വഴിതെറ്റി കരയ്ക്കടിഞ്ഞു, മലർന്നുവീണതോടെ പ്രതീക്ഷ വറ്റി; രക്ഷകരായി യുവാക്കൾ
കരയ്ക്കടിഞ്ഞ ആമയെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയച്ച് യുവാക്കൾ. കുഞ്ഞു മകളുമായി ബീച്ചിലൂടെ നടക്കുന്നതിനിടെ ഒരു യുവാവ് കാണുകയും മറ്റൊരു യുവാവിന്റെ സഹായത്തോടെ ആമ വെള്ളത്തിലേക്ക് ഇറക്കിവിടുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കരയ്ക്ക് സമീപം കീഴ്മേൽ മറിഞ്ഞ നിലയിലായിരുന്നു ആമ. നല്ല വെയിലുള്ള സമയം കൂടിയായിരുന്നു. യുവാവും മകളും ആമയെ കണ്ടതും അടുത്തേക്ക് ഓടി. ആമയെ മറിച്ചിടാൻ ശ്രമിച്ചെങ്കിലും അമിതഭാരത്താൽ കഴിഞ്ഞില്ല. പിന്നീട് ആമ കിടക്കുന്നതിന്റെ അടിഭാഗത്തെ മണ്ണ് നീക്കം ചെയ്തു. അപ്പോഴേക്കും മറ്റൊരു യുവാവും സഹായത്തിന് ഓടിയെത്തി. ഇരുവരും ചേർന്ന് മണ്ണ് മാറ്റിയശേഷം ആമയെ മറിച്ചിട്ടു. പിന്നീട് ഇരുവരും ചേർന്ന് വെള്ളത്തിലേക്ക് ആമയെ ഇറക്കുകയായിരുന്നു.
നല്ല ഭാരമുള്ള ആമയെ കഠിനപ്രയ്തനത്തിലൂടെ വെള്ളത്തിലേക്ക് ഇറക്കിയത് അഭിനന്ദാർഹമാണെന്ന് പലരും കുറിച്ചു. മറ്റ് ജീവികളോട് ദയ കാണിക്കുന്നതും അവരെ ജീവിക്കാൻ അനുവദിക്കുന്നതും സന്തോഷവും പ്രതീക്ഷയും നൽകുന്ന ഒന്നാണെന്ന് ചിലർ വിഡിയോയ്ക്ക് താഴെ കുറിച്ചു.