ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ (നാഷനൽ സുവോളജിക്കൽ പാർക്ക്) 'ശങ്കർ' എന്ന ആഫ്രിക്കൻ ആനയുടെ ആരോഗ്യ വിഷയത്തിൽ സുപ്രധാനമായ നടപടികൾ സ്വീകരിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ് ചങ്ങലകളിൽ നിന്ന് മോചിതനായി തന്റെ ചുറ്റുപാടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ (നാഷനൽ സുവോളജിക്കൽ പാർക്ക്) 'ശങ്കർ' എന്ന ആഫ്രിക്കൻ ആനയുടെ ആരോഗ്യ വിഷയത്തിൽ സുപ്രധാനമായ നടപടികൾ സ്വീകരിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ് ചങ്ങലകളിൽ നിന്ന് മോചിതനായി തന്റെ ചുറ്റുപാടിൽ സ്വതന്ത്രനായി വിഹരിക്കുവാൻ ശങ്കറിന് അവസരം ലഭിച്ചത്.

ശങ്കറിന് മോശം പരിചരണമാണു ലഭിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹി മൃഗശാലയുടെ (നാഷനൽ സുവോളജിക്കൽ പാർക്ക്) അംഗത്വം കഴിഞ്ഞ ദിവസം വേൾഡ‍് അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയംസ് അംഗത്വം റദ്ദാക്കിരുന്നു. അതോടെയാണ് ശങ്കറിനെ കൂടുതൽ സുരക്ഷിതനാക്കാനും പുതിയൊരു കൂട്ട് കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയത്. കേന്ദ്ര വനം–പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് ഒക്ടോബർ 9ന് നേരിട്ടു മൃഗശാലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ADVERTISEMENT

മൃഗശാല സന്ദർശിച്ച ശേഷം, ശങ്കറിന്റെ അവസ്ഥയിൽ കീർത്തി വർധൻ സിങ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. പരിസ്ഥിതി മന്ത്രാലയവും ജാംനഗറിലെ വന്താരയിൽ നിന്നുള്ള സംഘവും വിദഗ്ധ മൃഗഡോക്ടർമാരും ഉൾപ്പെട്ട ഒരു സഹകരണ ശ്രമത്തിനായി അദ്ദേഹം ഉടൻ തന്നെ ശ്രമിക്കുകയായിരുന്നു. വെറ്ററിനറി ഡോക്ടർമാരും പരിശീലനം ലഭിച്ച പാപ്പാൻമാരുമടങ്ങുന്ന ടീമിന്റെ മുഴുവൻ സമയ നിരീക്ഷണവും ഉറപ്പു വരുത്തി. റാപ്പിഡ് റെസ്‌പോൺസ് ടീം 24 മണിക്കൂറിനുള്ളിൽ ശങ്കറിന്റെ അവസ്ഥ പരിഹരിക്കാൻ ആവശ്യമായ മെഡിക്കൽ സാമഗ്രികളും ഉപകരണങ്ങളുമായി എത്തി.

വെറ്ററിനറി സംഘം ശങ്കറിനെ വിശദമായി പരിശോധിച്ച് സമഗ്രമായ ചികിത്സാ പദ്ധതി തയ്യാറാക്കി. സ്വതന്ത്രമായ സഞ്ചാരം അനുവദിക്കുന്നതിനും കൂടുതൽ പ്രകൃതിദത്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമായി നടപടികൾ സ്വീകരിച്ചു. ചികിത്സ ആരംഭിച്ച് മെച്ചപ്പെട്ട ആരോഗ്യത്തിന്റെ ലക്ഷണങ്ങൾ ശങ്കർ പ്രകടിപ്പിച്ചു. നൽകിയ ഭക്ഷണം കഴിക്കുകയും അഴിച്ചുവിട്ടപ്പോൾ ചുറ്റുപാടിൽ സജീവമായി നടക്കുകയും ചെയ്യുന്നുണ്ട്.

ADVERTISEMENT

സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അടുത്ത കുറച്ച് ദിവസങ്ങളിൽ ശങ്കറിന്റെ പെരുമാറ്റം വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിക്കും. ടീമിന്റെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് കീർത്തി വർധൻ സിങ് ശങ്കറിന്റെ പുരോഗതിയിൽ സംതൃപ്തി രേഖപ്പെടുത്തി. ശങ്കറിന്റെ ക്ഷേമം ചർച്ച ചെയ്യുന്നതിനായി ഫിലിപ്പീൻസിൽ നിന്നുള്ള മഹൗട്ട് മൈക്കിളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലും ഏർപ്പെട്ടു.

English Summary:

Shankar the Elephant Shows Signs of Improvement Following Dedicated Care