അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ പാളി. മൂന്ന് ഓക്സിജൻ ആറ്റംസ് അടങ്ങിയ രാസതന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിലെ മറ്റൊരു തലമായ

അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന ഓസോൺ പാളി. മൂന്ന് ഓക്സിജൻ ആറ്റംസ് അടങ്ങിയ രാസതന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിലെ മറ്റൊരു തലമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ഓക്സിജൻ ആറ്റംസ് അടങ്ങിയ രാസതന്മാത്രയാണ് ഓസോൺ. അന്തരീക്ഷത്തിലെ മറ്റൊരു തലമായ ട്രോപ്പോസ്ഫിയറിലും ഓസോൺ, വ്യാവസായിക ശാലകളിൽ നിന്നുള്ള രാസപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാറുണ്ട്. അൾട്രാവയലറ്റ് രശ്മികൾ 3 തരത്തിലുണ്ട്. ഇതിൽ ഏറ്റവും ശക്തമായ അൾട്രാവയലറ്റിനെ ഓസോണും അന്തരീക്ഷവും പൂർണമായി ആഗിരണം ചെയ്യാറുണ്ട്. ക്ലോറോ ഫ്ലൂറോ കാർബണുകൾ, ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്ര ക്ലോറൈഡ്, ഹൈഡ്രോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ തന്മാത്രകളാണ് ഓസോണിന് പ്രധാനമായും നാശം വരുത്തുന്നവ.

ഇതെല്ലാം ഓസോണിനെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യങ്ങൾ. ഓസോൺ ഭൂമിയിൽ മാത്രമാണോ? അല്ല. മറ്റു രണ്ടു ഗ്രഹങ്ങളിൽ കൂടി ഓസോൺ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളിലാണ് ഇവ. ഭൂമിയിലെ പോലെ അന്തരീക്ഷ വാതകപാളിയായിട്ടൊന്നുമല്ല മറിച്ച് അന്തരീക്ഷത്തിലെ വാതകമായിട്ടാണ് ഓസോൺ ഇവിടങ്ങളിൽ സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വീനസ് എക്സ്പ്രസ് പേടകമാണ് ശുക്രനിൽ ഓസോൺ കണ്ടെത്തിയത്. സ്പൈകാവ് എന്ന ഒരു ഉപകരണം ഇതിലുണ്ടായിരുന്നു. ശുക്രനിൽ നിന്നുള്ള പ്രകാശം വിലയിരുത്തി സ്പൈകാവാണ് ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഓസോണുണ്ടെന്നു മനസ്സിലാക്കിയത്.

ശുക്രന്റെ അന്തരീക്ഷത്തിലുള്ള കാർബൺ ഡയോക്സൈഡ് തന്മാത്രകളെ സൂര്യപ്രകാശം വിഘടിപ്പിച്ച് ഓക്സിജൻ ആറ്റമുകളെ പുറത്തുവിട്ട് ഇവ ചേർന്നാണ് ഓസോണുണ്ടാകുന്നത്. ചൊവ്വയിലും ഇപ്രകാരം തന്നെയാണ് ഓസോണിന്റെ ഉത്പാദനം.

ADVERTISEMENT

Content Highlights: Ozone | Venus | Mars