ഐക്യരാഷ്ട്രസഭയുടെ 2024 ലെ ചാംപ്യൻസ് ഓഫ് ദ എർത്തായി തിരഞ്ഞെടുത്തവരിൽ ഇന്ത്യയുടെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലും. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ (യുഎൻഇപി) ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ പുരസ്കാരമാണ് ഗാഡ്ഗി‌ലിനെ തേടിയെത്തിയിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിനു ലഭിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിനായി ഗാഡ്‌ഗിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി 2011 ൽ സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങൾ രാജ്യത്തു വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. നാശഭീഷണി നേരിടുന്ന പശ്ചിമഘട്ടത്തെ 3 മേഖലകളായി തിരിച്ച് പരിഹാര നിർദേശങ്ങൾ മുന്നോട്ടുവച്ച റിപ്പോർട്ട്, ചില മേഖലകളിൽ ഖനനവും നിർമാണവും പാറ പൊട്ടിക്കലും മണ്ണെടുക്കലും ഉൾപ്പെടെ നിരോധിക്കാൻ നിർദേശിച്ചിരുന്നു.

ADVERTISEMENT

റിപ്പോർട്ടിലെ ശുപാർശകൾ ഇതുവരെ പൂർണമായി നടപ്പാക്കിയിട്ടില്ല. ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്രവും സത്യസന്ധവുമായ നിലപാടെടുത്തതിന് അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നു മാധവ് ഗാഡ്ഗിൽ പറഞ്ഞു. ജനങ്ങൾ അത് കൃത്യമായി മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണത്തിനായി പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ഗാഡ്ഗിലിനെ കൂടാതെ സോണിയ ഗ്വാജജറ (പോളിസി ലീഡർഷിപ്പ്), ആമി ബോവേഴ്സ് കോർഡാലിസ് (ഇൻസ്പിറേഷൻ ആൻഡ് ആക്ഷൻ), ഗബ്രിയേൽ പൗൺ  (ഇൻസ്പിറേഷൻ ആൻഡ് ആക്ഷൻ), ലു ക്വി (സയൻസ് ആൻഡ് ഇന്നോവേഷൻ), സെകെം (ഇന്റർപ്രന്യൂറിയൽ വിഷൻ) എന്നിവരും പുരസ്കാരത്തിന് അർഹരായി.

ADVERTISEMENT

മരുഭൂമീകരണം വരൾച്ച എന്നിവയ്ക്കെതിരെയുള്ള പോരാട്ടം, നേതൃത്വം വഹിക്കൽ, സുസ്ഥിര പരിഹാരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് യുഎൻഇപി പുരസ്കാരം നൽകുന്നത്. ‘‘ഭൂമിയുടെ 40 ശതമാനവും നശിച്ച നിലയിലാണ്. മരുഭൂമീകരണം വർധിച്ചുവരുന്നു, വിനാശകരമായ വരൾച്ച നേരിടുന്നു. എന്നാൽ ഇതെല്ലാം പരിഹരിക്കാനുള്ള മാർഗങ്ങൾ നിലവിലുണ്ട്. ലോകത്തുള്ള അസാധാരണമായ വ്യക്തികളും സംഘടനകളും നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കാന്‍ കഴിയുമെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.’’– യുഎൻഇപി എക്സിക്യുട്ടീവ് ഡയറക്ടർ ഇൻഗർ ആൻഡേഴ്സൺ പറഞ്ഞു.

പരിസ്ഥിതി മേഖലയിൽ ഐക്യരാഷ്ട്ര സഭ നൽകുന്ന ഉയർന്ന ബഹുമതിയാണ് ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’. 2005 ൽ ആരംഭിച്ച പുരസ്കാരം ഇതുവരെ നേടിയത് 122 പേർക്കാണ്. 2018ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ‘പോളിസി ലീഡർഷിപ്പ്’ വിഭാഗത്തിൽ ചാംപ്യൻസ് ഓഫ് ദ എർത്ത് പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.

English Summary:

Indian Scientist Madhav Gadgil Honored as UN Champion of the Earth