മെഗലഡോൺ... ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനായ ഈ സ്രാവ് ഭീകരൻ 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ തങ്ങളുടെ കൂർത്ത പല്ലുകൾ നിറഞ്ഞ വലിയ വായകളുമായി വന്നു പ്രേക്ഷകരെ പേടിപ്പിച്ചിട്ടുണ്ട്. അത്യന്തം ക്രൗര്യമുള്ള ഈ സ്രാവുകൾ വംശനാശം വന്നു പൂർണമായി നശിച്ചെന്ന് വിദഗ്ധർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെഗലഡോൺ... ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനായ ഈ സ്രാവ് ഭീകരൻ 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ തങ്ങളുടെ കൂർത്ത പല്ലുകൾ നിറഞ്ഞ വലിയ വായകളുമായി വന്നു പ്രേക്ഷകരെ പേടിപ്പിച്ചിട്ടുണ്ട്. അത്യന്തം ക്രൗര്യമുള്ള ഈ സ്രാവുകൾ വംശനാശം വന്നു പൂർണമായി നശിച്ചെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ ഇവ ഇന്നുമുണ്ടെന്നും ഭൂമിയിലെ ഏറ്റവും ആഴമേറിയ മരിയാന ട്രെഞ്ച് എന്ന കടൽമേഖലയിൽ ഇവ പാർക്കുന്നെന്നും ചിലർ വിശ്വസിക്കുന്നു. ദുരൂഹതാ സിദ്ധാന്തം എന്നതിനപ്പുറം യാതൊരു തെളിവുകളും ഇതിനു ലഭിച്ചിട്ടില്ല.

ദിവസങ്ങൾക്ക് മുൻപ് ഈ സ്രാവിന്റെ ചരിത്രാതീത കാലത്തെ പല്ലുകൾ മെക്സിക്കോയിലെ ഒരു ഗുഹയിൽ നിന്നു കണ്ടെത്തി. 36 ലക്ഷം വർഷം മുൻപ് ഭൂമിയിലെ കടലുകളിൽ വിഹരിച്ചിരുന്ന മെഗലഡോൺ സ്രാവുകൾക്ക് 50 അടി വരെ നീളമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം .ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നു. ജനിച്ചു വീഴുമ്പോൾ തന്നെ ഇവ അസാധാരണമായ ക്രൗര്യം ഇവ പ്രകടിപ്പിച്ചിരുന്നു

ADVERTISEMENT

കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ മറ്റു മത്സ്യങ്ങളെയും കടൽജീവികളെയുമൊക്കെ ഭക്ഷിച്ച് ഇവ പെരുകി വളർന്നു. 

ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികൾ ഇവയുടെ ഡയറ്റിലുണ്ടായിരുന്നു. ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്.ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാൻ ഇവയ്ക്കു കഴിയും. ആകെ 276 പല്ലുകളുള്ള ഇവയ്ക്ക് കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്സ്) സമാനതകളില്ലാത്തതായിരുന്നു. ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പാക്കും. 88 മുതൽ 100 വർഷം വരെ ഇവ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞർ പറയുന്നു.

ADVERTISEMENT

സിനിമയിലും നോവലുകളിലുമൊക്കെ പ്രശസ്തമാണെങ്കിലും ഇവയുടെ അസ്ഥികൂടങ്ങൾ അങ്ങനെ ശാസ്ത്രജ്ഞർക്കു ലഭിക്കാറില്ല. എല്ലുകൾക്കു പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൂടങ്ങൾ നിർമിതമായിരിക്കുന്നത്. കാർട്ടിലേജുകൾ എല്ലുകളെപ്പോലെ ലക്ഷങ്ങളോളം വർഷങ്ങൾ ശേഷിക്കാത്തതിനാൽ ഇവയെക്കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ്. മെഗലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണു കൂടുതൽ വിവരങ്ങളും ശേഖരിക്കുന്നത്. എന്നാൽ ബൽജിയത്തിനടുത്ത് ഒരു കടലിടുക്കിൽ നിന്ന് ഇവയുടെ നശിക്കാത്ത അസ്ഥികൂട ശേഖരങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഇവയിൽ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞർ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.

മെഗലഡോണിന്റെ പല്ല് (Photo: Twitter/@johnnycanuck71)

ഇത്രയ്ക്കും കരുത്തരായ മെഗലോഡോണുകൾക്ക് പിന്നീട് എന്തു പറ്റി? എങ്ങനെ ഇവ അപ്രത്യക്ഷരായി?

ADVERTISEMENT

ഇതിനുള്ള ഉത്തരമായി ശാസ്ത്രജ്ഞർ പറയുന്നത് ചരിത്രാതീത കാലത്തുള്ള ഒരു പരിസ്ഥിതി പ്രതിഭാസമാണ്.ആഗോളതാപനം എന്നു നമ്മൾ ഇന്നു കേട്ടിട്ടുണ്ടാകും. ഇതിനു നേരെ വിപരീതമായ ആഗോളശിതീകരണം.ഭൂമിയെമ്പാടും താപനില കുറഞ്ഞു.വളരെ കുറഞ്ഞു. ഇതിന്റെ ഫലം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് സമുദ്രത്തിലാണ്. കടലാമകൾ മുതൽ കടൽപ്പക്ഷികൾ വരെ ചത്തൊടുങ്ങി.അന്നുണ്ടായിരുന്ന 43 ശതമാനം കടലാമകളും ചത്തെന്നാണു കണക്ക്. ഇതിന്റെ ഫലമായി ഇരകിട്ടുന്നതിൽ കുറവ് നേരിട്ട വലിയ ജീവികളും പതിയെ പട്ടിണി മൂലം നശിച്ചു. മെഗലഡോണുകളുടെ അന്ത്യം അങ്ങനെ സംഭവിച്ചു.