അച്ഛൻ വാലിൽ പിടിച്ചു, 12കാരനായ മകൻ തലയിലും: പെരുമ്പാമ്പിനെ പിടികൂടുന്ന വിഡിയോ
ഉഡുപ്പിയിൽ അച്ഛനും മകനും ചേർന്ന് പെരുമ്പാമ്പിനെ പിടികൂടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ആൾത്താമസമുള്ളയിടത്ത് മതിലിനോട് ചേർന്നുകിടക്കുകയായിരുന്നു പാമ്പ്. ആനിമൽ സ്നേക് റെസ്ക്യൂവറായ സുധീന്ദ്ര ഐത്തലും 12 വയസുള്ള മകനും ചേർന്ന് കൂറ്റൻ പാമ്പിനെ നിഷ്പ്രയാസം കീഴടക്കുകയായിരുന്നു.

മതിലിനോട് ചേർന്ന് ചെടികൾക്കിടയിലാണ് പാമ്പിനെ കണ്ടത്. സുധീന്ദ്ര ഉടൻതന്നെ പാമ്പിന്റെ വാലിൽ പിടിച്ചുവലിച്ചു. എന്നാൽ അമിത നീളവും ഭാരവും കാരണം അയാൾക്ക് പുറത്തേക്ക് കൊണ്ടുവരാൻ പറ്റാതെയായി. ഇതോടെയാണ് മകൻ സഹായത്തിനെത്തിയത്. തലഭാഗം സുരക്ഷിതമായി പിടിക്കാനായി അവൻ ഉചിതമായ സമയത്തിനായി കാത്തുനിന്നു. വൈകാതെ തന്നെ കുട്ടി പാമ്പിന്റെ തലയിൽ പിടുത്തമിടുകയും റോഡിലേക്ക് കൊണ്ടുവരികയും ചെയ്തു.
എന്നാൽ പാമ്പ് അവന്റെ കൈ വരിഞ്ഞുമുറുക്കി. കൈയിൽനിന്നും തലഭാഗം പിടുത്തം വിടുമെന്ന ഭയം കുട്ടിക്കുണ്ടായിരുന്നെങ്കിലും അവൻ രണ്ടുകൈ കൊണ്ട് മുറുകെപിടിക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ ചാക്കുമായി എത്തി. ആദ്യശ്രമത്തിൽ പാളിയെങ്കിലും വൈകാതെ തന്നെ പാമ്പിനെ ചാക്കിനകത്ത് കയറ്റുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ അച്ഛന്റെയും മകന്റെയും ധൈര്യത്തെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. അതേസമയം കുട്ടിയെ പാമ്പുപിടിക്കാനായി ഇറക്കിയതിനെ വിമർശിച്ചും ചിലർ രംഗത്തെത്തി.