മെക്സിക്കൻ നടിയുടെ ജീവനെടുത്തത് തവളവിഷം അടങ്ങിയ പാനീയം; ശുദ്ധീകരണ ചടങ്ങിൽ വില്ലനായി ‘മങ്കി’ ഫ്രോഗ്
കോംബോ എന്ന പാനീയം കുടിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച് മെക്സിക്കൻ നടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. 33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് ആണ് തവള വിഷം അടങ്ങിയ പാനീയം കുടിച്ച് മരിച്ചത്.

ദിവസങ്ങൾക്ക് മുൻപ് കോംബോ എന്ന പാനീയം കുടിച്ചതിനു പിന്നാലെ വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാവുകയും മെക്സിക്കൻ നടി മരിക്കുകയും ചെയ്തിരുന്നു. 33 വയസുള്ള മാർസെല അൽകാസർ റോഡ്രിഗസ് ആണ് തവള വിഷം അടങ്ങിയ പാനീയം കുടിച്ച് മരിച്ചത്. ശരീരത്തിലടങ്ങിയ വിഷവസ്തുക്കൾ പുറന്തള്ളാൻ കോംബോ കുടിക്കുന്നത് തെക്കേ അമേരിക്കയിലെ പരമ്പരാഗത ശുദ്ധീകരണ ചടങ്ങിന്റെ ഭാഗമാണ്.
തെക്കേ അമേരിക്കയിലെ ആമസോൺ ജയ്‌ന്റ് മങ്കി ഫ്രോഗുകളെയാണ് ചടങ്ങിനായി ഉപയോഗിക്കുന്നത്. ചർമത്തിലുണ്ടായ ചെറിയ പൊള്ളലുകളിൽ തവളകളുടെ സ്രവം തേയ്ക്കാറുണ്ട്. ഇലത്തവളയുടെ ഒരു ഇനമാണ് ഭീമൻ കുരങ്ങൻ തവള (Giant Monkey Frog). ദ്വിവർണ്ണ മരത്തവള, ഭീമൻ ഇലത്തവള എന്നീ പേരിലും ഇവ അറിയപ്പെടുന്നു. ബ്രസീൽ, കൊളംബിയ, ബൊളീവിയ, പെറു എന്നിവിടങ്ങളിലെ ആമസോൺ മഴക്കാടുകളിലാണ് ഇവ കാണപ്പെടുന്നത്. പുരുഷ തവളയ്ക്ക് 91-103 മില്ലീമീറ്ററും (3.6-4.1 ഇഞ്ച്) സ്ത്രീകൾക്ക് 111-119 മില്ലീമീറ്ററും (4.4-4.7 ഇഞ്ച്) നീളവുമുണ്ട്. ശരീരത്തിന്റെ മുകൾഭാഗം ഇളം പച്ചനിറവും വയർഭാഗം ഓഫ് വൈറ്റ് നിറത്തിലും കാണപ്പെടുന്നു.
ഇണയ്ക്കു വേണ്ടി പുരുഷ തവളകൾ തമ്മിലടിക്കാറുണ്ട്. പെൺതവളയ്‌ക്കൊപ്പം നിൽക്കുന്ന ആൺ തവളയെ മറ്റൊരു ആൺ തവള തലകൊണ്ടാണ് നേരിടുന്നത്. ആക്രമണത്തിനിടെ ശബ്ദമുണ്ടാക്കുന്നതിനാൽ വേട്ടക്കാർക്ക് ഇവയെ എളുപ്പത്തിൽ കണ്ടെത്താനാകും. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനായി ഇവരുടെ ചർമത്തിൽ പെപ്റ്റൈഡുകൾ ഉൽപാദിപ്പിക്കുന്നു. ഇതൊരു രാസ പ്രതിരോധമാണ്. കുളങ്ങൾക്ക് സമീപമുള്ള ഇലകളിൽ കൂടുണ്ടാക്കി അവിടെ ജെലാറ്റിൻപോലെ ഒരു ദ്രാവകം പുറപ്പെടുവിക്കുകയും അതിലേക്ക് മുട്ടയിടുകയും ചെയ്യുന്നു. 14 ദിവസത്തിനുള്ളിൽ ഇവ വിരിയുന്നു. റോവ് വണ്ടുകൾ, ഫോറിഡ് ഈച്ചകൾ, കുപ്പിച്ചിൻ കുരങ്ങുകൾ എന്നിവ ഈ മുട്ടകൾ തേടി എത്താറുണ്ട്.
തവളയുടെ ചർമ സ്രവണം വാസിന ഡോ സാപോ (തവള വാക്സിൻ) എന്നാണ് അറിയപ്പെടുന്നത്. ഇതിൽ ഡെൽറ്റോർഫിൻ, ഡെൽറ്റോർഫിൻ I, ഡെൽറ്റോർഫിൻ II, ഡെർമോർഫിൻ എന്നിവയുൾപ്പെടെയുള്ള ഒപിയോയിഡ് പെപ്റ്റൈഡുകൾ അടങ്ങിയിരിക്കുന്നു.