അഗ്നിപർവതങ്ങളിലെ പ്രശ്നക്കാരൻ! എറ്റ്ന പൊട്ടിത്തെറിച്ചു, 2 കി.മീ ഉയരത്തിൽ ലാവ
ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടൊപ്പം ലാവയും ചാരവും പ്രവഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം സ്ട്രോംബോളി എന്ന ചെറിയ അഗ്നിപർവതവും പൊട്ടിത്തറിച്ചു. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന ഇടയ്ക്കിടെ ക്ഷോഭിക്കുകയും പുകയും ലാവയും

ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഇതോടൊപ്പം ലാവയും ചാരവും പ്രവഹിപ്പിക്കുകയും ചെയ്തു. ഇതിനൊപ്പം സ്ട്രോംബോളി എന്ന ചെറിയ അഗ്നിപർവതവും പൊട്ടിത്തറിച്ചു. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന ഇടയ്ക്കിടെ ക്ഷോഭിക്കുകയും പുകയും ലാവയും വമിപ്പിക്കുകയും ചെയ്യാറുണ്ട്.
നിരന്തരമായ ലാവാപ്രവാഹം കാരണം എറ്റ്നയുടെ പൊക്കം ആറുമാസം കൊണ്ട് 100 അടി കൂടിയത് 2021ൽ വലിയ വാർത്തയായിരുന്നു. അപകടമേഖലയിൽ ആളുകളോ പാർപ്പിടങ്ങളോ ഇല്ലാത്തതിനാൽ അപായങ്ങൾ കുറവാണ്. എന്നാൽ ഗുരുതരമായ പരിസ്ഥിതി പ്രശ്നവും സാമ്പത്തിക പ്രശ്നവും എറ്റ്ന മൂലം സിസിലിയെ ബാധിച്ചിരിക്കുകയാണ്.
പർവതത്തിൽ നിന്നുള്ള ചാരവും മറ്റു പൊടിപടലങ്ങളും സിസിലിയിലെ പട്ടണങ്ങളിലെ നിരത്തുകളും വഴിത്താരകളും, റൂഫ് ടോപ്പുകളുമൊക്കെ ഇടയ്ക്കിടെ നിറയുന്ന സ്ഥിതിവിശേഷമുണ്ട്. ഇവ വാരി മാറ്റാൻ വലിയ പണച്ചെലവാണ് സിസിലിയിലെ പട്ടണങ്ങൾക്കു വേണ്ടി വരുന്നത്.ഇറ്റലിയിൽ അഗ്നിപർവതത്തിൽ നിന്നുള്ള ചാരം പ്രത്യേകതയുള്ള അവശിഷ്ടമായാണു കൂട്ടുന്നത്. അതിനാൽ ഇതു വാരാനുള്ള ചെലവ് വളരെക്കൂടുതലാണ്.
ഒറ്റ വിസ്ഫോടനത്തിൽ തന്നെ രണ്ടു ലക്ഷം ക്യുബിക് മീറ്ററോളം ചാരമാണ് എറ്റ്ന പുറത്തേക്കു വിടുന്നത്. ചാരം വാരാനുള്ള ചെലവു കാരണം മേഖലയിലെ നഗരസഭകളും മറ്റു തദ്ദേശ ഭരണ സ്ഥാപനങ്ങളുമൊക്കെ കടക്കെണിയിലാണ്. തറനിരപ്പിൽ നിന്നു പതിനൊന്നായിരം അടി പൊക്കത്തിൽ തലയുയർത്തി നിൽക്കുന്ന എറ്റ്ന 2 കിലോമീറ്ററോളം ഉയരത്തിലേക്കാണു ലാവ ഫൗണ്ടൻ പോലെ തെറിപ്പിക്കുന്നത്. വെറും ലാവയല്ല ഇത്. ഇതിനൊപ്പം ഭൂഗർഭമേഖലയിൽ സംഭവിച്ച വാതകങ്ങളും തെറിക്കുന്നു. ഇതിനാലാണ് ലാവ ഇത്രയും ഉയരത്തിലെത്തുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇറ്റലിയിലെ തന്നെ മറ്റൊരു പ്രശസ്തമായ അഗ്നിപർവതമായ വെസൂവിയസിന്റെ ഇരട്ടിപ്പൊക്കമാണ് എറ്റ്നയ്ക്കാണ്.