മണ്ണ് - ജല സംരക്ഷണത്തിന് 83.99 കോടി രൂപ; ബജറ്റിൽ വനമേഖല സംരക്ഷണത്തിന് ഊന്നൽ
പരിസ്ഥിതിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി കോടികൾ മാറ്റിവച്ച് ഇത്തവണത്തെ ബജറ്റ്. 2024–25ലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ 235.55 കോടി രൂപയാണ് ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇതിൽ ആവാസവ്യവസ്ഥയും പരിസ്ഥിതിയുമായി

പരിസ്ഥിതിക്കും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി കോടികൾ മാറ്റിവച്ച് ഇത്തവണത്തെ ബജറ്റ്. 2024–25ലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ 235.55 കോടി രൂപയാണ് ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി മേഖലയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. ഇതിൽ ആവാസവ്യവസ്ഥയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് 25. 32 കോടിയും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്കായി 10.50 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ കവചമായി വനമേഖലയെ ഉപയോഗപ്പെടുത്തുക, മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെ ജീവനും കൃഷിക്കും സംരക്ഷണം നൽകുക തുടങ്ങിയ വിഷയങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകിയത്. സംസ്ഥാനത്തിന്റെ പൈതൃകം, സംസ്കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപാലനവും പ്രോത്സാഹനവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് 24 കോടി മാറ്റിവച്ചു. വനസൗഹൃദ സദസ്സിലൂടെ 4,797 പരാതികൾ ലഭിച്ചതായും ഇതിൽ 4,311 പരാതികൾ പരിഹരിച്ചെന്നും സർക്കാർ അറിയിച്ചു. മൃഗങ്ങളുടെ ആക്രമണത്തിനു ഇരയായവർക്ക് നഷ്ടപരിഹാരം നൽകിയെന്നും ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി അധ്യക്ഷനായി പരിസ്ഥിതി വകുപ്പിന് കീഴിൽ 2023 ഓഗസ്റ്റ് മാസം രൂപീകൃതമായ കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചെയ്ഞ്ച് അഡാപ്റ്റേഷൻ മിഷന് ഒരു കോടി രൂപ വകയിരുത്തി.
മണ്ണ്–ജല സംരക്ഷണ മേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്കായി 83.99 കോടി രൂപയും സർക്കാർ വകയിരുത്തി.