ദാഹിച്ചാൽ ചോര വേണം; ജീവനോടെ തന്നെ രക്തമൂറ്റും ചെന്നായ ദ്വീപിലെ ഡ്രാക്കുള പക്ഷികൾ
ബൂബി എന്നത് പസഫിക്കിന്റെ തീരങ്ങളിലായി മധ്യ അമേരിക്കയിലായി കാണപ്പെടുന്ന ഒരു ഇനം കടൽ പക്ഷികളാണ്. ഗലപാഗോ ദ്വീപസമൂഹത്തിന്റെ ഭാഗമായ വൂൾഫ് ഐലൻഡ് അഥവാ ചെന്നായ ദ്വീപിൽ ഈ പക്ഷികളുടെ ചോരവാർന്ന ശരീരങ്ങൾ കണ്ടെത്തുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷെ ഇത്തരം
ബൂബി എന്നത് പസഫിക്കിന്റെ തീരങ്ങളിലായി മധ്യ അമേരിക്കയിലായി കാണപ്പെടുന്ന ഒരു ഇനം കടൽ പക്ഷികളാണ്. ഗലപാഗോ ദ്വീപസമൂഹത്തിന്റെ ഭാഗമായ വൂൾഫ് ഐലൻഡ് അഥവാ ചെന്നായ ദ്വീപിൽ ഈ പക്ഷികളുടെ ചോരവാർന്ന ശരീരങ്ങൾ കണ്ടെത്തുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷെ ഇത്തരം
ബൂബി എന്നത് പസഫിക്കിന്റെ തീരങ്ങളിലായി മധ്യ അമേരിക്കയിലായി കാണപ്പെടുന്ന ഒരു ഇനം കടൽ പക്ഷികളാണ്. ഗലപാഗോ ദ്വീപസമൂഹത്തിന്റെ ഭാഗമായ വൂൾഫ് ഐലൻഡ് അഥവാ ചെന്നായ ദ്വീപിൽ ഈ പക്ഷികളുടെ ചോരവാർന്ന ശരീരങ്ങൾ കണ്ടെത്തുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷെ ഇത്തരം
ബൂബി എന്നത് പസഫിക്കിന്റെ തീരങ്ങളിലായി മധ്യ അമേരിക്കയിലായി കാണപ്പെടുന്ന ഒരു ഇനം കടൽ പക്ഷികളാണ്. ഗലപാഗോ ദ്വീപസമൂഹത്തിന്റെ ഭാഗമായ വൂൾഫ് ഐലൻഡ് അഥവാ ചെന്നായ ദ്വീപിൽ ഈ പക്ഷികളുടെ ചോരവാർന്ന ശരീരങ്ങൾ കണ്ടെത്തുന്നത് വളരെ സാധാരണമായ കാര്യമാണ്. പക്ഷെ ഇത്തരം കടൽപക്ഷികളെ വലിയ തോതിൽ വേട്ടയാടുന്ന ജീവികൾ ഒന്നും തന്നെ ഈ ദ്വീപസമൂഹത്തിൽ ഇല്ല. എന്നാൽ വേട്ടക്കാരായ ജീവികളേക്കാൾ ക്രൂരമായി ഇവയെ ജീവനോടെ തന്നെ ചോര കുടിക്കാൻ ശേഷിയുള്ള ഒരു ഇനം പക്ഷികൾ ഈ ദ്വീപിലുണ്ട്. വാംപയർ ഫിഞ്ച് എന്നറിയപ്പെടുന്ന ഡ്രാക്കുള പക്ഷികളാണ് ബൂബി കടൽപക്ഷികളെ കൊന്ന് ചോരകുടിക്കുന്ന ഈ ദ്വീപിലെ വേട്ടക്കാർ.
ചോര കുടിക്കുന്ന കുരുവികൾ
ഗെലപാഗോയിലെ വൂൾഫ്, ഡാർവിൻ ദ്വീപുകളായാണ് ഈ ചോരകുടിക്കുന്ന പക്ഷികളെ വ്യാപകമായി കാണപ്പെടുന്നത്. സാധാരണ ഗതിയിൽ ദ്വീപിലെ ചെറുജീവികളെയും മത്സ്യങ്ങളെയും ഭക്ഷിച്ച് ജീവിക്കുന്നവയാണ് ഫിഞ്ച് പക്ഷികൾ മൈനയുടെയും കുരുവികളുടെയും എല്ലാം വിഭാഗത്തിൽ പെടുന്ന കുഞ്ഞൻ പക്ഷികളാണ് ഇവ. എന്നാൽ ചില വർഷത്തിലെ ചില സീസണുകളിൽ ഇവയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കാതെ വരും. ഈ സാഹചര്യത്തിലാണ് ചോരകുടിയൻ വാംപയർ അഥവാ രക്ഷരക്ഷസ്സുകളായി ഇവ മാറുന്നത്.
ചാൾസ് ഡാർവിൻ തന്നെയാണ് ഫിഞ്ചുകളുടെ ഈ അത്യപൂർവമായ ഭക്ഷണശീലത്തെ പറ്റി ആദ്യം നിരീക്ഷിച്ചത്. പഴങ്ങൾ മുതൽ ഞണ്ടുകൾ വരെ ഭക്ഷിക്കുന്ന ഇവ ദ്വീപിൽ വലിയ തോതിൽ ജലക്ഷാമം വരുന്ന സമയത്താണ് രക്തദാഹികളായി മാറുന്നതെന്നാണ് ഡാർവിൻ അക്കാലത്ത് നിരീക്ഷിച്ചത്. പൊതുവെ വർഷത്തിൽ എല്ലാ സമയത്തും തന്നെ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് ഗലപാഗോ ദ്വീപസമൂഹം. ഇങ്ങനെയുള്ള പ്രദേശത്ത് ജീവിക്കാൻ പരുവപ്പെട്ട ജീവികളുമാണ് ഫിഞ്ചുകൾ. എന്നാൽ അതികഠിനമായ വരൾച്ച വരുന്ന സമയത്താണ് ഇവ ദാഹം മാറ്റാൻ മറ്റ് പക്ഷികളെ വേട്ടയാടി അവയുടെ ചോര കുടിക്കുന്നത്.
പക്ഷികളുൾപ്പെടയുള്ള എല്ലാ ജീവികളുടെ നിലനിൽപ്പിന് അനിവാര്യമായ ഒന്നാണ് വെള്ളം. ശരീരത്തിന്റെ ജലാംശം നിലനിർത്താനും, ഊർജം വീണ്ടെടുക്കാനും എല്ലാം വെള്ളം ശരീരത്തില്‍ ഉണ്ടാവേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് വരണ്ട കാലാവസ്ഥയിൽ ദ്രാവക രൂപത്തിലുള്ള രക്തം കുടിച്ചെങ്കിലും ജീവൻ നിലനിർത്താൻ ഫിഞ്ചുകൾ ശ്രമിക്കുന്നതും.
ചോരയൂറ്റുന്ന രീതി
പക്ഷെ പക്ഷികൾ എങ്ങനെ രക്തം കുടിക്കും എന്നുള്ളതായിരുന്നു ഉയർന്ന് വന്ന പ്രധാന ചോദ്യം. അതുകൊണ്ട് തന്നെ റെഡ് ഫീറ്റ് ബൂബീസ് എന്ന് വിളിക്കുന്ന പക്ഷികളിലെ പാരസൈറ്റുകളുടെ സഹായത്തോടെയാണ് ഫിഞ്ചുകൾ രക്തം കുടിച്ചിരുന്നത് എന്നതായിരുന്നു ആദ്യത്തെ നിഗമനം. എന്നാൽ ഗവേഷണ സാധ്യതകൾ വർധിച്ചതോടെ രക്തം കുടിക്കുന്നതിൽ ഫിഞ്ചുകൾക്കുള്ള വൈദഗ്ധ്യം ശാസ്ത്രലോകത്തിന് നേരിട്ട് ബോധ്യപ്പെട്ടു.
ഒറ്റക്കല്ല മറിച്ച് കൂട്ടത്തോടെയാണ് ഫിഞ്ചുകൾ ബൂബികളിൽ നിന്ന് രക്തം കുടിക്കുക. ഇതിനായി അവയുടെ ആയുധം കൊക്ക് തന്നെയാണ്. ഒരു ഫിഞ്ച് ബൂബി പക്ഷികളെ ആക്രമിക്കുകയും കൊക്ക് ഉപയോഗിച്ച് അവയുടെ രക്തയോട്ടം കൂടുതലുള്ള ഭാഗത്ത് തുളയിടുകയും ചെയ്യും. തുടർന്ന് മറ്റ് ഫിഞ്ചുകളും ചേർന്ന് ഈ പക്ഷിയുടെ ചോര കുടിക്കുകയാണ് ചെയ്യുക. തൂവെള്ള തൂവലുള്ള ബൂബി പക്ഷികളുടെ ശരീരത്തിലൂടെ ചോര വാർന്ന് വരുന്ന കാഴ്ച ഭീകരം തന്നെയാണെന്ന് ഗവേഷകർ പറയുന്നു.
വാംപയറുകൾ
ഈ പക്ഷികളെ വാംപയറുകൾ എന്ന് വിളിക്കാനും ഈ ചോര കുടിക്കുന്ന രീതിയാണ് കാരണം. ഫിഞ്ചുകളുടെ ആക്രമണമോ അവ ചോര കുടിക്കുന്നതോ തങ്ങളെ ബാധിക്കുന്നു പോലുമില്ല എന്ന രീതിയിലാണ് ബൂബി പക്ഷികളുടെ പെരുമാറ്റം. രാത്രിയിൽ മനുഷ്യർ അറിയാതെ തന്നെ അവരുടെ ചോര കുടിക്കുന്ന സാങ്കൽപ്പിക കഥാപാത്രങ്ങളാണല്ലോ വാംപയറുകളും ഡ്രാക്കുളയും എല്ലാം. അതുകൊണ്ട് തന്നെയാണ് ഫിഞ്ച് പക്ഷികളെയും ഗവേഷകർ ഇര പോലും അറിയാതെ ചോര കുടിക്കുന്ന രീതി പരിഗണിച്ച് വാംപയറുകൾ എന്ന് വിശേഷിപ്പിക്കുന്നത്.
ബൂബി പക്ഷികളുടെ ചോര കുടിക്കുക മാത്രമല്ല അവയുടെ മുട്ട ഭക്ഷണമാക്കുന്നതും ഈ ദ്വീപിലെ കുരുവി കൂട്ടത്തിന്റെ രീതിയാണ്. കട്ടിയേറിയ തോടുകളാണ് ബൂബി പക്ഷികളുടെ മുട്ടയ്ക്കുള്ളത്. അതിനാൽ തന്നെ തങ്ങളുടെ കൊക്ക് ഉപയോഗിച്ച് അത് തകർക്കാൻ ഫിഞ്ചുകൾക്ക് കഴിയില്ല. മുട്ട കല്ലിന്റെ മുകളിലേക്കും മറ്റും ഉരുട്ടിയിട്ട് അത് പൊട്ടിച്ചാണ് ഫിഞ്ചുകൾ ഭക്ഷണമാക്കുക.
വവ്വാലുകളും മൈനകളും തമ്മിലുള്ള സാമ്യം
വവ്വാലുകളും ഈ വൂൾഫ് ദ്വീപിലെ കുരുവികളും രണ്ട് വ്യത്യസ്ത ജീവി വിഭാഗങ്ങളാണ്. അത്യത് വവ്വാലുകൾ സസ്തനികളും , കുരുവികൾ പക്ഷികളുമാണ്. എന്നാ ഈ രണ്ട് വിഭാഗങ്ങളിലും കാണപ്പെടുന്ന മൈക്രോ ബയോംസിൽ വലിയ സാമ്യമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. മൈക്രോബയോംസ് എന്നാൽ ഒരു സവിശേഷ ആവാസമേഖലയിൽ കാണപ്പെടുന്ന അതിസൂക്ഷ്മജീവി സമൂഹം. ഉദാഹരണത്തിന് മനുഷ്യരുടെ ശരീരത്തിലും, വായിലും മൂക്കിലും ഒക്കെയുള്ള മൈക്രോബയോംസുകൾ ആയിരിക്കില്ല ഒരു നായുടെ ശരീരത്തിൽ ഉണ്ടാവുക.
എന്നാൽ പൂർണമായും വ്യത്യസ്തമായ രണ്ട് ജീവിവിഭാഗങ്ങളിൽ ഒരേ രീതിയിലുള്ള മൈക്രോബയോംസുകളെ കണ്ടെത്തുന്നതും ഇതാദ്യമായാണ്. ഈ സാമ്യത്തിന് കാരണം ഇരുജീവികളുടെ ചോരയൂറ്റി കൂടിക്കുന്ന രീതിയാണെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു.