്ടോ പറഞ്ഞു.

English Summary: Mysterious red ring flashes over Italy like alien spaceship

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT