ടാർസൻ ആനയുടെ ലെൻസ് ജർമനിയിൽനിന്ന്: ശസ്ത്രക്രിയയ്ക്ക് വിദഗ്ധർ, റിലയൻസിന്റെ ‘വൻതാര’യെന്ന അദ്ഭുതം
ഇത് ടാർസൻ. വിജയകരമായ ഒരു തിമിര ശസ്ത്രക്രിയ അടുത്തിടെ ടാർസൻ ആനയുടെ ജീവിതത്തെ മാറ്റിമറിച്ചു. മൃഗങ്ങളുടെ കണ്ണുകൾക്കുള്ള ലെൻസ് നിർമിക്കുന്ന ഒരു ജർമൻ കമ്പനിയിൽ നിന്നാണ് ടാർസന്റെ കണ്ണുകൾക്കാവശ്യമായ ലെൻസുകൾ എത്തിച്ചത്. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള നിരവധി മൃഗഡോക്ടർമാരും ഈ സർജറിയുടെ ഭാഗമായി.

ഇത് ടാർസൻ. വിജയകരമായ ഒരു തിമിര ശസ്ത്രക്രിയ അടുത്തിടെ ടാർസൻ ആനയുടെ ജീവിതത്തെ മാറ്റിമറിച്ചു. മൃഗങ്ങളുടെ കണ്ണുകൾക്കുള്ള ലെൻസ് നിർമിക്കുന്ന ഒരു ജർമൻ കമ്പനിയിൽ നിന്നാണ് ടാർസന്റെ കണ്ണുകൾക്കാവശ്യമായ ലെൻസുകൾ എത്തിച്ചത്. ഇന്ത്യയിലും വിദേശത്തും നിന്നുമുള്ള നിരവധി വെറ്ററിനറി ഡോക്ടർമാരും ഈ സർജറിയുടെ ഭാഗമായി.
റിലയൻസ് ഫൗണ്ടേഷന്റെ ഒരു സംരംഭമായ ‘വൻതാര’യിൽ നടക്കുന്ന അദ്ഭുതകരമായ കഥകളിൽ ഒന്ന് മാത്രമാണിത്. പരുക്കേറ്റതും അവഗണിക്കപ്പെട്ടതും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളെ രക്ഷിക്കുകയും ചികിത്സിക്കുകയും പുനഃരധിവസിപ്പിക്കുകയും ചെയ്യുന്നു ഇവിടെ. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ, വൻതാര 200-ലധികം ആനകളെയും ആയിരക്കണക്കിന് മറ്റ് മൃഗങ്ങളെയും ഉരഗങ്ങളെയും പക്ഷികളെയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷിച്ചു. കാണ്ടാമൃഗം, പുള്ളിപ്പുലി, മുതല എന്നിവയുടെ പുനരധിവാസത്തിലും മുൻകൈയെടുത്തു.
Read Also: ഒരുകൂട്ടം ആനകൾ; ചുള്ളിക്കമ്പുകൊണ്ട് ഒരാനയെ തല്ലി യുവാവ്, പിന്നാലെ പാഞ്ഞെത്തി
ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്നതാണ് വൻതാര. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, 3000 ഏക്കർ വിസ്തൃതിയുള്ള ഒരു വനം സൃഷ്ടിക്കുകയായിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ബോർഡ് ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്.
“ ഇന്ത്യയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുപ്രധാനമായ ആവാസ വ്യവസ്ഥകൾ പുനഃസ്ഥാപിക്കാനും ജീവജാലങ്ങൾക്കുള്ള അടിയന്തര ഭീഷണികളെ അഭിസംബോധന ചെയ്യാനും വൻതാരയെ ഒരു മുൻനിര സംരക്ഷണ പരിപാടിയായി സ്ഥാപിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു"–അനന്ത് അംബാനി പറഞ്ഞു.
ആനകൾക്ക് പ്രത്യേകസൗകര്യങ്ങൾവൻതാരയിൽ ആനകൾക്കുള്ള ഒരു കേന്ദ്രവും സിംഹങ്ങളും കടുവകളും മുതലകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ നിരവധി ജീവജാലങ്ങൾക്ക് സൗകര്യമുണ്ട്. വൻതാരയിലെ ആനകൾക്കായുള്ള കേന്ദ്രത്തിൽ അത്യാധുനിക ഷെൽട്ടറുകൾ, ജലചികിത്സാ കുളങ്ങൾ, ജലാശയങ്ങൾ, ആനകളിലെ സന്ധിവാതം ചികിത്സിക്കുന്നതിനായുള്ള സൗകര്യം എന്നിവയുണ്ട്. മൃഗഡോക്ടർമാർ, ജീവശാസ്ത്രജ്ഞർ, പാത്തോളജിസ്റ്റുകൾ, പോഷകാഹാര വിദഗ്ധർ, പ്രകൃതിശാസ്ത്രജ്ഞർ എന്നിവരുൾപ്പെടെ 500-ലധികം ആളുകൾ ഉൾപ്പെടുന്ന സ്പെഷ്യലൈസ്ഡ് പരിശീലനം ലഭിച്ച ജീവനക്കാർ 200-ലധികം ആനകളെ പരിചരിക്കുന്നു. ആനകൾക്കായുള്ള 25,000 ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രി, ലോകത്തിലെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ്.
1 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആശുപത്രിയും മെഡിക്കൽ ഗവേഷണ കേന്ദ്രവും ഈ കേന്ദ്രത്തിനുണ്ട്. ഐസിയു, എംആർഐ, സിടി സ്കാൻ, എക്സ്-റേ, അൾട്രാസൗണ്ട്, എൻഡോസ്കോപ്പി, ഡെൻ്റൽ സ്കെലാർ, ലിത്തോട്രിപ്സി, ഡയാലിസിസ്, ശസ്ത്രക്രിയകൾ, ബ്ലഡ് പ്ലാസ്മ സെപ്പറേറ്റർ എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ട്. 43 ഇനങ്ങളിലായി 2000-ലധികം മൃഗങ്ങൾ റെസ്ക്യൂ & റീഹാബിലിറ്റേഷൻ സെന്ററിന്റെ സംരക്ഷണത്തിലാണ്.