കണ്ണൊന്ന് തെറ്റിയാൽ പഴ്സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാർ ഉണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ മോഷ്ടിച്ചത് യുവാവിന്റെ മൊബൈൽ ഫോൺ ആണ്. തിരൂർ സംഗമം റസിഡൻസിയിൽ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് വന്നയാളുടെ മൊബൈൽ ആണ് കുരങ്ങൻ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൊന്ന് തെറ്റിയാൽ പഴ്സും ഭക്ഷണവും അടിച്ചുമാറ്റുന്ന കുരങ്ങന്മാർ ഉണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം തിരൂരിൽ ഒരു കുരങ്ങൻ മോഷ്ടിച്ചത് യുവാവിന്റെ മൊബൈൽ ഫോൺ ആണ്. തിരൂർ സംഗമം റസിഡൻസിയിൽ മുകൾ നിലയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് വന്നയാളുടെ മൊബൈൽ ആണ് കുരങ്ങൻ നിമിഷനേരം കൊണ്ട് അടിച്ചുമാറ്റിയത്. ഷീറ്റിനു മുകളിൽ ഫോൺവച്ച് ജോലി ചെയ്യുകയായിരുന്നു യുവാവ്.

തെങ്ങിലേക്ക് കയറിയ കുരങ്ങന്റെ കൈയിൽ നിന്നും ഫോൺ തിരിച്ചുപിടിക്കാൻ നാട്ടുകാരും കൂടെക്കൂടി. ആളുകളുടെ ബഹളവും കല്ലേറും കാരണം കുരങ്ങൻ കവുങ്ങിലേക്ക് കയറി. ഇതിനിടയ്ക്ക് യുവാവിന്റെ ഫോൺ റിങ് ചെയ്തു തുടങ്ങി. ഈ സമയം ഫോണ്‍ താഴെയിടുമെന്ന് നാട്ടുകാർ കരുതിയെങ്കിലും പാളിപ്പോയി. കുരങ്ങൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയിൽ വയ്ക്കുകയായിരുന്നു. ഇതുകണ്ട് ആളുകൾക്ക് അദ്ഭുതമായി.

ADVERTISEMENT

മണിക്കൂറുകൾക്ക് ശേഷം മറ്റൊരു കവുങ്ങിലേക്ക് ചാടുന്നതിനിടയിൽ കുരങ്ങന്റെ കൈയിൽ നിന്നും ഫോൺ താഴെ വീണു. ഇതോടെ യുവാവിന് ഫോൺ തിരിച്ചുകിട്ടുകയും ചെയ്തു.

English Summary:

Monkey Business: Phone-Stealing Primate Answers Call in India!