പ്രണയം മനസ്സിലുള്ളവർക്ക് ഏറ്റവുമധികം പ്രിയപ്പെട്ട ദിനമാണ് വാലന്റൈൻസ് ഡേ. എന്നാൽ പ്രണയം നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നവർക്കോ? മുൻ കാമുകനെയോ കാമുകിയെയോ ഒക്കെ ഓർത്ത് ഏറ്റവും അധികം വിഷമിക്കുന്ന ദിനവും ഇതായിരിക്കും. ലോകമെങ്ങും പ്രണയ ദിനത്തിൽ പ്രണയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയം മനസ്സിലുള്ളവർക്ക് ഏറ്റവുമധികം പ്രിയപ്പെട്ട ദിനമാണ് വാലന്റൈൻസ് ഡേ. എന്നാൽ പ്രണയം നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുന്നവർക്കോ? മുൻ കാമുകനെയോ കാമുകിയെയോ ഒക്കെ ഓർത്ത് ഏറ്റവും അധികം വിഷമിക്കുന്ന ദിനവും ഇതായിരിക്കും. ലോകമെങ്ങും പ്രണയ ദിനത്തിൽ പ്രണയം ആഘോഷമാക്കുമ്പോൾ ഇത്തരത്തിൽ നിരാശ അനുഭവിക്കുന്നവർക്ക് അവരുടെ വികാരങ്ങൾ പ്രകടമാക്കാൻ അവസരം ഒരുക്കുകയാണ് അമേരിക്കയിലെ ഒരു മൃഗശാല. അത്ര പ്രിയപ്പെട്ടതല്ലാത്ത ആളുകളുടെ പേരുകൾ പാറ്റയ്ക്കോ എലിക്കോ സസ്യാഹാരത്തിനോ നൽകാനുള്ള അവസരമാണ് ഒരുക്കുന്നത്.

'ക്രൈ മീ എ കോക്ക്‌റോച്ച്'  എന്ന പേരിൽ സാൻ അന്റോണിയോ മൃഗശാല സംഘടിപ്പിക്കുന്ന പരിപാടി യഥാർഥത്തിൽ ഒരു ധനസമാഹരണ യത്നമാണ്. പഴയകാലത്തെ മറന്നു കളയാനും അതുവഴി ഒരു നല്ല കാര്യത്തിനായി സംഭാവന നൽകാനും ആളുകൾക്ക്  അവസരം ഒരുക്കുകയാണ് മൃഗശാലയുടെ ലക്ഷ്യം. പ്രതീകാത്മകമായി പാറ്റ, എലി, തുടങ്ങിയ ജീവജാലങ്ങൾക്കോ വ്യത്യസ്ത സസ്യാഹാരങ്ങൾക്കോ മനസ്സിൽ നിന്നും മറന്നു കളയാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ പേരിടാം. സ്നേഹം കാരണം ഹൃദയത്തിലേറ്റ  മുറിവുണക്കാൻ ഏറ്റവും നല്ല മാർഗമാണിതെന്ന് മൃഗശാല ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിക്കുന്നു. 

ADVERTISEMENT

പേരിടാൻ തെരഞ്ഞെടുക്കുന്ന ജീവിയെ മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാനുള്ള അവസരവുമുണ്ട്. ഇതിന് ആഗ്രഹിക്കുന്നവർക്ക്  5 ഡോളറോ 10 ഡോളറോ അല്ലെങ്കിൽ 25 ഡോളറോ മൃഗശാലയ്ക്ക് സംഭാവനയായി നൽകാം. അതിനുശേഷം നന്ദി സൂചകമായി ഇവർക്ക് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ഒരു ഡിജിറ്റൽ വാലന്റൈൻസ് ഡേ കാർഡും കൺഫർമേഷൻ ഇ - മെയിലും ലഭിക്കും. സംഭാവന നൽകുന്ന വ്യക്തിക്ക് ഈ ലിങ്കിലൂടെ മനസ്സിലുള്ള വ്യക്തിയുടെ ആദ്യ പേര് സമർപ്പിക്കാം. ഈ പരിപാടിയിലൂടെ സമാഹരിക്കുന്ന പണം വന്യജീവികളുടെ ഭാവി സുരക്ഷിതമാക്കാനായി ആരംഭിച്ചിരിക്കുന്ന ദൗത്യത്തിനു വേണ്ടി ചിലവഴിക്കുമെന്ന് മൃഗശാല പറയുന്നു.

ശീതീകരിച്ച നിലയിലുള്ള എലികൾ, ജീവനുള്ള പാറ്റകൾ, കാബേജ്, റൊമൈൻ ലെറ്റൂസ്, മറ്റ് ഇലക്കറികൾ എന്നിവയ്ക്കാണ് പേര് നൽകാനുള്ള അവസരം ഉള്ളത്. 150 ഡോളർ മുടക്കി ഒരുപടി കൂടി കടന്ന് മനസ്സിലെ സങ്കടം നീക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. തങ്ങൾ പേര് നൽകിയിരിക്കുന്ന എലിയോ പാറ്റയോ സസ്യാഹാരമോ മൃഗശാലയിലെ ഒരു ജീവി ഭക്ഷിക്കുന്നതിന്റെ വിഡിയോ ദൃശ്യം ഇവർക്ക് ലഭിക്കും. ഇതൊന്നും പോരെങ്കിൽ മൃഗശാലയിലെ തിമോത്തി എന്ന ഹിപ്പോയുടെ വിസർജ്യത്തിന്റെ ഗന്ധമുള്ള ഒരു മെഴുകുതിരി വാങ്ങാനുള്ള അവസരവും മൃഗശാല ഒരുക്കുന്നുണ്ട്.

ADVERTISEMENT

എന്നാൽ സാൻ അന്റോണിയോ മൃഗശാലയ്ക്ക് പുറമേ അമേരിക്കയിലെ മറ്റ് അനേകം മൃഗശാലകളും സമാനമായ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ട്. ന്യൂയോർക്കിലെ ബ്രോങ്ക്സ് മൃഗശാല നെയിം എ റോച്ച് എന്ന പേരിലാണ് ക്യാംപെയ്ൻ ആരംഭിച്ചിരിക്കുന്നത്.

English Summary:

This Valentine's Day, US zoo will let you name cockroach, rat, or veggie after your ‘not-so-special’ someone

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT