കിലോയ്ക്ക് വില 75,064,000 രൂപ, ഇതാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ മണ്ണ്
ഇന്ന് ലോകമണ്ണ് ദിനം. ഫലഫൂയിഷ്ടമായ മണ്ണാണ് ഭൂമിയിൽ ജീവൻ തഴച്ചുവളരാൻ അവസരമൊരുക്കിയത്. മണ്ണിൽ നടത്തിയ കൃഷിയാണ് സമൂഹങ്ങളെ ചിട്ടപ്പെടുത്തിയതും സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയതും. ഇന്നുനാം എന്താണോ അതിനെല്ലാം നാം മണ്ണിനോട് കടപ്പെട്ടിരിക്കുന്നു.

ഇന്ന് ലോക മണ്ണ് ദിനം. ഫലഭൂയിഷ്ടമായ മണ്ണാണ് ഭൂമിയിൽ ജീവൻ തഴച്ചുവളരാൻ അവസരമൊരുക്കിയത്. മണ്ണിൽ നടത്തിയ കൃഷിയാണ് സമൂഹങ്ങളെ ചിട്ടപ്പെടുത്തിയതും സംസ്‌കാരങ്ങളെ രൂപപ്പെടുത്തിയതും. ഇന്നുനാം എന്താണോ അതിനെല്ലാം നാം മണ്ണിനോട് കടപ്പെട്ടിരിക്കുന്നു.
ലോകത്തിലെ ഏറ്റവും വിലയേറിയ മണ്ണ് ഏതായിരിക്കും, ആലോചിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?
ആ മണ്ണിന് കുറഞ്ഞത് കിലോയ്ക്ക് 75,064,000 രൂപയാണ് വില. ഈ മണ്ണ് അങ്ങനെ കിലോക്കണക്കിന് ഒന്നുമുണ്ടാകില്ല. ഏറിവന്നാൽ 1 മില്ലിഗ്രാമിനടുത്ത്. അത്രയ്ക്കും മണ്ണിന് തന്നെ 75,064 കോടി രൂപ ചെലവാകും. ഇനി ഒരു കാര്യം കൂടി, ഈ മണ്ണ് ഭൂമിയിലേ ഇല്ല. ഇതിനി കൊണ്ടുവരാൻ പോകുന്നതേയുള്ളൂ.
എവിടെനിന്ന്?
ചൊവ്വയിൽ നിന്ന്.
അതെ, ചൊവ്വയിൽ നിന്നു നാസ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മണ്ണുസാംപിളിന്റെ കാര്യമാണ് ഇത്രയും നേരം പറഞ്ഞുവന്നത്. നാസ പരമ്പരകളായി വിടുന്ന പെഴ്‌സിവീയറൻസ് ദൗത്യങ്ങളാണ് ഈ മണ്ണ് ഇവിടെ കൊണ്ടെത്തിക്കുക. 2 പൗണ്ട് (ഏകദേശം ഒരു കിലോ ഗ്രാം) മണ്ണ് കൊണ്ടുവരാനായി വലിയ ചെലവാണ് നാസയ്ക്കുണ്ടാകുക. ഏകദേശം അതേ അളവിലുള്ള സ്വർണത്തിന്റെ രണ്ട് ലക്ഷം മടങ്ങാണ് ഈ ചെലവെന്ന് അറിയുമ്പോഴാണ് എത്രത്തോളം ചെലവ് ഇതിനുണ്ടാകുമെന്ന് മനസ്സിലാകുന്നത്.
പെഴ്‌സിവീയറൻസിലെ ആദ്യ ദൗത്യം നേരത്തെ തന്നെ ചൊവ്വയിലെത്തിയിരുന്നു. രണ്ടാമത്തെ ദൗത്യമാണ് മണ്ണ് ശേഖരിക്കുക. മൂന്നാമത്തെ ദൗത്യം അത് ചൊവ്വയിൽ നിന്ന് ഭൂമിയിലെത്തിക്കും. ചൊവ്വയിലെ പ്രാചീന ജൈവമേഖലയാണെന്നു കരുതപ്പെടുന്ന ജെസീറോ ക്രേറ്റർ മേഖലയിൽ നിന്നാണു പെഴ്‌സിവീയറൻസ് ദൗത്യം മണ്ണുശേഖരിക്കുക. ചൊവ്വയിലെ ജീവന്റെ സാധ്യതയെക്കുറിച്ചും മറ്റും പഠനം നടത്താൻ ഈ മണ്ണ് നമുക്ക് അവസരമൊരുക്കിത്തരും.
ചുരുക്കിപ്പറഞ്ഞാൽ ഒരുപിടി മണ്ണ് സൗരയൂഥത്തിലെ ജീവന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുമെന്ന് സാരം.