മാനവ സംസ്കൃതിയുടെ സംസ്കാരങ്ങളെല്ലാം പ്രധാനമായും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നാടിന്‍റെ സമ്പത്തായ നദികള്‍ കേവലം വെള്ളം ഒഴുകുന്ന ഒരു ചാലോ കനാലോ അല്ല. നദിയും നദീതടവുമെല്ലാം കൂടി ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മജീവികള്‍, ചെടികള്‍, വിവിധയിനം പക്ഷികള്‍

മാനവ സംസ്കൃതിയുടെ സംസ്കാരങ്ങളെല്ലാം പ്രധാനമായും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നാടിന്‍റെ സമ്പത്തായ നദികള്‍ കേവലം വെള്ളം ഒഴുകുന്ന ഒരു ചാലോ കനാലോ അല്ല. നദിയും നദീതടവുമെല്ലാം കൂടി ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മജീവികള്‍, ചെടികള്‍, വിവിധയിനം പക്ഷികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനവ സംസ്കൃതിയുടെ സംസ്കാരങ്ങളെല്ലാം പ്രധാനമായും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നാടിന്‍റെ സമ്പത്തായ നദികള്‍ കേവലം വെള്ളം ഒഴുകുന്ന ഒരു ചാലോ കനാലോ അല്ല. നദിയും നദീതടവുമെല്ലാം കൂടി ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മജീവികള്‍, ചെടികള്‍, വിവിധയിനം പക്ഷികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്കാരങ്ങളെല്ലാം പ്രധാനമായും രൂപപ്പെട്ടത് നദീതടങ്ങളിലാണ്. നദികള്‍ വെള്ളം ഒഴുകുന്ന ഒരു ചാലോ കനാലോ അല്ല. നദിയും നദീതടവുമെല്ലാം കൂടി ഒരു ആവാസവ്യവസ്ഥയാണ്. സൂക്ഷ്മജീവികള്‍, ചെടികള്‍, പക്ഷികള്‍, ജന്തുക്കള്‍ മറ്റു ജീവജാലങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന ഒരു ജൈവമണ്ഡലം.

നദികളും മാനവസംസ്കാരവും

ADVERTISEMENT

മെസപ്പൊട്ടേമിയ, പേര്‍ഷ്യ, ബാബിലോണിയ, യൂഫ്രട്ടീസ്-ടൈഗ്രീസ്, ഈജിയന്‍, ഹബിറ്റൈറ്റ്, റോമന്‍, മായന്‍, അസ്റ്റെക്, ഇങ്ക, ഹൊയാങ്ഹോ സിന്ധു, ഗംഗാ, സരസ്വതി തുടങ്ങിയയിടങ്ങളിലെ സംസ്കാരങ്ങളും ജീവിത രീതികളും രൂപപ്പെടുത്തിയതില്‍ നദികളുടെ പങ്ക് വളരെ വലുതാണ്.  ജല ലഭ്യത, വന്യമൃഗങ്ങളുടെ ശല്യക്കുറവ്, ഫലഭൂയിഷ്ഠത തുടങ്ങി പല കാരണങ്ങള്‍കൊണ്ടാണ് ആദിമ മനുഷ്യര്‍ നദീതടങ്ങളില്‍ സ്ഥിരതാമസമൊരുക്കിയത്. കൃഷിയും കന്നുകാലി വളര്‍ത്തലും ഉള്‍പ്പെടെയുള്ളവയുടെ ഈറ്റില്ലമായി നദീതടങ്ങള്‍ മാറി.

വാമനപുരം നദി

നദികളെല്ലാം ഉദ്ഭവിക്കുന്നത് പ്രധാനമായും കാടുകള്‍, പര്‍വതങ്ങള്‍, കുന്നുകള്‍, ചരിവുപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് മഞ്ഞുമലകളില്‍ നിന്നും ഉദ്ഭവിക്കുന്ന നദികളിലെ പ്രധാന ജലസ്രോതസ്സ് മഞ്ഞാണ്; മറ്റിടങ്ങളില്‍ മഴയും. വനനീര്‍ത്തടങ്ങളാണ് ലോകജനസംവുമുണ്ടാകും.  വിവിധയിടങ്ങളില്‍ നിന്നും ഉദ്ഭവിക്കുന്ന ചെറിയ ഒന്നാംനിര ചാലുകള്‍ (1st order stream) അനുകൂലമാകുന്ന ഭൂഭാഗത്തുവച്ച് മറ്റെവിടെയോ നിന്നും ഉത്സഭവിച്ച ഒന്നാംനിര ചാലുമായി സംഗമിച്ച് വീണ്ടും ഒഴുകും. രണ്ട് ഒന്നാം നിരചാലുകള്‍ ചേര്‍ന്ന് ഒന്നായി ഒഴുകുന്ന ചാലിനെ രണ്ടാംനിര ചാല്‍ (2nd order stream) എന്നാണ് വിളിക്കുന്നത്. രണ്ട് രണ്ടാംനിരചാലുകള്‍ ഒന്നായി ഒഴുകുമ്പോള്‍ അവയെ മൂന്നാംനിരചാല്‍ (3rd order stream) എന്ന് പറയപ്പെടുന്നു.  ഇങ്ങനെ മൂന്നാം നിരല്‍ ചാലുകള്‍ ചേര്‍ന്ന് നാലാം നിരയും (4th order stream) അവ ഒന്നായി അഞ്ചാം നിരയും (5th order stream) തുടര്‍ന്ന് ആറാം നിരയും (6th order stream)  ഒക്കെ ആകുന്നതാണ്.  ഓരോ ഓര്‍ഡര്‍ കഴിയുമ്പോഴും അടുത്തതിന്‍റെ നീളവും വീതിയും ഉള്‍ക്കൊള്ളുന്ന വെള്ളത്തിന്‍റെ അളവും കൂടും. 

നദി ഒരു ശൃംഖല

ഓരോ നദിയും നിരവധി ചെറുതോടുകളുടെയും ചാലുകളുടെയും ശൃംഖല (Network) ആണ്. ഉദാഹരണമായി കേരളത്തിലെ പമ്പാനദി ചെറുതും വലുതുമായ 1500ലധികം വരുന്ന വിവിധ ഓര്‍ഡറുകളിലുള്ള നീരൊഴുക്കുകളുടെ സമന്വയമാണ്.  ഓരോ നദിയുടെയും ഉദ്ഭവസ്ഥാനങ്ങളില്‍ നിന്നും 75 ശതമാനം ജലവും എടുക്കാവുന്നതാണ്. നദിയുടെ പ്രഭവസ്ഥാനമായ ഇടനാടന്‍ പ്രദേശങ്ങളില്‍ നിന്നും 50 ശതമാനം വെള്ളവും എടുത്തുപയോഗിക്കാം. എന്നാല്‍ പതനസ്ഥാനങ്ങളില്‍ എത്തുന്ന ആകെ ജലത്തിന്‍റെ 25 ശതമാനം മാത്രമെ എടുക്കുവാന്‍ പാടുള്ളൂ. ബാക്കി ജലം നദിയിലുണ്ടാകണം. ഉദ്ഭവസ്ഥാനങ്ങളില്‍നിന്നു വെള്ളം എടുത്താലും വീണ്ടും മഴയിലൂടെ ജലം നിറയുവാന്‍ സാധ്യതയുണ്ട്. നദികളുടെ മധ്യമേഖലകള്‍ എത്തുമ്പോള്‍ നദിയിലെ വെള്ളം മറ്റിടങ്ങളിലേക്ക് പോകുവാനുള്ള തോടുകളും കാണാം. ചിലയിടങ്ങളില്‍ നദിയിലേക്ക് വെള്ളം കൊടുക്കുന്ന ചാലുകളും, ചാലുകളുടെ മിനിമം ഫ്ളോയും നദികളില്‍ വേനല്‍ക്കാലങ്ങളില്‍ നീരൊഴുക്ക് നിലനിറുത്തുവാന്‍ മിനിമം ഫ്ളോയും ആവശ്യമാണ്. കുറെ വെള്ളമെങ്കിലും നദിയിലൂടെ എല്ലാക്കാലവും ഒഴുകണം. മിനിമം ഫ്ളോ ഇല്ലെങ്കില്‍ അവയുടെ പതനസ്ഥാനത്തുകൂടി കടലിലേയും കായലിലേയും വെള്ളം ഉള്ളിലേക്ക് കയറാന്‍ സാധ്യതയുണ്ട്. കരയിലൂടെ ഒഴുകിയെത്തുന്ന നദിയില്‍ മിനിമം ഫ്ളോയ്ക്കുള്ള വെള്ളമില്ലാത്ത സാഹചര്യത്തില്‍ കടല്‍വെള്ളം നദിയുടെ അടുത്തുകൂടി കരഭാഗങ്ങളിലേക്ക് വ്യാപിച്ചാല്‍ രണ്ട് പ്രശ്നങ്ങളുണ്ടാകാം. കരയിലുള്‍പ്പെടെ ഉപ്പുവെള്ളം വ്യാപിക്കുകയും വെള്ളം ആവിയായും ഊര്‍ന്നിറങ്ങിയും നഷ്ടമാവുകയും ചെയ്യാം.  ഉപ്പിന്‍റെ അംശം മണ്ണില്‍ ചേര്‍ന്നാല്‍ തീരദേശത്ത് സസ്യസമ്പത്തോ കാര്‍ഷിക വിളകളൊ ഉണ്ടാവില്ല. മണ്ണിന്‍റെ ജൈവാംശവും ഫലപുഷ്ടിയും നഷ്ടപ്പെടുന്നതാണ്. കേരളത്തിലെ നദികളില്‍ വേനല്‍ക്കാലങ്ങളില്‍ മിനിമം ഫ്ളോയില്ലാത്ത സാഹചര്യമാണ് മിക്കവാറും കാണുന്നത്. 

വേനൽ കടുത്തതോടെ ജല നിരപ്പ് ക്രമാതീതമായി താഴ്ന്ന കല്ലടയാറിന്റെ കമുകുംചേരി ഭാഗം
ADVERTISEMENT

നദികള്‍ മാലിന്യവാഹിനികളോ?

ലോകത്തിലെ മിക്കവാറും നദികളിലേക്കും ധാരാളം മാലിന്യം എത്താറുണ്ട്. വ്യാവസായിക മാലിന്യങ്ങള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക്കുകള്‍ എന്നിവ നദികളില്‍ ധാരാളമായി കാണുന്നുണ്ട്. വ്യവസായ സ്ഥാപനങ്ങള്‍, നദീതീരങ്ങളിലെ കെട്ടിടങ്ങള്‍ എന്നിവിടങ്ങളിലെ ശുചിമുറി അവശിഷ്ടങ്ങള്‍വരെ നദിയിലേക്ക് ഒഴുക്കി വിടാറുണ്ട്. വീടുകളിലെ ശുചിമുറി പൈപ്പുകള്‍ നദികളുടെ അടിത്തട്ടില്‍വരെ എത്തിക്കുന്ന രീതി വ്യാപകമാണ്.

വറ്റിവരണ്ട പമ്പ

നദികളുടെ തീരമിടിച്ചിലും തീരങ്ങളിലെ മുള, കൈത, ഈറ, രാമച്ചം എന്നിവയൊക്കെ നശിപ്പിക്കലും പ്രധാന വിഷയമാണ്. അശാസ്ത്രീയവും അനിയന്ത്രിതവുമായ മണലൂറ്റലും, നദികളുടെ ആയുസ് കുറയ്ക്കും. നദീതീരങ്ങളിൽ ധാരാളം ജൈവവേലികള്‍ ആവശ്യമാണ്. നദിയിലെയും സമീപപ്രദേശങ്ങളിലെയും നീരൊഴുക്കിന്‍റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് തീരങ്ങളിലെ സസ്യവ്യൂഹമാണ.് ഇവ കുറയുന്നയിടങ്ങളില്‍ നദീതീര മണ്ണൊലിപ്പ് കൂടുതലാണ്. 

നദിയും നദീതടവും

ADVERTISEMENT

ഓരോ നദിക്കും ഒരു നദീതടമുണ്ടായിരിക്കും. നദികളില്‍ അധികജലം മഴക്കാലങ്ങളില്‍ എത്തുമ്പോള്‍ അവയെ ഉള്‍ക്കൊള്ളുവാന്‍ ഓരോ നദിക്കു ചുറ്റും പ്രളയതടവും (Flood plane) ഉണ്ടാകും. ഓരോ നദിയുടെയും വാഹകശേഷി അനുസരിച്ചാണ് പ്രളയതടത്തിന്‍റെ വിസ്തൃതി നിശ്ചയിക്കപ്പെടുന്നത്. വിവിധ കാരണങ്ങളാല്‍ പ്രളയതടം നശിക്കപ്പെടുന്ന സ്ഥലങ്ങളിലാണ് നദികളില്‍ വെള്ളം കൂടുമ്പോള്‍ പ്രളയമുണ്ടാകുന്നത്. പ്രളയതടമുള്ള സ്ഥലങ്ങളില്‍ മഴക്കാലത്തെ നദികളിലെ അധികം ജലം പ്രളയതടത്തില്‍ വ്യാപിക്കുകയും മഴ കുറയുമ്പോള്‍ നദിയിലെ ജലനിരപ്പ് കുറയുകയും ജലവാഹക ശേഷി കൂടുകയും ചെയ്യും. ആ സാഹചര്യങ്ങളില്‍ പ്രളയതടത്തിലെ മഴവെള്ളം സാവധാനം ഒഴുകി നദിയിലെത്തും.  മാത്രമല്ല, കുറെ ജലം പ്രളയതടത്തിന്‍റെ വൃഷ്ടി പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നതാണ്. പ്രളയം തടം കുറഞ്ഞു വരുന്നത് കേരളത്തിലെ പ്രധാന പ്രശ്നമാണ്. 

പൂനൂർ പുഴയുടെ കൊടുവള്ളിക്കടവിൽ നീരൊഴുക്കിനെ ബാധിക്കുന്ന നിലയിൽ മണൽത്തിട്ടകൾ ‌രൂപപ്പെട്ട നിലയിൽ

നദികളുടെ പാരിസ്ഥിതിക പ്രാധാന്യം

നദികളില്‍ ജലം തുടര്‍ച്ചയായി ഒഴുകുമ്പോള്‍ ഉപതോടുകളിലും പോഷകനദികളിലും നദീതടത്തിലും ജലുമുണ്ടാകും. സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും ജലം കൂടുതല്‍ കാണും. കോടിക്കണക്കിന് സൂക്ഷ്മജീവികള്‍, മത്സ്യങ്ങള്‍, സസ്യലതാദികള്‍ എന്നിവയുടെ ആവാസസ്ഥലമാണ് നദികള്‍. സമീപപ്രദേശങ്ങളിലെ അന്തരീക്ഷതാപനിലയും ചൂടും ക്രമീകരിക്കുന്നതില്‍ നദികള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. മണ്ണിന്‍റെ ജലാംശവും ജൈവാംശവും കൂടുതലായി നിലനിറുത്തുവാനും നദികളുടെ സാമിപ്യം സഹായകമാണ്.

നദികയ്യേറ്റം, തീരമിടിക്കല്‍, തീരങ്ങളിലെയും വശങ്ങളിലെയും ജൈവഘടകങ്ങള്‍ നശിപ്പിക്കല്‍, മണലൂറ്റല്‍, മലിനമാക്കല്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ നദികള്‍ നാശോന്മുഖമാണ്. നദികള്‍ നാടിന്‍റെ സമ്പത്താണ്.  ഓരോ നദിയും നാളെകളുടെ നിലനില്‍പ്പിനാവശ്യമാണ്. 

നടവയൽ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിനു സമീപം നരസി പുഴയിൽ നീരൊഴുക്കു നിലച്ച നിലയിൽ, 2) നരസി പുഴയ്ക്കു കുറുകെ ചെക്കിട്ടയിൽ ഉപയോഗശൂന്യമായി കിടക്കുന്ന ചെക്ഡാം.
English Summary:

Rivers: The Lifelines of Civilization – How Waterways Shaped Human History