ചുഴലിക്കാറ്റിൽ 4 മാസം പ്രായമുള്ള കുഞ്ഞ് ഉയർന്നുപൊങ്ങി; കണ്ടെത്തിയത് മരക്കൊമ്പിൽ, ജീവനോടെ
കഴിഞ്ഞദിവസം യുഎസിലെ ഡെന്നസിയിലുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ അദ്ഭുതകരമായി രക്ഷപ്പെട്ട് നാല് മാസം പ്രായമുള്ള കുഞ്ഞ്. ചുഴലിക്കാറ്റിൽ കുഞ്ഞ് കിടന്ന ബാസ്ക്കറ്റ് പറന്നുയരുകയായിരുന്നു. കാറ്റ് ശമിച്ചപ്പോൾ 22കാരിയായ മാതാവ് സിഡ്നി മൂർ കുഞ്ഞിനെ കണ്ടെത്തിയത് മരക്കൊമ്പിൽ ആയിരുന്നു. അതും ജീവനോടെ!

ചുഴലിക്കാറ്റ് വീശിയടിച്ച സമയം മൂറും കുഞ്ഞും ഭർത്താവും ഒരു വയസുള്ള മകൻ പ്രിൻസ്റ്റണും താൽക്കാലിക വീട്ടിൽ ഉണ്ടായിരുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിലായിരുന്നു ഇവരുടെ വീട്. ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനു പിന്നാലെ വീട് രണ്ടായി പിളര്‍ന്നു. പിന്നാലെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റ് വായുവിൽ ഉയരാൻ തുടങ്ങി. പിടിച്ചുനിർത്താൻ പിതാവ് ശ്രമിച്ചെങ്കിലും ചുമരിടിഞ്ഞ് താഴെ വീഴുകയായിരുന്നു.
കുഞ്ഞ് ആകാശത്തേക്ക് പറന്നു. ഈ സമയം മൂത്തമകനൊപ്പമായിരുന്നു മൂർ. ചുഴലിക്കാറ്റ് ശമിച്ച ശേഷം കുടുംബം കുഞ്ഞിനായി തിരച്ചിൽ തുടങ്ങി. ഒടുവിൽ ഒരു മരക്കൊമ്പിൽ സുരക്ഷിതമായി ബാസ്ക്കറ്റിൽ ഇരിക്കുന്ന കുഞ്ഞിനെ അവർ കണ്ടെത്തി.
ചുഴലിക്കാറ്റിൽ കാറും വീടും ഉൾപ്പെടെ എല്ലാം സിഡ്നി മൂറിന് നഷ്ടമായിരിക്കുകയാണ്. ഭർത്താവിന്റെ കൈയും കാലും ഒടിഞ്ഞു. കുഞ്ഞുങ്ങൾക്കും മൂറിനും ചെറിയ ചതവുകളും മുറിവുകളും മാത്രമാണുള്ളത്.
അതിശക്തമായ ചുഴലിക്കാറ്റിൽ ഡെന്നസിയിൽ 6 മരണം രേഖപ്പെടുത്തിയിട്ടുണ്ട്. 35,000ത്തിലധികം പേർക്ക് വൈദ്യുതി വിതരണം നഷ്ടപ്പെട്ടു.