ചിലന്തികൾ അവയുടെ മുട്ടകൾ വിരിയുംവരെ ശരീരത്തിൽ കൊണ്ടുനടക്കാറാണ് പതിവ്. എന്നാൽ ദക്ഷിണധ്രുവമേഖലയിൽ കാണപ്പെടുന്ന ജയന്റ് അന്റാർട്ടിക് കടൽച്ചിലന്തി മുട്ടകൾ എവിടെയാണ് സൂക്ഷിക്കുന്നതെന്നത് ഒരു അദ്ഭുതമായി തുടരുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിലന്തികൾ അവയുടെ മുട്ടകൾ വിരിയുംവരെ ശരീരത്തിൽ കൊണ്ടുനടക്കാറാണ് പതിവ്. എന്നാൽ ദക്ഷിണധ്രുവമേഖലയിൽ കാണപ്പെടുന്ന ജയന്റ് അന്റാർട്ടിക് കടൽച്ചിലന്തി മുട്ടകൾ എവിടെയാണ് സൂക്ഷിക്കുന്നതെന്നത് ഒരു അദ്ഭുതമായി തുടരുകയായിരുന്നു. 140 വർഷത്തിലേറെയായി ഒരു വിചിത്ര സംഭവമായി ശാസ്ത്രജ്ഞർക്കു മുന്നിലുണ്ടായിരുന്ന ഈ രഹസ്യം അറിഞ്ഞിരിക്കുകയാണ് ഗവേഷകർ, ഒരു പുതിയ പഠനത്തിലൂടെ.

കോളോസെൻഡിസ് മെഗലോനിക്‌സ് എന്നു ശാസ്ത്രനാമമുള്ള ഈ ചിലന്തികൾ കടലിനടിത്തട്ടിലെ പാറകൾക്കിടയിലാണു മുട്ടകൾ സൂക്ഷിക്കുന്നതെന്ന് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു.

കടൽച്ചിലന്തി (Photo: X/@griffiths_huw)
ADVERTISEMENT

കടൽച്ചിലന്തികൾ ലോകത്ത് പല സമുദ്രങ്ങളിലും കാണപ്പെടാറുണ്ട്. എട്ട് നീണ്ട കാലുകളാണ് ഇവയ്ക്കുള്ളത്. ഇവയെ കണ്ടാൽ കരയിൽ ജീവിക്കുന്ന ഡാഡി ലോങ്‌ലെഗ്‌സ് എന്നയിനത്തിൽപെട്ട ചിലന്തികളുമായി സാമ്യമുണ്ട്. കൂടുതൽ കടൽച്ചിലന്തികൾക്കും ഒരിഞ്ചു വരെയാണ് വലുപ്പം. എന്നാൽ അന്റാർട്ടിക് കടൽച്ചിലന്തികളെപ്പോലെ ധ്രുവപ്രദേശത്തു ജീവിക്കുന്ന ചിലന്തികൾക്ക് 51 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കാറുണ്ട്. പോളർ ജൈജാന്റിസം എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ഇത്.

140 വർഷത്തിലേറെയായി കടൽച്ചിലന്തികളെക്കുറിച്ചുള്ള ഗവേഷണവും അറിവു ശേഖരണവും തുടങ്ങിയിട്ട്. കടൽച്ചിലന്തികളിൽ 11 ജീവികുടുംബങ്ങളുള്ളതിൽ മൂന്നെണ്ണത്തിന്റെ മുട്ടസൂക്ഷിക്കൽ, വിരിയിക്കൽ തുടങ്ങിയ പ്രക്രിയകളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് അറിവില്ലായിരുന്നു. അതിലൊന്നിൽ ഉൾപ്പെട്ടതാണ് കോളോസെൻഡിസ് മെഗലോനിക്‌സ്.

Antarctic sea spider (Photo: X/@adamkolson)
ADVERTISEMENT

Read Also: മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിക്കുരു! കോപ്പി ലുവാക്, ലോകത്തെ വിലയേറിയ കാപ്പി

ഇവയുടെ മുട്ടകൾ സൂക്ഷിക്കുന്നതിന്റെ രഹസ്യം മനസ്സിലാക്കാനായി ഡൈവിങ് വിദഗ്ധർ അന്റാർട്ടിക്കയിലെ മക്മുർദോ മേഖലയിൽ നിന്ന് കടൽച്ചിലന്തികളെ ശേഖരിച്ച് ടാങ്കുകളിലാക്കി. പിടിച്ച ചിലന്തികൾ പ്രജനനം നടത്തുകയും മുട്ടകൾ ഇടുകയും ചെയ്തു. പങ്കാളികളായ ചിലന്തികളിലൊരാൾ (കൂടുതലും ആൺചിലന്തികൾ) ഈ മുട്ടകൾ കടലിന്റെ അടിത്തട്ടിൽ കൊണ്ടുവന്ന് ഉറപ്പിക്കുകയായിരുന്നെന്ന് ഗവേഷകർ പറയുന്നു.

ADVERTISEMENT

ചിലന്തിവർഗത്തിൽ ഇണചേർന്നശേഷം പ്രജനനത്തിന്റെ മറ്റു ഘട്ടങ്ങളിൽ ആൺചിലന്തികളുടെ സംഭാവനകൾ വളരെ കുറവാണ്. എന്നാൽ കടൽച്ചിലന്തികളിൽ ഇതല്ല സ്ഥിതിയെന്നും ആൺചിലന്തികൾ തങ്ങളുടെ അടുത്ത തലമുറയെ സൃഷ്ടിക്കുന്നതിൽ ശ്രദ്ധേയമായ ഒരു പങ്കുവഹിക്കുന്നുണ്ടെന്നും ഗവേഷകർ പറയുന്നു.

(Photo: X/@Antarctic_ALE)