ടെറർ ബീസ്റ്റ്! സമുദ്രത്തിലെ അപകടകാരിയായ പുഴുവിന്റെ ഫോസിൽ കണ്ടെത്തി
വടക്കൻ ഗ്രീൻലൻഡിൽ ടെറർ ബീസ്റ്റ് എന്ന മാംസാഹാരിയായ പുഴുവിന്റെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. പഠനഫലങ്ങൾ സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 54 മുതൽ 48 കോടി വർഷം മുൻപ് കാംബ്രിയൻ കാലഘട്ടത്തിലാണ് ഈ പുഴു

വടക്കൻ ഗ്രീൻലൻഡിൽ ടെറർ ബീസ്റ്റ് എന്ന മാംസാഹാരിയായ പുഴുവിന്റെ ഫോസിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. പഠനഫലങ്ങൾ സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു. 54 മുതൽ 48 കോടി വർഷം മുൻപ് കാംബ്രിയൻ കാലഘട്ടത്തിലാണ് ഈ പുഴു സമുദ്രങ്ങളിൽ സ്ഥിതി ചെയ്തത്. 30 സെന്റിമീറ്റർ വരെ നീളമുണ്ടായിരുന്ന ഈ ജീവിക്ക് തലയിൽ കൂർത്ത കൊമ്പുകൾ പോലെയുള്ള രണ്ട് ആന്‌റിനകളും ശരീരത്തിന്റെ വശങ്ങളിൽ രണ്ട് ചിറകുകളുമുണ്ടായിരുന്നു.
ടിമോർബെസ്റ്റിയ കോപ്രി എന്നാണ് ഈ വിചിത്രജീവികളുടെ ശാസ്ത്രീയനാമം. ഇവയെക്കുറിച്ചുള്ള പഠനം സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
ഈ പുഴുക്കൾ അന്നത്തെ ഭക്ഷണശൃംഖലയുടെ ഏറ്റവും മുകളിലുള്ള സ്ഥാനത്തായിരുന്നെന്ന് ഗവേഷകർ പറയുന്നു. അക്കാലത്ത് സമുദ്രത്തിലുണ്ടായിരുന്ന ഏറ്റവും വലിയ ജീവികളുമായിരുന്നു ഇവ.
ഇന്നത്തെ കാലത്തെ സമുദ്രങ്ങളിൽ സ്രാവുകളും മറ്റും നിലനിർത്തുന്ന പ്രാധാന്യം അക്കാലത്തെ സമുദ്രങ്ങളിൽ പുലർത്തിയ ജീവിയാണ് ടെറർബീസ്റ്റ്. ഗ്രീൻലൻഡിലെ സിറിയസ് പാസറ്റ് ഫോർമേഷൻ എന്ന മണൽമേഖലയിലാണ് ഇവ കണ്ടെത്തിയത്. വളരെ മികച്ച നിലയിൽ പ്രകൃതിപരമായി സംരക്ഷിക്കപ്പെട്ട രീതിയിലാണ് ടെറർബീസ്റ്റ് ഫോസിലുകൾ കണ്ടെത്തിയത്. ഇവയുടെ ദഹനവ്യവസ്ഥയും ഇവയെന്താണു കഴിച്ചിരുന്നതെന്നതുൾപ്പെടെയുള്ള വിവരങ്ങളും ഫോസിലുകൾ പരിശോധിച്ച് മനസ്സിലാക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞു. ഐസോക്‌സിസ് എന്നയിനം കടൽജീവികളെയാണ് ഇവ പ്രധാനമായും ഭക്ഷിച്ചിരുന്നത്.
ഈ ജീവികളുടെ ഫോസിലുകൾ ഇലക്ട്രോൺ ബീം ഫോസിലുകളുപയോഗിച്ച് പരിശോധിച്ച ശാസ്ത്രജ്ഞർ ഇവയുടെ വയറ്റിൽ ഒരു നാഡീവ്യൂഹകേന്ദ്രം കണ്ടെത്തി. ഇത്തരമൊരു നാഡീകേന്ദ്രം ഇന്നത്തെ കാലത്തുള്ള ആരോവേം എന്നയിനം പുഴുക്കളിൽ കാണാറുണ്ട്. ആരോവേമുകളുടെ ബന്ധുക്കളാണ് ഇവയെന്ന് തെളിയിക്കുന്നതാണ് ഈ ബന്ധമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.