കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.

കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് പലർക്കും ഈ സംശയം ഉദിച്ചത്. പാമ്പുകൾ സ്ഥലത്തിനുവേണ്ടി തമ്മിലടിക്കില്ലെന്നും ഇണയ്ക്കു വേണ്ടി വഴക്കിടുമെന്നും സംസ്ഥാന വനം വന്യജീവി വകുപ്പ് അസിസ്റ്റന്‍റ് കണ്‍സര്‍വേറ്റീവ് ഓഫിസറായ മുഹമ്മദ് അന്‍വര്‍ യൂനസ് ‘മനോരമ ഓൺലൈനോ’ട് പറഞ്ഞു.

ഒക്ടോബർ - ഡിസംബർ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരൽ കാലമാണ്. പൊതുവെ മനുഷ്യരുടെ മുന്നിൽ പെടാതെ തന്നെ ജനവാസ മേഖലകളിൽ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകൾ, ഇണചേരൽ കാലത്ത് കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാൽ അവയെ കാണുന്നതിനും അവയുടെ കടിയേൽക്കുന്നതിനും സാധ്യതയേറെയാണ്. പെൺ പാമ്പുകളുടെ ഫിറോമോണുകളിൽ ആകൃഷ്ടരായി ആൺ പാമ്പുകൾ അവയെ തേടിയിറങ്ങുകയും, അത്തരത്തിൽ പലയിടത്ത് നിന്നും ആൺ പാമ്പുകൾ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരൽ അവകാശത്തിനായുള്ള ആൺപോരിൽ ഏർപ്പെടുകയും ചെയ്യും. 

Representative image. Photo Credit: designbase/istockphoto.com
ADVERTISEMENT

കാലാവസ്ഥാ വ്യതിയാനം കാരണം വെള്ളിക്കെട്ടന്റെ ഇണചേരൽ നേരത്തെ തന്നെ ആരംഭിച്ചു. ഇപ്പോൾ മൂർഖൻ, ചേനത്തണ്ടൻ എന്നീ പാമ്പുകളുടെ ഇണചേരൽ സമയമാണ്. കടുവകളിൽ ഒരാൾ മറ്റൊരാളുടെ ടെറിട്ടറിയിൽ കയറിയാൽ തമ്മിലടിയാണ്. എന്നാൽ പാമ്പുകൾ മറ്റ് സ്പീഷിസിലുള്ള പാമ്പുകളെ അതിർത്തിയിൽ കടത്തിവിടാറുണ്ട്. പക്ഷേ ഇണചേരലിനുവേണ്ടി ഇവർ തമ്മിലടിക്കുന്നു. ഇത് ആൺ പാമ്പുകൾ തമ്മിലുള്ള തർക്കമാണ്.

രാജവെമ്പാലകൾ ഇത്തരത്തിൽ ഒരു വനപ്രദേശത്ത് നിന്നും ഇണയെ തേടി മറ്റൊരു വനപ്രദേശത്തേക്കുള്ള സഞ്ചാരത്തിനിടെ ജനവാസ മേഖലകളിലൂടെ കടന്നുപോകാറുണ്ട്. ഇക്കാലയളവിൽ പാമ്പുകൾക്ക് പതിവിലധികം രൂക്ഷസ്വഭാവം കാണാറുണ്ട്. വെള്ളിക്കെട്ടൻ രാത്രികാലങ്ങളിൽ മാത്രമാണ് കാണുന്നത്. എന്നാൽ ഇണചേരൽ കാലത്ത് പകൽ ആൺവർഗങ്ങൾ തമ്മിലടിക്കാറുണ്ട്. പരിചയസമ്പന്നനായ റെസ്ക്യൂവർമാരും ഈ സീസണിൽ പാമ്പുകളെ സമീപിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടതാണ്. – മുഹമ്മദ് അൻവർ യൂനസ് വ്യക്തമാക്കി.

പാമ്പുകളോടുള്ള മനുഷ്യരുടെ ഭയം ജൻമസിദ്ധമാണ്. വിഷമുള്ളതോ ഇല്ലാത്തതോ ആയ ഏതു പാമ്പിനെ കണ്ടാലും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാകാറുണ്ട്. എന്നാൽ ഭൂരിപക്ഷം പാമ്പിനങ്ങളും അപകടകാരികളല്ല എന്നതാണ് സത്യം. കേരളത്തിൽ കാണപ്പെടുന്ന ഭൂരിഭാഗം പാമ്പുകളും വിഷമില്ലാത്ത നിരുപദ്രവകാരികളാണ്. കേരളത്തിൽ കാണപ്പെടുന്നവയിൽ പത്തിൽ താഴെ ഇനങ്ങൾക്ക് മാത്രമേ മനുഷ്യന് അപകടകരമാകാവുന്ന തരത്തിൽ ഉഗ്രവിഷമുള്ളൂ. മൂർഖൻ (spectacled cobra), വെള്ളിക്കെട്ടൻ (common krait - ശംഖുവരയൻ, എട്ടടിവീരൻ, വളവളപ്പൻ, മോതിരവളയൻ, വളകഴപ്പൻ എന്നെല്ലാം പേരുകളുണ്ട്), ചേനത്തണ്ടൻ (Russel's viper - തേക്കിലപ്പുള്ളി, വട്ടക്കൂറ, മഞ്ചട്ടി, അണലി എന്നീ പേരുകളുണ്ട്), ചുരുട്ടമണ്ഡലി (Saw scaled viper - ഈർച്ചവാൾ ശൽക്ക അണലി, രക്തയണലി), മുഴമൂക്കൻ കുഴിമണ്ഡലി (Hump nosed pit viper), രാജവെമ്പാല (King cobra) മുതലായവയാണ് കരയിലെ പ്രധാന വിഷപ്പാമ്പുകൾ. അതിൽ തന്നെ മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം അത്യാഹിതങ്ങളും കേരളത്തിൽ സംഭവിച്ചിട്ടുള്ളത്.

Image Credit: Lauren Suryanata/Shutterstock

പാമ്പുകളിൽ നിന്നും നമ്മുടെ വാസസ്ഥലങ്ങളും ജോലിസ്ഥലങ്ങളും സുരക്ഷിതമാക്കുന്നതിന് ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്. 

ADVERTISEMENT

സ്കൂളുകൾക്കും പാർപ്പിട- പാർപ്പിടേതര കെട്ടിടങ്ങൾക്കുമുള്ള പൊതു മുൻകരുതൽ നിർദേശങ്ങൾ:

1. കെട്ടിടത്തിന്റെ ഉൾഭാഗവും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടപ്പുവഴി എന്നിവിടങ്ങളിൽ നിന്നും കാടുപടലങ്ങളും ചപ്പുചവറുകളും നീക്കം ചെയ്യുക. 

പാമ്പിനെ പിടികൂടുന്ന മുഹമ്മദ് അൻവർ യൂനസ്.

2. കെട്ടിടങ്ങൾക്ക് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ് വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ അലക്ഷ്യമായി കൂട്ടിയിടുകയോ അരുത്. ഇത്തരം വസ്തുക്കൾ കൃത്യമായി അടുക്കി വയ്ക്കുക. മഴയുള്ളപ്പോഴും വെളിച്ചമില്ലാതെയും കുട്ടികളെ ഒറ്റയ്ക്ക് അതിനടുത്തു പോകാൻ അനുവദിക്കരുത്. വീടിനു പുറത്ത് ശേഖരിച്ച വിറക്, വെളിച്ചമുള്ള സമയത്ത് മാത്രം ശ്രദ്ധയോടെ അകത്തേക്ക് എടുക്കുക, അസമയങ്ങളിലും ഇരുട്ടിലും അതിന് മുതിരാതിരിക്കുക.

3. ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കുക, കാരണം ഏതെങ്കിലും ഭക്ഷ്യ അവശിഷ്ടങ്ങളുടെ സാന്നിധ്യം എലികളെ ആകർഷിക്കും, എലിയുടെ സാന്നിധ്യം തീർച്ചയായും പാമ്പുകളെ ആകർഷിക്കും.

ADVERTISEMENT

4. കെട്ടിടത്തിന് മുകളിലേക്ക് വളർന്നുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കം ചെയ്യുക, വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്ത വിധം ക്രോപ്പ് ചെയ്യുക, അങ്ങനെ അവ മരംകയറാൻ കഴിയുന്ന പാമ്പുകൾക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സൗകര്യമാകാത്ത വിധം സംവിധാനിക്കുക.

Representative Image. Photo Credit : Kittima05/Shutterstock.com

5. ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടി സംരക്ഷിക്കണം, കാരണം തുറന്ന പൈപ്പുകളിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം.

6. കെട്ടിടത്തിന്റെ മുൻ, പിൻവാതിലുകളുടെ കീഴെ വിടവ് ഇല്ലാത്ത തരത്തിലുള്ള പാളിയും കട്ടിളയും ആകണം, കാരണം വാതിലിനു താഴെയുള്ള ഇടുങ്ങിയ വിടവിലൂടെ പാമ്പുകൾക്ക് കെട്ടിടത്തിലേക്ക് പ്രവേശിക്കാം. കട്ടിളയിൽ ചുവടുപടി ഇല്ലെങ്കിൽ മാറ്റ് ഉപയോഗിച്ച് കീഴിലെ വിടവ് നികത്താം. 

7. കെട്ടിടത്തിന്റെ പരിസരത്ത് എലികളുടെയും ഉരഗങ്ങളുടെയും വാസസ്ഥലമാകാവുന്ന എല്ലാ മാളങ്ങളും മറ്റ് പ്രവേശന സ്ഥാനങ്ങളും സുരക്ഷിതമായി അടച്ചു സീൽ ചെയ്യുക.

8. രാത്രികളിൽ കാൽനടയാത്രക്ക് ലൈറ്റ്/ ടോർച്ച് നിർബന്ധമായും ഉപയോഗിക്കുക. വീടിന്റെ മുറ്റമുൾപ്പെടെ താമസിക്കുന്ന സ്ഥലത്താകമാനം നല്ല വെളിച്ചം ഉറപ്പാക്കുക.

9. വീടിനു പുറത്തുവച്ച ഷൂ, ചെരുപ്പ് എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ ചെറിയ പാമ്പുകളോ മറ്റ് ജീവികളോ ഇല്ല എന്നുറപ്പ് വരുത്തുന്നത് ശീലമാക്കുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക. ഷൂവിനുള്ളിൽ കൈ കടത്താതെ നിലത്ത് കൊട്ടി വേണമിത് ചെയ്യാൻ. 

10. വീടിന് മുന്നിൽ വച്ച ചെറിയ ചെടിച്ചട്ടികൾ ശ്രദ്ധിക്കുക. ഗേറ്റ് ഉണ്ടെങ്കിൽ പോലും അതിന് കീഴിലെ വിടവിലൂടെ അകത്തെത്താവുന്ന ചെറിയ പാമ്പുകൾ ചെടിച്ചട്ടിക്ക് കീഴിൽ ചുരുണ്ടുകൂടാം. 

11. പാമ്പിൻ കുഞ്ഞുങ്ങൾ ജനിച്ച് കുറച്ചുനാൾ സ്വന്തമായി ടെറിട്ടറി കണ്ടെത്തി ആധിപത്യം സ്ഥാപിക്കുന്നതിനുള്ള നിരന്തര യാത്രയായിരിക്കും. അതുകൊണ്ടു തന്നെ അവയെ പുറത്തുകാണാൻ സാധ്യത കൂടുതലാണ്. ഫെബ്രുവരി മുതൽ തുടങ്ങി ഇടവപ്പാതി കാലത്തുമൊക്കെ ഇങ്ങനെ പാമ്പിൻ കുഞ്ഞുങ്ങളെ കാണാറുണ്ട്.

12. വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ അവ പുറത്തുനിന്നും പാമ്പുകളെ പിടികൂടി വീടിനുള്ളിൽ എത്തിക്കാൻ സാധ്യതയേറെയാണ്. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

English Summary:

Expert Explains Why Snakes Really Fight